- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങൾക്ക് അത്താണിയായ ആർസിസിയിൽ കുത്തഴിഞ്ഞ ഭരണവും, കോടികളുടെ അഴിമതിയും; പരാതി പറഞ്ഞപ്പോൾ തീർപ്പ് കൽപ്പിച്ചത് അഴിമതിക്കാരന്റെ വിശദീകരണം കേട്ട്; സ്വജനപക്ഷപാതവും, അഴിമതിയും അരങ്ങേറുന്നത് ഡയറക്ടറുടെയും, ചീഫ് ഫിനാൻസ് ഓഫീസറുടെയും നേതൃത്വത്തിൽ; മുഖ്യമന്ത്രി അറിയാൻ ആർസിസിയിൽ നിന്നൊരു അഴിമതിക്കഥ
തിരുവനന്തപുരം: അഴിമതിക്കാരെ വെച്ച് പോറുപ്പിക്കില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള സ്ഥാപനത്തിലെ അഴിമതിയെക്കുറിച്ച് എട്ട് മാസം മുൻപ് നൽകിയ പരാതിയിൽ അഴിമതിക്കാരന്റെ വിശദീകരണം കേട്ട് ഫയൽ തീർപ്പാക്കിയതായി ആക്ഷേപം. മുഖ്യമന്ത്രി ചെയർമാനായുള്ള തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ (ആർസിസി) നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള പരാതി നൽകിയത് ആർസിസിയിലെ തന്നെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന സി രവിയായിരുന്നു. അനധികൃതമായി ഡയറക്ടർ സ്ഥാനത്ത് തുടരുന്ന ഡോ. പോൾ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ആർസിസിയിൽ കുത്തഴിഞ്ഞ ഭരണണവും സ്വജനപക്ഷപാതവും അരങ്ങേറുന്നത്. ആറ് മാസത്തെ ഡെപ്യൂട്ടേഷനിൽ സെക്രട്ടേറിയറ്റിൽ നിന്നും ഇവിടെ എത്തിയ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ രവി എന്നയാളാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്. 1981ൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി തിരുവനന്തപുരത്ത് സ്ഥാപിച്ച അർബുദ ചികിത്സാ കേന്ദ്രമാണ് റീജിയണൽ ക്യാൻസർ സെന്റർ. കേന്ദ്ര ആരോഗ്യ വകുപ്പിന
തിരുവനന്തപുരം: അഴിമതിക്കാരെ വെച്ച് പോറുപ്പിക്കില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള സ്ഥാപനത്തിലെ അഴിമതിയെക്കുറിച്ച് എട്ട് മാസം മുൻപ് നൽകിയ പരാതിയിൽ അഴിമതിക്കാരന്റെ വിശദീകരണം കേട്ട് ഫയൽ തീർപ്പാക്കിയതായി ആക്ഷേപം. മുഖ്യമന്ത്രി ചെയർമാനായുള്ള തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ (ആർസിസി) നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള പരാതി നൽകിയത് ആർസിസിയിലെ തന്നെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന സി രവിയായിരുന്നു.
അനധികൃതമായി ഡയറക്ടർ സ്ഥാനത്ത് തുടരുന്ന ഡോ. പോൾ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ആർസിസിയിൽ കുത്തഴിഞ്ഞ ഭരണണവും സ്വജനപക്ഷപാതവും അരങ്ങേറുന്നത്. ആറ് മാസത്തെ ഡെപ്യൂട്ടേഷനിൽ സെക്രട്ടേറിയറ്റിൽ നിന്നും ഇവിടെ എത്തിയ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ രവി എന്നയാളാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്.
1981ൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി തിരുവനന്തപുരത്ത് സ്ഥാപിച്ച അർബുദ ചികിത്സാ കേന്ദ്രമാണ് റീജിയണൽ ക്യാൻസർ സെന്റർ. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നടപ്പിലാക്കുന്ന ദേശീയ അർബുദ നിയന്ത്രണപരിപാടിയുടെ ഭാഗമായി ഇന്ത്യയിലൊട്ടുക്ക് പ്രവർത്തിക്കുന്ന 26 കേന്ദ്രങ്ങളിലൊന്നാണ് ഇത്.
