- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ച ഇതാണോ? ഭിന്നശേഷിയുള്ള രണ്ട് യുവതീയുവാക്കളുടെ വിവാഹം ആഘോഷമാക്കി സോഷ്യൽ മീഡിയ; യഥാർത്ഥ സ്നേഹത്തിന്റെ പുഞ്ചിരി കണ്ട് മനം നിറഞ്ഞ് ലോകം
സ്നേഹത്തിന് കണ്ണും കാതുമില്ലെന്നും കഴിവ് കുറവുകൾ ബാധിക്കില്ലെന്നും തങ്ങളുടെ വിവാഹത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പോളിയും ജോയും. ഭിന്നശേഷിയുള്ള ഇവരുടെ പ്രണയത്തിന് മുന്നിൽ എല്ലാ തടസങ്ങളും ഇല്ലാതാവുകയായിരുന്നു. അവസാനം അവർ വിവാഹത്തിലൂടെ ഒരുമിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ഇതായിരുന്നുവോ എന്ന് ഇവരുടെ വിവാഹം കാണുന്ന ആർക്കും തോന്നിപ്പോയാൽ അത്ഭുതപ്പെടാനില്ല. ഉപാധികളില്ലാത്ത പ്രണയത്തിന്റെ മൂർത്തരൂപങ്ങളായിട്ടായിരുന്നു ഇവർ കാണപ്പെട്ടത്. ഭിന്ന ശേഷിയുള്ള ഈ യുവതീയുവാക്കളുടെ ആഡംബര പൂർണമായ വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. യഥാർത്ഥ സ്നേഹത്തിന്റെ പുഞ്ചിരി കണ്ട് മനം നിറഞ്ഞ ലോകം ഇവരെ അനുഗ്രഹിച്ചിരിക്കുകയുമാണ്. യുകെയിലെ സസെക്സിൽ എട്ട് വർഷങ്ങൾക്ക് മുമ്പ് കോളജ് വിദ്യാർത്ഥികളായിരുന്നപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. പിന്നീട് അത് പ്രണയമായി വളരുകയുമായിരുന്നു. ഇരുവരും ഡൗൺ സിൻഡ്രോം രോഗം ബാധിച്ചവരാണ്. 200 അതിഥികളെ സാക്ഷിനിർത്തിയുള്ള തങ്ങളുടെ വിവാഹത്തിന്റെ നിറമാർന്ന ചിത്രങ്ങ
സ്നേഹത്തിന് കണ്ണും കാതുമില്ലെന്നും കഴിവ് കുറവുകൾ ബാധിക്കില്ലെന്നും തങ്ങളുടെ വിവാഹത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പോളിയും ജോയും. ഭിന്നശേഷിയുള്ള ഇവരുടെ പ്രണയത്തിന് മുന്നിൽ എല്ലാ തടസങ്ങളും ഇല്ലാതാവുകയായിരുന്നു. അവസാനം അവർ വിവാഹത്തിലൂടെ ഒരുമിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ഇതായിരുന്നുവോ എന്ന് ഇവരുടെ വിവാഹം കാണുന്ന ആർക്കും തോന്നിപ്പോയാൽ അത്ഭുതപ്പെടാനില്ല. ഉപാധികളില്ലാത്ത പ്രണയത്തിന്റെ മൂർത്തരൂപങ്ങളായിട്ടായിരുന്നു ഇവർ കാണപ്പെട്ടത്. ഭിന്ന ശേഷിയുള്ള ഈ യുവതീയുവാക്കളുടെ ആഡംബര പൂർണമായ വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. യഥാർത്ഥ സ്നേഹത്തിന്റെ പുഞ്ചിരി കണ്ട് മനം നിറഞ്ഞ ലോകം ഇവരെ അനുഗ്രഹിച്ചിരിക്കുകയുമാണ്.
