- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിര മരിച്ചപ്പോൾ രാജീവ് പ്രധാനമന്ത്രിയാകുന്നതിനെ സോണിയ എതിർത്തു; അവർ താങ്കളേയും കൊല്ലുമെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞു; സോണിയാ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പുസ്തകം 'റെഡ് സാരി' ഇന്ത്യയിൽ ഇറങ്ങി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതം ആത്പദമാക്കി സ്പാനിഷ് എഴുത്തുകാരൻ തയ്യാറാക്കിയ വിവാദ പുസ്തകം 'ചുവന്ന സാരി'(Red Sari) ഇന്ത്യയിലും പുറത്തിറങ്ങി. സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയാണ് ഈ വിവാദ ഗ്രന്ഥത്തിന്റെ രചയിതാവ്. സോണിയ ഗാന്ധിയുടെ ജീവചരിത്രത്തോടെ ചേർന്നു നിൽക്കുന്ന പുസ്തകമാണിത്. 'എൽ സാരി റോജ' എന്ന പേരിൽ 2008ൽ സ്പാനിഷ് ഭ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതം ആത്പദമാക്കി സ്പാനിഷ് എഴുത്തുകാരൻ തയ്യാറാക്കിയ വിവാദ പുസ്തകം 'ചുവന്ന സാരി'(Red Sari) ഇന്ത്യയിലും പുറത്തിറങ്ങി. സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയാണ് ഈ വിവാദ ഗ്രന്ഥത്തിന്റെ രചയിതാവ്. സോണിയ ഗാന്ധിയുടെ ജീവചരിത്രത്തോടെ ചേർന്നു നിൽക്കുന്ന പുസ്തകമാണിത്.
'എൽ സാരി റോജ' എന്ന പേരിൽ 2008ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകത്തിനെതിരെ നേരത്തെ കോൺഗ്രസ്സുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന പുസ്തകം ഇന്ത്യയൽ പുറത്തിറക്കാൻ സാധിച്ചിരുന്നില്ല. സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ജീവിതവും രാഷ്ട്രീയ ജീവിതവും അടക്കമുള്ള കാര്യങ്ങൾ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ കാര്യങ്ങളെ വളച്ചൊടിച്ച് സോണിയയെ അപകീർത്തിപ്പെടുത്തുന്നതാണ് പുസ്തകമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. യുപിഎ സർക്കാറിന് പകരം ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നതോടെയാണ് പുസ്തകം ഇന്ത്യയിൽ ഇറങ്ങാൻ വഴിയൊരുങ്ങിയത്.
റോളി ബുക്‌സ് ആണ് പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസാധകർ. ട്വിറ്ററിലൂടെ റോളിൻ ബുക്‌സ് എഡിറ്റോറിയൽ ഡയറക്ടർ പ്രിയ കപൂർ പുസ്തകം ഇന്ത്യയിൽ പുറത്തിറക്കിയകാര്യം അറിയിച്ചത്. 455 പേജുള്ള പുസ്തകത്തിന് 395 രൂപയാണ് വില. ഒറിജിനൽ പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രസാധകർ പറഞ്ഞു.
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വേളയിൽ പ്രധാനമന്ത്രിയാകാൻ രാജീവ് ഗാന്ധിക്ക് മേൽ സമ്മർദ്ദമുണ്ടായ വേളയിൽ സോണിയ ഇതിന് സമ്മതിച്ചില്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഇന്ദിരയെ വധിച്ചവർ താങ്കളേയും വധിക്കുമെന്ന് പറഞ്ഞാണ് സോണിയ രാജീവിനെ എതിർത്തതത്രെ. താൻ പ്രധാനമന്ത്രിപദം ഏറ്റെടുക്കുകയാണെന്ന് രാജീവ് പറഞ്ഞപ്പോൾ നോ അവർ താങ്കളേയും കൊല്ലും 'എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. എന്നാൽ, രാജീവ് തീരുമാനത്തിൽ ഉറച്ചു നിന്നു. ഏഴു വർഷത്തിനു ശേഷം സോണിയയുടെ ആശങ്ക യാഥാർഥ്യമായെന്നും പുസ്തകത്തിൽ മോറോ പുസ്തകത്തിലൂടെ പറയുന്നു.
സോണിയയുടെ കുട്ടിക്കാലവും രാജീവ് ഗാന്ധിയുമായുള്ള വിവാഹം തുടങ്ങി കോൺഗ്രസ് അധ്യക്ഷയായി നിയമിതയായതു വരെയുള്ള കാര്യങ്ങളും പുസ്തകത്തിലുണ്ട്. അതേസമയം സോണിയയുടെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും ഉള്ളതുകൊണ്ടാണ് കോൺഗ്രസ് എതിർപ്പുമായി രംഗത്തെത്തുന്നതെന്നാണ് സൂചന. എന്നാൽ കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള എതിർപ്പാണ് പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതെന്ന ആരോപണത്തെ കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിതള്ളിക്കളഞ്ഞു.
മുമ്പ് അഭിഷേക് സിങ്വി തന്നെയാണ് പുസ്തകത്തെ എതിർത്തത്. പുസ്തകം അസത്യങ്ങളും അർധസത്യങ്ങളും അപകീർത്തികരമായ പരാമർശങ്ങൾ നിറഞ്ഞതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിങ്വി വർഷങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിരുന്നു. രചയിതാവായ ജാവിയർ മോറോയ്ക്ക് ഏതാനും വർഷങ്ങൾക്കുമുമ്പ് നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹത്തിന്റേതായ കാരണങ്ങൾകൊണ്ട് പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ മോറോ തയ്യാറാകാതിരുന്നതിനാൽ ഇക്കാര്യത്തിൽ തുടർനടപടികൾ വേണ്ടിവന്നില്ലെന്നുമാണ് സിങ്വി ഇപ്പോൾ പറയുന്നത്.
പുസ്തകത്തിൽ അപകീർത്തികരമായ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയാൽ അതിനെതിരെ കോടതിയെ സമീപിക്കാൻ രാജ്യത്തെ എത് വ്യക്തിക്കും അവകാശമുണ്ടെന്ന് വെള്ളിയാഴ്ച കോൺഗ്രസ് വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി സിങ്വി പറഞ്ഞു.