- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-യുഎസ് സഹകരണം ലോകത്തെ രക്ഷിച്ചു; ഭീകരവിരുദ്ധ മുന്നേറ്റത്തിൽ തകർത്തത് നിരവധി ആക്രമണ പദ്ധതികൾ; വിരമിക്കാനൊരുങ്ങുന്ന ഒബാമയുടെ ഇന്ത്യാ സഹകരണത്തെ പ്രശംസിച്ച് അമേരിക്ക
വാഷിങ്ടൻ: ഭീകരതയ്‌ക്കെതിരായ ഇന്ത്യ-യുഎസ് സഹകരണം പല ആക്രമണ പദ്ധതികളും പൊളിച്ചെന്ന് യുഎസ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഒബാമ ഭരണകൂടവും ഇന്ത്യൻ സർക്കാരും ചേർന്ന് നടത്തിയ ഭീകരവിരുദ്ധ മുന്നേറ്റങ്ങളും നീക്കങ്ങളും ഭീകരാക്രമണ ഭീഷണിയിൽനിന്ന് ലോകത്തെ രക്ഷിക്കുകയും പല ഭീകരാക്രമണ പദ്ധതികളും തകർക്കുകയും ചെയ്തുവെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടായ സഹകരണം ഒരുപാട് ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവൻ രക്ഷിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിലിലെ ദക്ഷിണേഷ്യൻ കാര്യങ്ങൾക്കായുള്ള സീനിയർ ഡയറക്ടർ പീറ്റർ ലാവോയ് പറഞ്ഞു. രാജ്യാന്തര തലത്തിലെ വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിതെന്നും ഈ ബന്ധം കൂടുതൽ ശക്തമായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒബാമ ഭരണകൂടത്തിന്റെ കാലത്തുതന്നെ ഇന്ത്യയ്ക്ക് ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) അംഗത്വം ലഭിക്കാത്തത്തിനെക്കുറിച്ചുള്ള ചോദ്യത്തിന്, സമീപഭാവിയിൽത്തന്നെ ഈ സ്വപ്നം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്
വാഷിങ്ടൻ: ഭീകരതയ്‌ക്കെതിരായ ഇന്ത്യ-യുഎസ് സഹകരണം പല ആക്രമണ പദ്ധതികളും പൊളിച്ചെന്ന് യുഎസ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഒബാമ ഭരണകൂടവും ഇന്ത്യൻ സർക്കാരും ചേർന്ന് നടത്തിയ ഭീകരവിരുദ്ധ മുന്നേറ്റങ്ങളും നീക്കങ്ങളും ഭീകരാക്രമണ ഭീഷണിയിൽനിന്ന് ലോകത്തെ രക്ഷിക്കുകയും പല ഭീകരാക്രമണ പദ്ധതികളും തകർക്കുകയും ചെയ്തുവെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടായ സഹകരണം ഒരുപാട് ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവൻ രക്ഷിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിലിലെ ദക്ഷിണേഷ്യൻ കാര്യങ്ങൾക്കായുള്ള സീനിയർ ഡയറക്ടർ പീറ്റർ ലാവോയ് പറഞ്ഞു. രാജ്യാന്തര തലത്തിലെ വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിതെന്നും ഈ ബന്ധം കൂടുതൽ ശക്തമായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഒബാമ ഭരണകൂടത്തിന്റെ കാലത്തുതന്നെ ഇന്ത്യയ്ക്ക് ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) അംഗത്വം ലഭിക്കാത്തത്തിനെക്കുറിച്ചുള്ള ചോദ്യത്തിന്, സമീപഭാവിയിൽത്തന്നെ ഈ സ്വപ്നം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമതീരുമാനം വൈകുന്നതിൽ ചെറിയ നിരാശയുണ്ട്. എങ്കിലും ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്ന കാര്യം തീരുമാനിക്കാൻ അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.