- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം പള്ളിക്ക് മുമ്പിൽ ബേക്കൻ വച്ച വംശീയ വാദിക്ക് ഒരു വർഷം തടവ് വിധിച്ച് യുകെ കോടതി; പ്രതിഷേധവുമായി വംശീയവാദികൾ കോടതിക്ക് പുറത്ത്; പ്രതിഷേധക്കാരെ നേരിടാൻ കുടിയേറ്റക്കാരും രംഗത്ത്; ബ്രിട്ടണിലെ പ്രധാന നഗരം ഇന്നലെ സംഘർഷഭരിതം ആയത് ഇങ്ങനെ
ബ്രിട്ടനിലെ മുസ്ലിം പള്ളിയായ ജാമിയ മോസ്‌കിന് മുന്നിൽ കഴിഞ്ഞ വർഷം ജനുവരി 17ന് ബേക്കൻ സാൻഡ് വിച്ച് വച്ച കേസിൽ പ്രതിയായ കെവിൻ ക്രെഹന്(34) 12 മാസത്തെ ജയിൽശിക്ഷ വിധിച്ചതിനെ തുടർന്ന് പ്രദേശത്ത് ഇന്നലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇയാൾ ജയിലിൽ വച്ച് ഡിസംബറിൽ മരിച്ചിരുന്നു. വംശീയവാദികൾ കടുത്ത പ്രതിഷേധവുമായിട്ടാണ് കോടതിക്ക് മുന്നിൽ തടിച്ച് കൂടിയത്. പ്രതിഷേധക്കാരെ നേരിടാൻ കുടിയേറ്റക്കാർ രംഗത്തെത്തിയത് ഇവിടുത്തെ സംഘർഷ സാധ്യത വർധിപ്പിച്ചു. തീവ്രവലത് പക്ഷവാദികളും ഫാസിസ്റ്റ് വിരുദ്ധരുമായിരുന്നു ഇവിടെ പരസ്പരം ഏറ്റുമുട്ടിയത്. ഇവരെ നേരിടാൻ പൊലീസും അരയും തലയും മുറുക്കിയെത്തിയിരുന്നു. ക്രെഹനെ വിശ്വസ്തനായ രാജ്യസ്‌നേഹിയായിട്ടായിരുന്നു ഇയാളെ പിന്തുണച്ചവരും കുടുംബക്കാരും വാഴ്‌ത്തിയത്. ഇയാളെ പിന്തുണയ്ക്കുന്ന നൂറോളം പേരായിരുന്നു ഇന്നലെ ബ്രിസ്റ്റോൾ ക്രൗൺ കോടതിക്ക് മുന്നിൽ എന്തിനും തയ്യാറായി എത്തിച്ചേർന്നത്. ഇവരെ നിയന്ത്രിക്കാനായി മൗണ്ടഡ് ഓഫീസർമാർ, പൊലീസ് നായകൾ അടക്കമുള്ള കനത്ത പൊലീസ് സന്നാഹമായിരുന്നു സജ്ജരായിരുന്നത
ബ്രിട്ടനിലെ മുസ്ലിം പള്ളിയായ ജാമിയ മോസ്‌കിന് മുന്നിൽ കഴിഞ്ഞ വർഷം ജനുവരി 17ന് ബേക്കൻ സാൻഡ് വിച്ച് വച്ച കേസിൽ പ്രതിയായ കെവിൻ ക്രെഹന്(34) 12 മാസത്തെ ജയിൽശിക്ഷ വിധിച്ചതിനെ തുടർന്ന് പ്രദേശത്ത് ഇന്നലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇയാൾ ജയിലിൽ വച്ച് ഡിസംബറിൽ മരിച്ചിരുന്നു. വംശീയവാദികൾ കടുത്ത പ്രതിഷേധവുമായിട്ടാണ് കോടതിക്ക് മുന്നിൽ തടിച്ച് കൂടിയത്. പ്രതിഷേധക്കാരെ നേരിടാൻ കുടിയേറ്റക്കാർ രംഗത്തെത്തിയത് ഇവിടുത്തെ സംഘർഷ സാധ്യത വർധിപ്പിച്ചു. തീവ്രവലത് പക്ഷവാദികളും ഫാസിസ്റ്റ് വിരുദ്ധരുമായിരുന്നു ഇവിടെ പരസ്പരം ഏറ്റുമുട്ടിയത്. ഇവരെ നേരിടാൻ പൊലീസും അരയും തലയും മുറുക്കിയെത്തിയിരുന്നു.