ഇവിടെ സംസ്ഥാനത്തുടനീളവും അതിർത്തി ജില്ലകളിൽ നിന്നും നിരവധി രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്. ഡയറക്ടർ പോൾ സെബാസ്റ്റ്യനും, ചീഫ് ഫിനാൻസ് ഓഫീസർ സഞ്ജീവും ചേർന്ന് നടത്തുന്ന അഴിമതി, അന്യായമായ സാമ്പത്തിക ഇടപാടുകൾ, സ്വജനപക്ഷ നിയമനം എന്നിവയ്‌ക്കെതിരെയാണ് പ്രധാനമായും പരാതി ഉന്നയിക്കുന്നത്.
ഫിനാൻസ് ഓഫീസർക്ക് കൈക്കൂലി നൽകാത്തവരുടെ ബില്ലുകൾ തടഞ്ഞ് വയ്ക്കുക, അത്തരം കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുക, ചെക്കുകൾ ഒപ്പിട്ട് നൽകാതിരിക്കുക തുടങ്ങിയ ഗുരുതരമായ ആക്ഷേപങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. മരുന്നിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതി പറഞ്ഞ ഒരു ഫാർമസിസ്റ്റിനെ ലൈംഗിക പീഡന കേസിൽ പെടുത്തിയെങ്കിലും ഹൈക്കോടതി ഇടപെട്ടതിലൂടെ ഫാർമസിസ്റ്റ് ജോലിയിൽ തിരികെ പ്രവേശിച്ചു.
ഇ -ഓഫീസ് നടപ്പിലാക്കിയെന്ന പേരിൽ ലക്ഷങ്ങൾ ചെലവാക്കി കമ്പ്യൂട്ടർ വാങ്ങി കമ്മീഷൻ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. ആവശ്യത്തിന് ജീവൻ രക്ഷാ മരുന്നുകൾപ്പോലുമില്ലാത്ത സ്ഥലത്താണ് കമ്പ്യൂട്ടറുകൾ വാങ്ങിക്കൂട്ടിയത്. ഇതിന് പുറമെ 120 സിസിടിവി ക്യാമറകൾ ഒരു കോടിയിലധികം രൂപ മുടക്കി വാങ്ങിയതിലെ ക്രമക്കേടും ചൂണ്ടിക്കാണിക്കുന്നു.നോട്ട് നിരോധനത്തിന്റെ കാലത്തും ഡയറക്ടറും. ഫിനാൻസ് കൺട്രോളറും ചേർന്ന് ലക്ഷങ്ങൾ കമ്മീഷനായി കീശയിലാക്കി.
ആർസിസിയുടെ അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോറിലുമായിരുന്നു. എന്നാൽ ആർസിസിയിൽ സ്വൈപ്പിങ്ങ് മിഷീനുകൾ വെക്കുന്നതിന് ഫിനാൻസ് കൺട്രോളറുടെ അക്കൗണ്ട് തുറന്നത് സ്റ്റാച്യു എംജി റോഡിലെ ഐസിഐസി ബാങ്കിലായിരുന്നു. ആർസിസിക്ക് തൊട്ടടുത്ത് ഐസിഐസിഐയുടെ ശാഖയുണ്ടായിട്ടും എംജി റോഡ് ബ്രാഞ്ചിൽ പോയി അക്കൗണ്ട് തുറന്നതിന് പിന്നിൽ മറ്റ് സ്ഥാപിത താൽപര്യങ്ങളുണ്ടായിരുന്നു.
മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ ഇദ്ദേഹം വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും കുടിശ്ശിക നിലവിലുണ്ടായിരുന്നതുകൊണ്ട് വായ്പ നിഷേധിക്കുകയായിരുന്നു. 2016 ഡിസംബറിൽ സ്വൈപ്പിങ് മിഷീൻ വെച്ചതിന്റെ അന്ന് തന്നെ 50 ലക്ഷം രൂപ വായ്പ അനുവദിച്ചു.അക്കൗണ്ട് തുടങ്ങിയ അപേക്ഷയിൽ ആർസിസിയുടെ മെയിൽ ഐഡിയും ഫോൺ നമ്പറും നൽകാതെ ഫിനാൻസ് കൺട്രോളറുടെ മെയിൽ ഐഡിയും ഫോൺ നമ്പറും നൽകുകയായിരുന്നു. ഇതിന് പുറമെ നിരവധി അനധികൃത നിയമനങ്ങൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.