- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപ്പൊള്ളലേറ്റ് കുഞ്ഞ് പിടഞ്ഞ് മരിക്കുമ്പോൾ കാശ് കൊണ്ട് നാണം മറയ്ക്കുന്ന പളനിസാമിയും കളക്ടറും പൊലീസും; സൈബർ ലോകം ഏറ്റെടുത്ത കാർട്ടൂണിന്റെ പേരിൽ അറസ്റ്റു ചെയ്ത കാർട്ടൂണിസ്റ്റ് ജി ബാലയ്ക്ക് ജാമ്യം; അറസ്റ്റിനെതിരായ പ്രതിഷേധങ്ങൾക്ക് താൽക്കാലിക ശമനം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയേയും പൊലീസിനെയും കലക്ടറേയും വിമർശിച്ച് കാർട്ടൂൺ വരച്ചതിന് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെൽവേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുനെൽവേലിയിൽ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് ബാല മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിമർശിച്ച് കാർട്ടൂൺ വരച്ചത്. ഐടി ആക്ട് പ്രകാരം ഇന്നലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കലക്ടറേറ്റിന്റെ മുന്നിൽ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധികാരികൾ മൗനം പാലിക്കുന്നതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോൾ നോട്ടുകെട്ടുകൾ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കലക്ടറും പൊലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാർട്ടൂണിൽ വിഷയമായിട്ടുണ്ടായിരുന്നത്. സംസ്ഥാനത്തെ പ്രശസ്ത കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ബാലയ്ക്ക് ഫേസ്‌ബുക്കിൽ 65,000 ത്തിലേറെ ഫോളോവേള്സുണ്ട്.സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ബാലയുടെ രാഷ്ട്രീയ കാർട്ടൂണുകൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയേയും പൊലീസിനെയും കലക്ടറേയും വിമർശിച്ച് കാർട്ടൂൺ വരച്ചതിന് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെൽവേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുനെൽവേലിയിൽ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് ബാല മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിമർശിച്ച് കാർട്ടൂൺ വരച്ചത്.
ഐടി ആക്ട് പ്രകാരം ഇന്നലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കലക്ടറേറ്റിന്റെ മുന്നിൽ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധികാരികൾ മൗനം പാലിക്കുന്നതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോൾ നോട്ടുകെട്ടുകൾ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കലക്ടറും പൊലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാർട്ടൂണിൽ വിഷയമായിട്ടുണ്ടായിരുന്നത്.
സംസ്ഥാനത്തെ പ്രശസ്ത കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ബാലയ്ക്ക് ഫേസ്‌ബുക്കിൽ 65,000 ത്തിലേറെ ഫോളോവേള്സുണ്ട്.സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ബാലയുടെ രാഷ്ട്രീയ കാർട്ടൂണുകൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാവാറുണ്ട്. തിരുനെൽവേലി കലക്ടറേറ്റിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ രക്ഷിക്കുന്നതിൽ സർക്കാരും മുഖ്യമന്ത്രിയും വീഴ്ച വരുത്തിയെന്ന് സൂചിപ്പിക്കുന്ന ബാലയുടെ കാർട്ടൂണാണ് എടപ്പാടി പളനിസാമിയെ ചൊടിപ്പിച്ചത്. ബാലയുടെ അറസ്റ്റ് രാഷ്ട്രീയ വിവാദമായെന്ന് മാത്രമല്ല വൻപ്രതിഷേധമാണ് തമിഴ്‌നാട്ടിൽ ഉയരുന്നത്.
ഒക്ടോബർ 24നാണ് ബാല തന്റെ സോഷ്യൽ മീഡിയ പേജിൽ കാർട്ടൂൺ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ കാർട്ടൂൺ 13,000ത്തിലധികം പേരാണ് ഷെയർ ചെയ്തത്. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോൾ നോട്ടുകെട്ടുകൾ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കളക്ടറും പൊലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാർട്ടൂണിൽ വിഷയമായിട്ടുണ്ടായിരുന്നത്.
കുട്ടിയുടെ ജീവന് വില നൽകാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ നിശിതമായി വിമർശിക്കുന്നതായിരുന്നു കാർട്ടൂൺ. താനുൾപ്പെടെയുള്ളവർ കഥാപാത്രങ്ങളായ കാർട്ടൂൺ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തിരുനെൽവേലി ജില്ലാ കലക്ടർ ഇക്കാര്യം തമിഴ്‌നാട് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും അറിയിക്കുകയായിരുന്നു. തുടർന്നാണ് ബാലയെ അറസ്റ്റ് ചെയ്തത്.