- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തിൽ എം ശിവശങ്കറിന് ജാമ്യമില്ല; കസ്റ്റംസ് ചുമത്തിയ കേസിൽ ജാമ്യാപേക്ഷ തള്ളി എസിജെഎം കോടതി; കള്ളക്കടത്തിൽ ശിവശങ്കറിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി; പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ദുരുപയോഗം ചെയ്തെന്നും സ്വപ്നയ്ക്കൊപ്പമുള്ള വിദേശയാത്രയുടെ ഗൂഢലക്ഷ്യങ്ങൾ പുറത്തുവരാനുണ്ടെന്നും കസ്റ്റംസ്
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളക്കടത്തിൽ ശിവശങ്കറിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു.
സ്വപ്നയുമൊത്ത് എം. ശിവശങ്കർ നടത്തിയ വിദേശയാത്രകൾ ചൂണ്ടിക്കാണിച്ചായിരുന്നു കസ്റ്റംസ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ കോടതിയിൽ വാദം ഉയർത്തിയത്. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകൾ സ്വയം വഹിച്ചതായാണു ശിവശങ്കർ മൊഴി നൽകിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങൾ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.
ശിവശങ്കറിന്റെ ജാമ്യഹർജിയെ എതിർത്ത കസ്റ്റംസ് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കർ പദവികൾ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ശിവശങ്കർ ഇക്കാര്യം സർക്കാർ ഏജൻസികളെ അറിയിച്ചില്ല. അത് ഗുരുതരമായ കുറ്റമാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയുൾപ്പെടെ ദുരുപയോഗം ചെയ്തു. ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ ജീവനും ഭീഷണിയാകും. ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ ശിവശങ്കറിന്റെ സ്വർണക്കടത്തിലെ ഇടപെടൽ വ്യക്തമാണെന്നു കസ്റ്റംസ് കോടതിയിൽ വാദിച്ചു. 2015 മുതൽ ആരോഗ്യപ്രശ്നമുണ്ടെന്നു പറയുന്ന ശിവശങ്കർ പിന്നെ എങ്ങനെയാണ് വിദേശയാത്രകൾ നടത്തിയതെന്നും കസ്റ്റംസ് ചോദിച്ചു
ന്യൂസ് ഡെസ്ക്