- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുനിഞ്ഞിരിക്കുന്ന മോഹൻലാലും മേലോട്ടു നോക്കിയിരുന്ന മമ്മൂട്ടിയും കിലുക്കത്തിലെ കിട്ടുണ്ണിയുടെ ഭാവത്തിലിരുന്ന ഇന്നസെന്റും സകലമാന മലയാളികളെയും അപമാനിച്ചു; ഇന്ത്യൻ ജനാധിപത്യം ഇങ്ങനെയായത് മുകേഷിന്റെയും ഗണേശിന്റെയും ഇന്നസെന്റിന്റെയും കുറ്റമല്ല; ബലാത്സംഗത്തിന് ഇരയായ നടിയെ അപമാനിച്ച അച്ഛന്മാരുടെയും മുതുമുത്തച്ഛന്മാരുടെയും സംഘടനയെ തൊലിയുരിച്ചുകാട്ടി കവർസ്റ്റേറി
യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയെയും താരരാജക്കാന്മാരെയും വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാറിന്റെ 'കവർ സ്റ്റോറി'. അമ്മ ജനറൽബോഡി യോഗത്തിന്‌ശേഷം നടത്തിയ വാർത്താസമ്മേളനത്തെ വിമർശിച്ചുകൊണ്ടാണ് കവർസ്റ്റോറി ആരംഭിക്കുന്നത്. ലൈംഗിക ആക്രമണത്തിന് ഇരയായ നടിയും ആരോപണവിധേയനായ ദിലീപും തുല്യരല്ല. എന്നാൽ ഈ രണ്ടുപേരും ഒരു പോലെയാണെന്ന് ഗണേശും മുകേഷും പ്രഖ്യാപിക്കുമ്പോൾ കുനിഞ്ഞിരിക്കുന്ന മോഹൻലാലും മേലോട്ട് നോക്കിയിരിക്കുന്ന മമ്മൂട്ടിയും സകലമാന മലയാളികളെയും അപമാനിക്കുകയാണ് ചെയ്തതെന്ന മുഖവുരയോടെയാണ് താരരാജാക്കന്മാരെയും താരസംഘടനയെയും കവർസ്‌റ്റോറി പൊളിച്ചടുക്കുന്നത്. നീതിരാഹിത്യത്തിന്റെയും അഹങ്കാരത്തിന്റെയും ഈ ഭാഷ പറയുമ്പോൾ സംഘടനയുടെ അധ്യക്ഷനായ ഇന്നസെന്റ് ഒന്നും മനസിലാകാത്തത് പോലെ തിരിഞ്ഞുകളിച്ചു. തെറ്റ് ആരു പറഞ്ഞാലും തെറ്റാണ് എന്ന് തുറന്നു പറയണം. അമ്മയുടെ നിലപാട് തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സിന്ധുസൂര്യകുമാർ പരിപാടി ആരംഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതി
യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയെയും താരരാജക്കാന്മാരെയും വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാറിന്റെ 'കവർ സ്റ്റോറി'. അമ്മ ജനറൽബോഡി യോഗത്തിന്‌ശേഷം നടത്തിയ വാർത്താസമ്മേളനത്തെ വിമർശിച്ചുകൊണ്ടാണ് കവർസ്റ്റോറി ആരംഭിക്കുന്നത്.
ലൈംഗിക ആക്രമണത്തിന് ഇരയായ നടിയും ആരോപണവിധേയനായ ദിലീപും തുല്യരല്ല. എന്നാൽ ഈ രണ്ടുപേരും ഒരു പോലെയാണെന്ന് ഗണേശും മുകേഷും പ്രഖ്യാപിക്കുമ്പോൾ കുനിഞ്ഞിരിക്കുന്ന മോഹൻലാലും മേലോട്ട് നോക്കിയിരിക്കുന്ന മമ്മൂട്ടിയും സകലമാന മലയാളികളെയും അപമാനിക്കുകയാണ് ചെയ്തതെന്ന മുഖവുരയോടെയാണ് താരരാജാക്കന്മാരെയും താരസംഘടനയെയും കവർസ്‌റ്റോറി പൊളിച്ചടുക്കുന്നത്.
