- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ച പതിപ്പിലെ നോവൽ വായിപ്പിക്കാൻ എസ്എംഎസ് അയപ്പിച്ച് ലാഭമുണ്ടാക്കിയ ശേഷം സമ്മാനം നൽകാതെ കബളിപ്പിച്ചു; മനോരമയോട് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി; പരാതിക്കാരനെ പരിഹസിച്ചതിന് ശാസനയും
കാസർകോട്: വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ച് വായനക്കാർക്ക് സമ്മാനങ്ങൾ നൽകുക എന്നതു മാദ്ധ്യമങ്ങളുടെ പതിവാണ്. ഓണമായാലും വിഷുവായാലും ക്രിസ്മസ് ആയാലും മത്സരമാണ്. എല്ലാ മാദ്ധ്യമവും പോലെ മത്സരമില്ലാതെ മനോരമയുടെ ഒരു പ്രസിദ്ധീകരണം പോലും ഒരു മാസത്തിലും അച്ചടിക്കാറില്ല പല മത്സരങ്ങളിലും വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നതും വളരെ ആഘോഷപ
കാസർകോട്: വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ച് വായനക്കാർക്ക് സമ്മാനങ്ങൾ നൽകുക എന്നതു മാദ്ധ്യമങ്ങളുടെ പതിവാണ്. ഓണമായാലും വിഷുവായാലും ക്രിസ്മസ് ആയാലും മത്സരമാണ്. എല്ലാ മാദ്ധ്യമവും പോലെ മത്സരമില്ലാതെ മനോരമയുടെ ഒരു പ്രസിദ്ധീകരണം പോലും ഒരു മാസത്തിലും അച്ചടിക്കാറില്ല
പല മത്സരങ്ങളിലും വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നതും വളരെ ആഘോഷപുർവ്വമാണ്. വരിക്കാരെക്കൊണ്ട് തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിപ്പിക്കുന്നതിനാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെങ്കിലും ഇതിനെല്ലാം സമ്മാനങ്ങൾ നൽകുന്നുണ്ടോ ഇല്ലയോ എന്ന് വരിക്കാരിൽ പലരും ചിന്തിക്കാറുമില്ല.
എന്നാൽ സമൂഹത്തോട് കൂറു പുലർത്തുന്ന, നിയമവും നീതിബോധവുമുള്ള ചില വായനക്കാരെങ്കിലും ഉണ്ടെന്ന് എല്ലാ മാദ്ധ്യമങ്ങളും ആലോചിക്കണം. അതു കൊണ്ടാണ് മനോരമയ്ക്ക് പണികിട്ടിയത്. മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ എസ്എംഎസ് മത്സരങ്ങൾ സംഘടിപ്പിച്ച് വായനക്കാരെ കബളിപ്പിച്ചുവെന്ന കേസിൽ മനോരമയ്ക്ക് ഈയിടെ നഷ്ടമായത് 30,000 രൂപ.
മനോരമ ആഴ്ചപ്പതിപ്പിൽ അഞ്ചു നോവലുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഓരോ ലക്കത്തിനുമൊടുവിൽ ചോദ്യാവലി നൽകി അതിൽ മൂന്നെണ്ണത്തിന് ഉത്തരം എസ്എംഎസ് വഴി അയച്ച് വിജയിക്കുന്നവർക്ക് സമ്മാനപദ്ധതിയും ഏർപ്പെടുത്തി. എസ്എംഎസ് ചാർജ്ജിനത്തിൽ ഒരാളിൽനിന്ന് മനോരമ രണ്ടുരൂപ ഈടാക്കുകയും ചെയ്തു.
ഈ ഇനത്തിൽ വൻതുക മനോരമ സ്വരൂപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മത്സരം അവസാനിച്ചിട്ടും വിജയിയുടെ പേരോ മറ്റു വിവരമോ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചില്ലെന്നു കാട്ടി നീലേശ്വരം ഭീമനടിയിലെ മാളിയക്കൽ രാജു മത്തായിയാണ് കാസർഗോഡ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറത്തെ സമീപിച്ചത്.
പരാതിയിൽ മനോരമ കുടുങ്ങി. വരിക്കാരന്റെ പരാതിക്കെതിരെ മനോരമ നൽകിയ വിശദീകരണം ഫോറം തള്ളി. പരാതിക്കാരനെ പരിഹസിക്കുന്ന രീതിയിലായിരുന്നു മനോരമയുടെ പ്രതികരണം എന്നതായിരുന്നു ഫോറത്തെ ചൊടിപ്പിച്ചത്. നീതിയുക്തമല്ലാത്ത വ്യാപാര കീഴ്‌വഴക്കവും സേവനങ്ങളുടെ അപര്യാപ്തതയും മത്സരപദ്ധതിയിലുണ്ടെന്നു കണ്ടെത്തിയ ഫോറം പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ വ്യവഹാരച്ചെലവും നൽകാൻ ഉത്തരവാകുകയായിരുന്നു.
വിധിപ്പകർപ്പ് ലഭിച്ച് ഒരുമാസത്തിനകം തുക പരാതിക്കാരന് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പി രമാദേവി പ്രസിഡന്റും കെ ജി ബീന, ഷീബ എം സാമുവൽ എന്നിവർ അംഗങ്ങളുമായ ഫോറത്തിന്റെതാണ് ഉത്തരവ്.