യുകെയിലെ സസെക്സിൽ എട്ട് വർഷങ്ങൾക്ക് മുമ്പ് കോളജ് വിദ്യാർത്ഥികളായിരുന്നപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. പിന്നീട് അത് പ്രണയമായി വളരുകയുമായിരുന്നു. ഇരുവരും ഡൗൺ സിൻഡ്രോം രോഗം ബാധിച്ചവരാണ്. 200 അതിഥികളെ സാക്ഷിനിർത്തിയുള്ള തങ്ങളുടെ വിവാഹത്തിന്റെ നിറമാർന്ന ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിട്ടുണ്ട്. തങ്ങൾക്കിടിയിലെ ആകർഷണം വളരെ പെട്ടെന്നാണ് സംഭവിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. തുടർന്ന് ഒരു ചടങ്ങിൽ വച്ച് ഒന്നായിത്തീരാൻ കഴിഞ്ഞ മെയിൽ തീരുമാനിക്കുകയുമായിരുന്നു. തങ്ങളുടെ സ്നേഹസാഫല്യത്തിന്റെ കഥ ഈ അവസ്ഥയിലുള്ള മറ്റുള്ളവർക്കും പ്രചോദനമായിത്തീരുമെന്നാണ് പോളി പ്രതീക്ഷിക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിയുള്ളവർക്ക് തങ്ങളുടെ കഥ സഹായകമായെങ്കിൽ അത് നന്നായിരിക്കുമെന്നും ഏറ്റവും മഹത്തായ കാര്യം സ്നേഹമാണെന്നും അത് തിരിച്ച് കിട്ടുന്നതാണെന്നും പോളി വ്യക്തമാക്കുന്നു. താനും ജോയും തമ്മിലുള്ള വിവാഹം ആഘോഷമാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോൾ അതിന് നല്ല ശ്രദ്ധ ലഭിച്ചിരിക്കുന്നുവെന്നും പോൽസന്തോഷത്തോടെ വ്യക്തമാക്കുന്നു. കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ നല്ല രീതിയിൽ അലങ്കൃതമായി ആഘോഷമായി തന്നെയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. വിവിധ വർണങ്ങളിലുള്ള പൂക്കളാൽ വിവാഹവേദി മുഴുവൻ അലങ്കരിച്ചിരുന്നു. വെയിറ്റർമാർ മനോഹരമായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു.
പോളി വൈറ്റ് ഗൗണാണായിരുന്നു ധരിച്ചത്. സ്നേഹത്തെ പുകഴ്‌ത്തുന്ന സംഗീതവും നൃത്തവും ഇതോടനുബന്ധിച്ച് അരങ്ങേറി. വിവാഹ ശേഷം ജോയ് തന്റെ നവവധുവിന്റെ കൈയെടുത്ത് തന്റെ ചുണ്ടിന് മുകളിൽ അമർത്തി സ്നേഹചുംബനം നൽകിയിരുന്നു. തുടർന്ന് തങ്ങളുടെ പേരും സ്നേഹചിഹ്നവും ആലേഖനം ചെയ്തത വലിയ കേയ്ക്ക് അവർ മുറിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു. വിവാഹത്തിനെത്തിയ അതിഥികൾക്ക് ഹോംമെയ്ഡ് ജാമുകളും ചട്ട്ണികളും വിളമ്പിയിരുന്നു. ചടങ്ങിന് പങ്കെടുത്തവരെല്ലാം പ്രത്യേകം തയ്യാറാക്കിയ വെഡ് ഫെസ്റ്റ് റിസ്റ്റ് ബാൻഡുകൾ ധരിച്ചിരുന്നു. ഭിന്നശേഷിയുള്ളവരോട് സ്വപ്നം കണ്ട് ജീവിക്കാനും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ആത്മവിശ്വാസമുള്ളവരാകാനും ഏത് കാര്യവും സാധിക്കുമെന്നുമാണ് പോളി ഉപദേശിക്കുന്നത്.