- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറികളിൽ നിറഞ്ഞു നിന്നത് പാചകവാതകത്തിന്റെ മണം; തീകൊളുത്താൻ മണ്ണെണ്ണയോ പെട്രോളോ ഉപയോഗിച്ചതിനും തെളിവില്ല; ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാണെന്ന് കരുതാനും വയ്യ; തിരുവനന്തപുരത്തു ജോബ് കൺസൽട്ടൻസി നടത്തി വന്ന ദമ്പതികൾ വാടകവീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹത; തീയും പുകയും വീട്ടിൽ നിന്നും ഉയർന്നത് ഷാഡോ പൊലീസ് അന്വേഷിച്ച് മടങ്ങിയതിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. ജോബ് കൺസൽട്ടൻസി നടത്തിവരികയായിരുന്ന കോട്ടയം സ്വദേശികാണ് വാടക വീട്ടിലാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30തോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം വിശദമായി നടത്താൻ ഒരുങ്ങുകയാണ്. എറണാകുളം സ്വദേശികളായ റോയി (45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടി പുഷവർദ്ധൻ സ്‌കൂളിന് സമീപം അയ്യാപ്പിള്ള റോഡിലെ വീടിന്റെ മുകളിലത്തെ നിലയിൽ തീ ഉയരുന്നത് കണ്ടത്. ഉടൻ അയൽക്കാർ ഫയർ ഫോഴ്‌സിനെയും മണ്ണന്തല പൊലീസിനെയും അറിയിച്ചു. അയൽവാസികൾ വിവരം അറിയിച്ചു പൊലീസും ഫയർഫോഴ്‌സും എത്തുമ്പോഴേക്കു രണ്ടുപേരുടെയും ശരീരം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങൾ ഇന്നേ മെഡിക്കൽ കോളജിലേക്കു മാറ്റുകയുള്ളൂവെന്നു പേരൂർക്കട പൊലീസ് അറിയിച്ചു. നാലാഞ്ചിറ പനയപ്പള്ളി റോഡിലെ 120ാം നമ്പർ വീട്ടില
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. ജോബ് കൺസൽട്ടൻസി നടത്തിവരികയായിരുന്ന കോട്ടയം സ്വദേശികാണ് വാടക വീട്ടിലാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30തോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം വിശദമായി നടത്താൻ ഒരുങ്ങുകയാണ്.
എറണാകുളം സ്വദേശികളായ റോയി (45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടി പുഷവർദ്ധൻ സ്‌കൂളിന് സമീപം അയ്യാപ്പിള്ള റോഡിലെ വീടിന്റെ മുകളിലത്തെ നിലയിൽ തീ ഉയരുന്നത് കണ്ടത്. ഉടൻ അയൽക്കാർ ഫയർ ഫോഴ്‌സിനെയും മണ്ണന്തല പൊലീസിനെയും അറിയിച്ചു.
അയൽവാസികൾ വിവരം അറിയിച്ചു പൊലീസും ഫയർഫോഴ്‌സും എത്തുമ്പോഴേക്കു രണ്ടുപേരുടെയും ശരീരം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങൾ ഇന്നേ മെഡിക്കൽ കോളജിലേക്കു മാറ്റുകയുള്ളൂവെന്നു പേരൂർക്കട പൊലീസ് അറിയിച്ചു. നാലാഞ്ചിറ പനയപ്പള്ളി റോഡിലെ 120ാം നമ്പർ വീട്ടിലാണു റോയിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്.
കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായ വീട്ടുടമസ്ഥൻ താഴത്തെ നിലയിലാണു താമസിച്ചിരുന്നത്. മണ്ണന്തലയിൽ സ്വകാര്യ ജോബ് കൺസൽറ്റൻസി നടത്തുകയായിരുന്നു റോയി. ഇതുവഴി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും മെഡിക്കൽ കോളജ് സ്റ്റേഷനിൽ റോയിക്കെതിരെ കേസുണ്ടെന്നും പൊലീസ് പറയുന്നു.
സംഭവം നടക്കുന്നതിന് അര മണിക്കൂറോളം മുമ്പു സിറ്റി ഷാഡോ പൊലീസ് സ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി അയൽവാസികൾ പറഞ്ഞു. പൊലീസ് മടങ്ങിയതിനു തൊട്ടു പിന്നാലെ വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്. പാചകവാതക സിലിണ്ടറിൽനിന്നാണു തീ പടർന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. പാതി കത്തിയ നിലയിൽ മൂന്നു സിലിണ്ടറുകളും വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
അടുത്ത വീടുകളിലേക്കോ, ഇവരുടെ തന്നെ മറ്റ് മുറികളിലേക്കോ തീ പടർന്നിരുന്നില്ല. പനവിളയിലെ ഫയർ ഫോഴ്‌സ് കേന്ദ്രത്തിൽ നിന്നാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. കൊല്ലം സ്വദേശിയായ അൻവർ എന്നയാളുടെതാണ് ഇവർ താമസിച്ചിരുന്ന വീട്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ താമസിക്കുന്ന ദമ്പതികൾക്ക് മക്കളുള്ളതായി അറിവില്ല. ഇവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിൽ തട്ടിപ്പ് കേസ് നിലവിലുണ്ട്. ഇന്നലെ വൈകിട്ട് ഷാേെഡാ പൊലീസ് ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തി ഇവരെക്കുറിച്ച് അന്വേഷിച്ചിരുന്നു. അതിന് ശേഷമാണ് തീപിടിത്തവും മരണവും ഉണ്ടായത്.
ചൊവ്വാഴ്ച രാവിലെ പുറത്തുപോയിരുന്ന ദമ്പതികൾ രാത്രി വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മണ്ണന്തല പൊലീസ് ഇൻസ്‌പെക്ടർ അനൂപ് പറഞ്ഞു. മൃതദേഹങ്ങൾ ഇന്ന് രാവിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇവരുടെ ബന്ധുക്കളെയും ഇടപാടുകളെയും കുറിച്ച് അന്വേഷണം തുടങ്ങി. ഇവർക്ക് സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.