- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശ കമ്മിഷൻ അംഗങ്ങളാക്കാൻ കൈരളി മുൻ ഡയറക്ടറേയും വിഎസിന്റെ പ്രസ് സെക്രട്ടറിയേയും ഉൾപ്പെടെ ഇഷ്ടക്കാരെ തീരുമാനിച്ച് സിപിഎം; ഡിബി ബിനുവും സിപിഐ പ്രതിനിധിയും ഉൾപ്പെടെ തഴയപ്പെട്ടത് കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങി പ്രതിപക്ഷം; ചെന്നിത്തല ഉൾപ്പെട്ട സമിതിയല്ലേ തിരഞ്ഞെടുത്തതെന്ന മറുവാദവുമായി സർക്കാരും; ഒന്നരലക്ഷം ശമ്പളവും സൗകര്യങ്ങളുമുള്ള പദവിക്കായി പിടിവലി ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷനിൽ കുറേ നാളായി വിവാദങ്ങൾ മൂലം ഒഴിഞ്ഞുകിടന്ന സ്ഥാനങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ സിപിഎം നീക്കമെന്ന് ആക്ഷേപം. യഥാർത്ഥത്തിൽ അർഹരായവരെ തഴഞ്ഞ് അഞ്ചംഗ പട്ടിക തയ്യാറാക്കിയതായ വിവരം പുറത്തുവന്നതോടെ ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഒരലക്ഷത്തോളം ശമ്പളവും മറ്റെല്ലാ സൗകര്യങ്ങളുമുള്ള കമ്മിഷനിലെ സ്ഥാനത്തെ ചൊല്ലി വലിയ കൊമ്പുകോർക്കൽ ആണ് നടക്കുന്നത്. സിപിഐയും സിപിഎമ്മിന്റെ തീരുമാനത്തെ ചോദ്യംചെയ്യാൻ ഒരുങ്ങിയതായാണ് വിവരം. എ.എ. റഷീദ് (കൈരളി ചാനൽ മുൻ ഡയറക്ടർ), എസ്. ശ്രീലത (പൊതുഭരണ വകുപ്പ് അഡീ. സെക്രട്ടറി) , സോമനാഥപിള്ള (സെക്രട്ടറി, എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ), കെ.വി. സുധാകരൻ (വി എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി), ജി. വിവേകാനന്ദൻ (പ്രൊഫസർ, ചെമ്പഴന്തി എസ്.എൻ. കോളജ്) എന്നിവരാണ് ഇപ്പോൾ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. അടുത്ത മന്ത്രിസഭായോഗം ഈ പട്ടികയ്ക്ക് അംഗീകാരം നൽകി ഗവർണർക്കു കൈമാറുന്നതിന് മുന്നേ അർഹരായ പലരേയും തഴഞ്ഞുവെന്ന ആക്ഷേപമാണ് ഉയരുന്നത
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷനിൽ കുറേ നാളായി വിവാദങ്ങൾ മൂലം ഒഴിഞ്ഞുകിടന്ന സ്ഥാനങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ സിപിഎം നീക്കമെന്ന് ആക്ഷേപം. യഥാർത്ഥത്തിൽ അർഹരായവരെ തഴഞ്ഞ് അഞ്ചംഗ പട്ടിക തയ്യാറാക്കിയതായ വിവരം പുറത്തുവന്നതോടെ ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഒരലക്ഷത്തോളം ശമ്പളവും മറ്റെല്ലാ സൗകര്യങ്ങളുമുള്ള കമ്മിഷനിലെ സ്ഥാനത്തെ ചൊല്ലി വലിയ കൊമ്പുകോർക്കൽ ആണ് നടക്കുന്നത്. സിപിഐയും സിപിഎമ്മിന്റെ തീരുമാനത്തെ ചോദ്യംചെയ്യാൻ ഒരുങ്ങിയതായാണ് വിവരം.
എ.എ. റഷീദ് (കൈരളി ചാനൽ മുൻ ഡയറക്ടർ), എസ്. ശ്രീലത (പൊതുഭരണ വകുപ്പ് അഡീ. സെക്രട്ടറി) , സോമനാഥപിള്ള (സെക്രട്ടറി, എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ), കെ.വി. സുധാകരൻ (വി എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി), ജി. വിവേകാനന്ദൻ (പ്രൊഫസർ, ചെമ്പഴന്തി എസ്.എൻ. കോളജ്) എന്നിവരാണ് ഇപ്പോൾ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. അടുത്ത മന്ത്രിസഭായോഗം ഈ പട്ടികയ്ക്ക് അംഗീകാരം നൽകി ഗവർണർക്കു കൈമാറുന്നതിന് മുന്നേ അർഹരായ പലരേയും തഴഞ്ഞുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ജെ. പ്രഭാഷ്, വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി ഡി. സാജു, വ്യവസായ മന്ത്രിയുടെ സ്പെഷൽ ്രെപെവറ്റ് സെക്രട്ടറി കെ. രാജറാം തമ്പി തുടങ്ങി നിരവധി പേർ തഴയപ്പെട്ടുവെന്നും ഇതിന് പകരം ഇഷ്ടക്കാരെ സിപിഎം തിരുകിക്കയറ്റിയെന്നുമാണ് ആക്ഷേപം ഉയരുന്നത്.
സിപിഐയുടെ നോമിനിയായ സാജുവിനെ ഒഴിവാക്കിയതിനെ സിപിഐ. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ ചോദ്യംചെയ്യാനും തീരുമാനിച്ചതായാണ് വിവരം. ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഔദ്യോഗിക വാഹനവും വൻ യാത്രപ്പടിയുമാണു വിവരാവകാശ കമ്മിഷൻ അംഗങ്ങൾക്കുള്ളത്. മുൻ ഡി.ജി.പി. വിൻസൻ എം. പോളാണ് മുഖ്യ വിവരാവകാശ കമ്മിഷണർ. അദ്ദേഹം വിരമിക്കുമ്പോൾ ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാനെ ഈ തസ്തികയിൽ നിയമിക്കാൻ ആലോചിക്കുന്നതായും സൂചനകൾ പുറത്തുവരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി എകെ ബാലൻ എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി ഉൾപ്പെട്ട സമിതിയാണ് പുതിയ അംഗങ്ങളെ നിശ്ചയിച്ചതെന്നും ഇതിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നുമുള്ള എതിർവാദവും ഉയരുന്നു. എന്നാൽ വേണ്ടത്ര യോഗ്യതയില്ലാത്തവരെ ആണ് നിയമിക്കാൻ തീരുമാനിച്ചതെന്നും അതിൽ ചെന്നിത്തല വിയോജിപ്പ് രേഖപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷം വാദിക്കുന്നത്.
മതിയായ യോഗ്യതയുള്ളവരെത്തന്നെയാണു തെരഞ്ഞെടുത്തതെന്നാണ് സർക്കാർ സ്വീകരിക്കുന്ന നിലപാട്. എ.കെ.ജി. സെന്ററിൽ തയാറാക്കിയ പട്ടികയാണ് ഇപ്പോഴത്തേതെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും പ്രതിപക്ഷവും സൂചനൽകുകയും എതിർക്കുമെന്ന് സിപിഐയും വ്യക്തമാക്കിയതോടെ പുതിയ രാഷ്ട്രീയ പോരിന് വേദിയൊരുങ്ങുകയാണ് വിവരാവകാശ കമ്മിഷൻ അഗങ്ങളുടെ നിയമനക്കാര്യത്തിൽ.