നീതിരാഹിത്യത്തിന്റെയും അഹങ്കാരത്തിന്റെയും ഈ ഭാഷ പറയുമ്പോൾ സംഘടനയുടെ അധ്യക്ഷനായ ഇന്നസെന്റ് ഒന്നും മനസിലാകാത്തത് പോലെ തിരിഞ്ഞുകളിച്ചു. തെറ്റ് ആരു പറഞ്ഞാലും തെറ്റാണ് എന്ന് തുറന്നു പറയണം. അമ്മയുടെ നിലപാട് തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സിന്ധുസൂര്യകുമാർ പരിപാടി ആരംഭിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സ്ത്രീയ്ക്ക് എതിരെയുള്ള ഏത് അതിക്രമത്തെയും നേരിടാനും ചെറുക്കാനും ഒരോ പൗരനും ബാധ്യസ്ഥനണെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മമ്മൂട്ടിയുടെ നേതൃത്വത്തിൽ താരങ്ങൾ ദൃഡപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കവർസ്‌റ്റോറിയിലുണ്ട്.
സിനിമയിലെ ചൂഷണം തിരിച്ചറിഞ്ഞ ചിലരാണ് കൂട്ടായ്മ ഉണ്ടാക്കിയത്. അതിൽ പ്രതിക്ഷ അർപ്പിക്കുന്നവർ താര സംഘടന ആക്രമണമേറ്റ യുവതിയുടെ കാര്യം ചർച്ച ചെയ്യുമെന്നു കരുതി. രമ്യാ നമ്പീശനും ഗീതുമോഹൻദാസും റീമ കല്ലിങ്കലും മാത്രം വിചാരിച്ചാൽ അമ്മ എന്ന അച്ഛനപ്പൂപ്പന്മാരുടെ സംഘടനയിൽ ഒന്നും ചർച്ച ചെയ്യാനാകില്ല. നാളെ കഞ്ഞി കുടിക്കാനുള്ള വക വേണമെങ്കിൽ തൊഴിൽ വേണം, തൊഴിൽ വേണമെങ്കിൽ അമ്മയിലെ അച്ഛന്മാർ കനിയണം. ചലച്ചിത്രമേഖലയിലെ എന്ത് പുഴുക്കുത്താണ് ഈ സംഘടന തിരിത്തിയിട്ടുള്ളതെന്നും കവർസ്‌റ്റോറി ചോദിക്കുന്നു.
അമ്മയുടെ എക്‌സിക്യൂട്ടീവിലുള്ളത് രണ്ട് സ്ത്രീകൾ. എന്നാൽ അമ്മയുടെ വാർത്താസമ്മേളനത്തിൽ ഒരു കസേരപോലും കുക്കു പരമേശ്വരന് കൊടുത്തില്ല. എന്നാലെന്താ ഇരയും ആരോപണവിധേയനും ഒരുപോലെയാണെന്ന് പറയുന്ന ഓരോ നായകനു പിന്നാലെയും ഓടിയെത്തി കുക്കു പരമേശ്വരൻ കൈയടിച്ച് ആർപ്പുവിളിച്ചു. ഇതാണ് സിനിമാരംഗത്തെ മിക്കവാറും സ്ത്രീകളുടെ സാമാന്യബുദ്ധിയും ലിംഗബോധത്തെപറ്റിയുള്ള ധാരണകളും. ഈ സ്ത്രീകളാണ് സിനിമ രംഗത്തെ ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത്. ആദ്യം ഈ സ്ത്രീകളെയാണ് ബോധവത്ക്കരിക്കേണ്ടതെന്നും കവർസ്റ്റോറി ചൂണ്ടിക്കാട്ടുന്നു.
സ്വന്തം സംഘടനയിലെ ആക്രമണത്തിന് ഇരയായ ഒരംഗത്തെ ആവർത്തിച്ച് അപമാനിക്കാൻ മറ്റ് അംഗങ്ങൾ ശ്രമിക്കുമ്പോൾ എംപി കൂടിയായ ഇന്നസെന്റിന് മൗനമാണ്. ഒരു തവണ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചെന്നാണ് പറയുന്നത്. എന്തു ചോദിച്ചാലും ഭാവവും പറച്ചിലും കിലുക്കത്തിലെ കിട്ടുണ്ണിയുടേതാണെന്നും പാർലമെന്റ് അംഗത്തിന്റേയോ ഒരു സംഘടനാ നേതാവിന്റെയോ അല്ലെന്നും കവർസ്‌റ്റോറി പരിഹസിക്കുന്നു.
