- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും കവിതയിൽ കോപ്പിയടി ആരോപണം; ഇത്തവണ കുടുങ്ങിയത് നിർമ്മലഗിരി കോളേജിലെ എസ്എഫ്ഐ; 2015ൽ കെഎസ്യു പ്രസിദ്ധീകരിച്ച കവിത 2018ൽ എസ്എഫ്ഐ മാഗസിനിലും; 'സ്മൈലി'യിൽ പ്രസിദ്ധീകരിച്ച 'രക്തം' ടെർമിനേറ്റിൽ എത്തിയത് തലക്കെട്ടില്ലാതെ; കവിത പ്രസിദ്ധീകരിച്ച പേജ് കീറി കളഞ്ഞ ശേഷം വിതരണം തുടർന്ന് എസ്എഫ്ഐ
കണ്ണൂർ: കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ഇറക്കിയ കോളേജ് മാഗസിനിലെ കവിത മോഷ്ടിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇറക്കിയ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചത് വിവാദത്തിൽ. 2014- 2015 വർഷത്തെ കൂത്തുപറമ്പ് നിർമലഗിരി കോളേജ് യൂണിയൻ ഇറക്കിയ സ്മൈലി മാഗസിനിലെ കവിതയുടെ തനിപ്പകർപ്പ് 2017 -18 വർഷത്തെ നിർമലഗിരി കോളേജ് യൂണിയൻ മാഗസിനിൽ അച്ചടിച്ച് വന്നതാണ് വിവാദത്തിലായത്. 2015 ൽ ജിതിൻ ജോസഫ് എഡിറ്റർ ആയിട്ടുള്ള സ്‌മൈലി എന്ന മാഗസിനിൽ ആഷ്ബിൻ അബ്രഹാം എഴുതിയ രക്തം എന്ന കവിതയാണ് 2018 ലെ അശ്വിൻ ഷാജ് എഡിറ്ററായുള്ള കോളേജ് യൂണിയന്റെ ടെർമിനേറ്റ് എന്ന മാഗസിനിൽ തലക്കെട്ട് ഇല്ലാതെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോളേജിലെ തന്നെ ഒന്നാം വർഷ മലയാള വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ പി.എ അഭിനവിന്റെ പേരിലാണ് കവിതയുള്ളത്. സംഭവം വിവാദമായതോടെ മാഗസിൻ പിൻവലിച്ച് ക്ഷമ പറയണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. തുടർന്ന് വിതരണം ചെയ്ത മാഗസിൻ വിദ്യാർത്ഥികളിൽ നിന്ന് തിരിച്ച് വാങ്ങാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. തിരിച്ച് വാങ്ങിയ മാഗസിനിൽ നിന്ന് വിവാദ
കണ്ണൂർ: കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ഇറക്കിയ കോളേജ് മാഗസിനിലെ കവിത മോഷ്ടിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇറക്കിയ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചത് വിവാദത്തിൽ. 2014- 2015 വർഷത്തെ കൂത്തുപറമ്പ് നിർമലഗിരി കോളേജ് യൂണിയൻ ഇറക്കിയ സ്മൈലി മാഗസിനിലെ കവിതയുടെ തനിപ്പകർപ്പ് 2017 -18 വർഷത്തെ നിർമലഗിരി കോളേജ് യൂണിയൻ മാഗസിനിൽ അച്ചടിച്ച് വന്നതാണ് വിവാദത്തിലായത്.
2015 ൽ ജിതിൻ ജോസഫ് എഡിറ്റർ ആയിട്ടുള്ള സ്‌മൈലി എന്ന മാഗസിനിൽ ആഷ്ബിൻ അബ്രഹാം എഴുതിയ രക്തം എന്ന കവിതയാണ് 2018 ലെ അശ്വിൻ ഷാജ് എഡിറ്ററായുള്ള കോളേജ് യൂണിയന്റെ ടെർമിനേറ്റ് എന്ന മാഗസിനിൽ തലക്കെട്ട് ഇല്ലാതെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോളേജിലെ തന്നെ ഒന്നാം വർഷ മലയാള വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ പി.എ അഭിനവിന്റെ പേരിലാണ് കവിതയുള്ളത്.
സംഭവം വിവാദമായതോടെ മാഗസിൻ പിൻവലിച്ച് ക്ഷമ പറയണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. തുടർന്ന് വിതരണം ചെയ്ത മാഗസിൻ വിദ്യാർത്ഥികളിൽ നിന്ന് തിരിച്ച് വാങ്ങാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. തിരിച്ച് വാങ്ങിയ മാഗസിനിൽ നിന്ന് വിവാദമായ കവിതയുള്ള പേജ് ഇളക്കിമാറ്റി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് മാപ്പ് പറഞ്ഞ് തലയൂരാൻ എസ്.എഫ്.ഐ തയ്യാറായതാണ് വിവരം.എനിക്ക് മാപ്പ് വേണ്ട, മറുപടി തന്നാൽ മതി .എന്തിന് നിങ്ങൾ കവിത മോഷ്ടിച്ചു? കലയും സാഹിത്യവും മോഷ്ടിക്കപ്പെടേണ്ടത് അല്ല. അത് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സഹയാത്രികർ മനസിലാക്കണം. ആഷ്ബിൻ അബ്രഹാം മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇടതുപക്ഷ സഹയാത്രികയും കോളേജ് അദ്ധ്യാപികയുമായ ദീപാ നിഷാന്തിന്റെ കോപ്പിയടി വിവാദത്തിലായതിന് പിന്നാലെയാണ് എസ്.എഫ്.ഐ പ്രവർത്തകനും കവിത കോപ്പിയടിച്ച വിവാദത്തിൽ അകപ്പെടുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം വിദ്യാർത്ഥികൾക്ക് നൽകേണ്ട മാഗസിൻ വിതരണം ചെയ്യാൻ കാലതാമസം വരുത്തിയത് കോളേജിൽ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് മാഗസിൻ വിതരണം നടന്നത്.