- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറി; കൊട്ടാരക്കര എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു; അപകടത്തിൽ പെട്ടത് പന്തളം കുരമ്പാല സ്വദേശികൾ; പരിക്കേറ്റ മകളുടെ നില ഗുരുതരം
കൊട്ടാരക്കര: എംസി റോഡിൽ പനവേലിയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസർ, ഭാര്യ സാജില എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ സുമയ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ അമിതവേഗത്തിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവ സ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചു. കാർ വെട്ടിപൊളിച്ചാണ് ഒരു മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നസറുദ്ദീനാണു കാറോടിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story