- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്ക് ഇൻ സൗകര്യത്തോടെ കൺസ്യൂമർഫെഡിന്റെ 10 പ്രീമിയം ഷോപ്പുകൾ കൂടി; പുതിയ ഷോപ്പുകൾ തുറക്കുന്നത് തിരക്ക് കുറയ്ക്കാനെന്ന് സർക്കാർ; പുതിയ രൂപത്തിൽ വരുന്നത് പൂട്ടിപ്പോയ ഷോപ്പുകൾ
തിരുവനന്തപുരം : വാക്ക് ഇൻ സൗകര്യത്തോടെ കൺസ്യൂമർഫെഡിന്റെ 10 പ്രീമിയം ഷോപ്പുകൾ തുറക്കാൻ സർക്കാർ ഉത്തരവിറങ്ങി. വിദേശ മദ്യവിൽപന ശാലുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി മദ്യനയത്തിന്റെ അടിസ്ഥാനത്തിലും അബ്കാരി നിയമത്തിലേയും വിദേശമദ്യ ചട്ടത്തിലേയും വ്യവസ്ഥകൾ അനുസരിച്ചും ആണ് കൺസ്യൂമർഫെഡിന്റെ പൂട്ടി പോയ ഷോപ്പുകൾ വാക്ക് ഇൻ സൗകര്യത്തോടെ പ്രിമിയം ഷോപ്പുകളായി തുറന്ന് പ്രവർത്തിപ്പിക്കുവാൻ സർക്കാർ അനുമതി നൽകിയത്.
2022-23 ലെ മദ്യനയത്തിൽ എഫ് എൽ - 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കൂടുതൽ എഫ് എൽ - 1 ഷോപ്പുകൾ വാക്ക് ഇൻ സൗകര്യത്തോടെ നവീകരിക്കുമെന്നും എഫ്.എൽ - 1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നതും പൂട്ടി പോയതുമായ ഷോപ്പുകൾ പ്രിമിയം ഷോപ്പുകളായി പുനരാരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 18 ന് കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ നേരത്തെ പൂട്ടി പോയ 10 വിൽപന ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണറെ സമീപിച്ചിരുന്നു. മെയ് 26 ന് ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ ശുപാർശ സർക്കാരിന് ലഭിച്ചു. തുടർന്ന് ഇന്നലെ 10 വാക്ക് ഇൻ പ്രീമിയം ഷോപ്പുകൾ തുറക്കാൻ നികുതി വകുപ്പ് ഉത്തരവിറക്കി.
ഉത്തര വിന്മേലുള്ള തുടർ നടപടികൾക്ക് മാനേജിങ് ഡയറക്ടർ കൺസ്യൂമർ ഫെഡ്, എക്‌സൈസ് കമ്മീഷണർ എന്നിവരെ ചുമതലപ്പെടുത്തി. പുതിയതായി അനുവദിച്ച പ്രീമിയം ഷോപ്പുകൾ ജില്ല , സ്ഥലം എന്ന ക്രമത്തിൽ:
1.തിരുവനന്തപുരം - കേശവദാസപുരം
2. കൊല്ലം - കുളത്തുപുഴ
3. കോട്ടയം - കോട്ടയം ടൗൺ
4. ഇടുക്കി - പീരുമേട്
5. എറണാകുളം - മൂവാറ്റുപുഴ
6. പാലക്കാട് - പാലക്കാട് ടൗൺ
7. പാലക്കാട് - കൊഴിഞ്ഞംപാറ
8. കോഴിക്കോട് - ബാലുശേരി
9. വയനാട് - മേപ്പാടി
10. കാസർഗോഡ് - കാസർഗോഡ് ടൗൺ