- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 മാസം ഒരു തലയുമായി അവർ ജീവിച്ചു; രണ്ട് മനുഷ്യരായത് 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ; അഞ്ചാഴ്ചയായപ്പോൾ പുനർജന്മം ഉറപ്പായി
ജാഡനും സഹോദരൻ അനിയാസും പിറന്നത് അവരുടെ തലകൾ പരസ്പരം ഒട്ടിച്ചേർന്ന് ഒരു തലയെന്ന പോലെയാണ്. 14 മാസക്കാലം അവർ ഒരു തലയുമായി ജീവിക്കുകയും ചെയ്തു. പിന്നീട് രണ്ട് മനുഷ്യരായത് 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്. അഞ്ചാഴ്ചയായപ്പോൾ ഇരുവർക്കും പുനർജന്മം ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. ഒക്ടോബർ 13നായിരുന്നു നിർണായകമായ ഈ ശസ്ത്രക്രിയ അരങ്ങേറിയത്. ന്യൂയോർക്കിലെ മോന്റെഫിയോറെ ഹോസ്പിറ്റലിൽ വച്ചായിരുന്നു ചരിത്ര പ്രസിദ്ധമായ ശസ്ത്ക്രിയ നടത്തിയത്. തുടർന്ന് അഞ്ചാഴ്ചകൾക്ക് ശേഷം ഇരുവർക്കും ആദ്യമായി പരസ്പരം നോക്കാനും സാധിച്ചിരിക്കുകയാണിപ്പോൾ. സയാമീസ് ഇരട്ടകൾ വേർപെടുത്തപ്പെട്ടതിന് ശേഷം ഇത്രയും വേഗം സുഖപ്രാപിക്കുന്നത് ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പുണ്ടായ സംഭവത്തിൽ ഇത്തരം ഇരട്ടകൾ ഓപ്പറേഷന് ശേഷം സാധാരണ നിലയിലെത്താൻ എട്ടാഴ്ചകൾ എടുത്തിരുന്നു. ജാഡന് ഇപ്പോൾ തന്നെ ചലിക്കാൻ സാധിക്കുന്നുണ്ട്. കൂട്ടത്തിൽ ആക്ടീവും ഈ കുട്ടിയാണ്. തന്റെ ബാൻഡേജുകൾ പിടിച്ച് വലിക്കാൻ വരെ അവൻ ശ്രമം നടത്തുന്നു
ജാഡനും സഹോദരൻ അനിയാസും പിറന്നത് അവരുടെ തലകൾ പരസ്പരം ഒട്ടിച്ചേർന്ന് ഒരു തലയെന്ന പോലെയാണ്. 14 മാസക്കാലം അവർ ഒരു തലയുമായി ജീവിക്കുകയും ചെയ്തു. പിന്നീട് രണ്ട് മനുഷ്യരായത് 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്. അഞ്ചാഴ്ചയായപ്പോൾ ഇരുവർക്കും പുനർജന്മം ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. ഒക്ടോബർ 13നായിരുന്നു നിർണായകമായ ഈ ശസ്ത്രക്രിയ അരങ്ങേറിയത്.
ന്യൂയോർക്കിലെ മോന്റെഫിയോറെ ഹോസ്പിറ്റലിൽ വച്ചായിരുന്നു ചരിത്ര പ്രസിദ്ധമായ ശസ്ത്ക്രിയ നടത്തിയത്. തുടർന്ന് അഞ്ചാഴ്ചകൾക്ക് ശേഷം ഇരുവർക്കും ആദ്യമായി പരസ്പരം നോക്കാനും സാധിച്ചിരിക്കുകയാണിപ്പോൾ. സയാമീസ് ഇരട്ടകൾ വേർപെടുത്തപ്പെട്ടതിന് ശേഷം ഇത്രയും വേഗം സുഖപ്രാപിക്കുന്നത് ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പുണ്ടായ സംഭവത്തിൽ ഇത്തരം ഇരട്ടകൾ ഓപ്പറേഷന് ശേഷം സാധാരണ നിലയിലെത്താൻ എട്ടാഴ്ചകൾ എടുത്തിരുന്നു.