ക്രെഹനെ വിശ്വസ്തനായ രാജ്യസ്‌നേഹിയായിട്ടായിരുന്നു ഇയാളെ പിന്തുണച്ചവരും കുടുംബക്കാരും വാഴ്‌ത്തിയത്. ഇയാളെ പിന്തുണയ്ക്കുന്ന നൂറോളം പേരായിരുന്നു ഇന്നലെ ബ്രിസ്റ്റോൾ ക്രൗൺ കോടതിക്ക് മുന്നിൽ എന്തിനും തയ്യാറായി എത്തിച്ചേർന്നത്. ഇവരെ നിയന്ത്രിക്കാനായി മൗണ്ടഡ് ഓഫീസർമാർ, പൊലീസ് നായകൾ അടക്കമുള്ള കനത്ത പൊലീസ് സന്നാഹമായിരുന്നു സജ്ജരായിരുന്നത്. വംശീയവാദികൾക്കെതിരെ പ്രകടനവുമായി ഡസൻ കണക്കിന് ആന്റി ഫാസിസ്റ്റ് ഗ്രൂപ്പുകളും സന്നിഹിതരായിരുന്നു. ഇവർ കാസിൽ പാർക്കിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെങ്കിലും പിന്നീട് തീവ്രവലതുപക്ഷവാദികളുടെ പ്രതിഷേധത്തിനടുത്തേക്ക് ഇവരും എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിശ്വസ്തനായ രാജ്യസ്‌നേഹിയും കുടുംബസ്ഥനുമായിരുന്നു കെഹ്രന് കടുത്ത ജയിൽ ശിക്ഷ വിധിച്ചതിനെതിരെ പ്രതിഷേധിക്കാനുള്ള കൂട്ടായ്മയാണിതെന്നാണ് ഇവരുടെ ഫേസ്‌ബുക്ക് പേജ് വ്യക്തമാക്കുന്നത്. ഈ പ്രതിഷേധ പ്രകടനം ഇവിടുത്തെ ഷോപ്പുകളെയും ബിസിനസുകളെയും ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവിടുത്തെ പബ് മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നിരുന്നു. ചെറിയ തെരുവിൽ നിന്നും പൊലീസ് നിരവധി തീവ്ര വലതുപക്ഷ വാദികളെ നീക്കം ചെയ്തിരുന്നു. ഏവൻ ആൻഡ് സോമർസെറ്റ് പൊലീസ് കടുത്ത മുന്നറിയിപ്പ് ഇരു ഗ്രൂപ്പുകൾക്കും നൽകിയിരുന്നു.
പ്രതിഷേധത്തിനെത്തുന്നവർ മുഖംമൂടികൾ, സ്‌കാർവ്‌സുകൾ, വിദ്വേഷം ജനിപ്പിക്കുന്ന പ്ലേക്കാർഡുകൾ നാശനഷ്ടങ്ങളോ പരുക്കോ ഉണ്ടാക്കുന്ന വസ്തുക്കൾ തുടങ്ങിയവ കൊണ്ടു വരുന്നതിൽ നിന്നും പൊലീസ് ഇരുഗ്രൂപ്പുകളെയും വിലക്കിയിരുന്നു. സംഭവത്തെ തുടർന്ന് അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഏവൻ ആൻഡ് സോമർസെറ്റ് പൊലീസ് വെളിപ്പെടുത്തുന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സമാധാനപൂർണമായ പ്രതിഷേധങ്ങൾ ഉറപ്പ് വരുത്താനാണ് തങ്ങൾ മുൻഗണന നൽകിയതെന്ന് പൊലീസ് വക്താവ് പറയുന്നു.