ജാഡന് ഇപ്പോൾ തന്നെ ചലിക്കാൻ സാധിക്കുന്നുണ്ട്. കൂട്ടത്തിൽ ആക്ടീവും ഈ കുട്ടിയാണ്. തന്റെ ബാൻഡേജുകൾ പിടിച്ച് വലിക്കാൻ വരെ അവൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ അനിയാസ് ശസ്ത്രക്രിയക്ക് മുമ്പ് തന്നെ വിഷമതകൾ പ്രകടിപ്പിച്ച കുട്ടിയാണ്. ഇൻഫെക്ഷൻ ഇവനെ വിടാതെ പിന്തുടരുന്നുണ്ട്. എന്നാൽ അനിയാസും സാധാരണ നിലയിൽ തന്നെയാകുമെന്നാണ് അവരുടെ സർജനായ ഡോ. ഫിലിപ്പ് ഗുഡ്റിച്ച് വിശ്വസിക്കുന്നത്. ഇരു കുട്ടികളെയും രണ്ടാക്കുകയെന്നത് നല്ല ആശയമായിരുന്നില്ലെന്നാണ് അദ്ദേഹം സിഎൻഎന്നിനോട് പ്രതികരിച്ചിരിക്കുന്നത്. ഷിക്കാഗോയ്ക്ക് സമീപം സിസേറിയനിലൂടെയാണ് ഈ കുട്ടികൾ കഴിഞ്ഞ സെപ്റ്റംബറിൽ ജനിച്ചത്. രണ്ടു പേർക്കും വേറിട്ട് ജീവിക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ലോകത്തിലെ ഏറ്റവും മികച്ച സർജന്മാരുള്ള മോന്റെഫിയോറെ ഹോസ്പിറ്റലിലേക്ക് ഇരുവരെയും രക്ഷിതാക്കൾ എത്തിച്ചത്.
ഈ നിർണായകമായ ഓപ്പറേഷന് 2.5 മില്യൺ പൗണ്ടാണ് ചെലവായിരിക്കുന്നത്. ഈ ഇരട്ടക്കുട്ടികൾക്ക് അസ എന്ന് പേരുള്ള മൂന്ന് വയസുള്ള സഹോദരനുണ്ട്. 2.5 മില്യൺ പിറവികളിൽ ഒന്ന് എന്ന തോതിലാണിത്തരം ഇരട്ടകൾ പിറക്കുന്നത്. ഇത്തരക്കാർ ക്രാനിയോപാഗസ് ട്വിൻസ് എന്നാണറിയപ്പെടുന്നത്. ഇവരിൽ മൂന്നിലൊന്ന് പേരും ജനിച്ച് 24 മണിക്കൂറിനുള്ളിൽ മരിക്കുകയാണ് പതിവ്. ഇവർ അതിജീവിക്കുകയാണെങ്കിൽ അവരെ വേർപെടുത്തിയിട്ടില്ലെങ്കിൽ ഇവർ രണ്ട് വയസിന് മുമ്പ് മരിക്കാൻ 80 ശതമാനം സാധ്യതയുണ്ട്. വേർപെടുത്തിയാലും രണ്ടു പേരിൽ ഒരാൾക്കോ അല്ലെങ്കിൽ രണ്ട് പേർക്കുമോ വളർച്ചയിൽ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.
ഇവിടെ അനിയാസിന് ശസ്ത്രക്രിയക്ക് മുമ്പ് തന്നെ ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം അപസ്മാരം പോലുള്ള അവസ്ഥ അനിയാസിനെ വിടാതെ പിന്തുടർന്നിരുന്നു. ഡോക്ടർമാർ അതിനുള്ള മരുന്ന് നൽകിക വരുന്നുമുണ്ട്. ഇവരുടെ ശസ്ത്രക്രിയ നിർവഹിക്കാനായി ഡോക്ടർമാർ മാസങ്ങൾ നീണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കുട്ടികളുടെ തലയുടെ 3ഡി മോഡൽ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ കമ്പ്യൂട്ടറൈസ്ഡ് 3ഡി മോഡലും ഉപയോഗിച്ചിരുന്നു. ശസ്ത്രക്രിയയുടെ ചെലവ് താങ്ങാനായി കുടുംബത്തെ സഹായിക്കാനായി ഗോഫണ്ട്മി പേജ് നിർമ്മിക്കുകയും ചെയ്തിരുന്നു.