പൾസർ സുനിയെ രണ്ടുകൊല്ലം ഡ്രൈവറായി കൂടെക്കൊണ്ടുനടന്ന ആളാണ് മുകേഷ്. അയാളെ പിന്നീട് പുറത്താക്കിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബലാത്സംഗത്തിന് ഇരയായ നടിയും ഗൂഢാലോചനയിൽ പങ്കുള്ള ദീലീപും ഒരു പോലെയാണെന്നാണ് ഗണേശ്‌കുമാർ പറയുന്നത്. നിങ്ങൾ മൂന്നു പേരും ചെയ്തതും പറഞ്ഞതും തെറ്റ്. വേണ്ടത്ര വിവിരമില്ലാത്തത് ഇന്ത്യയിലെ നിയമവ്യവസ്ഥ പ്രകാരം തെറ്റല്ല. വിവരമില്ലെങ്കിലും വിദ്യാഭ്യാസമില്ലെങ്കിലും ജയിച്ച് നിയമസഭയിലും പാർലമെന്റിലും എത്താം. ഇന്ത്യൻ ജനാധിപത്യം അങ്ങനെയായത് ഗണേശിന്റെയും മുകേഷിന്റെയും ഇന്നസെന്റിന്റെയും കുറ്റമല്ല.
സെൻസ് വേണം, സെൻസിബിലിറ്റി എന്ന് തേവള്ളിപറമ്പിൽ ജോസഫ് അലക്‌സ് സ്ത്രീനിൽ ഇരുന്ന് നമ്മെ ഉദ്‌ബോധിപ്പിക്കും. ലൈറ്റ് ഓഫ് ചെയ്താൽ തേവള്ളിപ്പറമ്പൻ ഈ കാണുന്ന മമ്മൂട്ടിയാകും. മാസാമാസം ബ്ലോഗെഴുതുന്ന മഹാനടൻ നടി ആക്രമിക്കപ്പെട്ട കാര്യത്തിൽ ഒരക്ഷരം ബ്ലോഗിയിട്ടില്ല. പീഡനവീരന്മാരായ ഓരോരുത്തനും ഈ തല്ല് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് ഫോർട്ട്‌കൊച്ചിയിലെ തല പറയും പുറത്ത് തലയില്ല. നിസഹായയായ പെൺകുട്ടിയെ രക്ഷിച്ച ജഗദ്‌നാഥനുമില്ല. വെറും മോഹൻലാൽ മാത്രമെന്നും സൂപ്പർതാരങ്ങളെ കവർസ്റ്റോറി വിമർശിക്കുന്നു.
ഗോളം തിരിയാത്തപോലെ അഭിനയിച്ച ഇന്നസെന്റ് അധ്യക്ഷപദവിയുടെ സ്ഥാനം വെളിപ്പെടുത്തിയിരിക്കുകയാണ്. യുവതാരങ്ങളായ ദുൽക്കൽ, ഫഹദ്ഫാസിൽ, നിവിൻ പോളി എന്നിവരും സഹപ്രവർത്തക വേദനിച്ചാലും ആരെയും വെറുപ്പിക്കാനില്ല എന്ന റബ്ബർ നട്ടെല്ലുള്ളവർ. എല്ലാ സംഘടനയിലും തിരുത്തൽ ശക്തിയാകുന്നത് യുവാക്കളാണ്. എന്നാൽ മലയാള സിനിമയിലെ യുവാക്കൾ ചങ്കുറപ്പില്ലാത്തവരായിപ്പോയി. അമ്മയിലെ അംഗത്വം വേണ്ടെന്ന് പറയാനുള്ള ധൈര്യം പൃഥിരാജിന് പോലും ഉണ്ടായില്ല.
65 കാരൻ 17 കാരിയെ തന്നെ നായികയായി വേണമെന്ന് ശഠിക്കുന്ന രാജ്യമാണ് സിനിമ. ആ സിനിമാ രാജ്യത്തെ വ്യവസ്ഥകൾ തീരുമാനിക്കുന്നത് താരരാജാക്കന്മാരാണ്. ഇതിനിടെ സ്ത്രീ കൂട്ടായ്മ എന്ന ആശയം തന്നെ ധീരതയാണ്. ഫേസ്‌ബുക്കിലെ പശു അമ്മയുടെ പുല്ല് തിന്നില്ലെന്ന് റീമ കല്ലിംഗലിന് ഇപ്പോൾ മനസിലായിക്കാണും. മുറിയിലുരുന്ന് ഫേസ്‌ബുക്കിൽ പ്രതിഷേധം ആളിക്കത്തിക്കുന്നത് പോലെ എളുപ്പമല്ല ഒരു യോഗത്തിൽ നട്ടെല്ലു നിവർത്തി എഴുന്നേറ്റ് നിന്ന് നാലുകാര്യം പറയുന്നത്. ഒരു വരി പ്രമേയം അമ്മയുടെ യോഗത്തിൽ പാസാക്കാൻ കഴിയാത്തത് കഴിവുകേടാണെന്നും കവർസ്‌റ്റോറി വിമർശിക്കുന്നു.
സിനമയിൽ അനീതി കണ്ടാൽ എതിർക്കുന്ന ഉത്തമ പുരുഷന്മാരാണ് സിനിമയിലെ നായകന്മാർ. ആശ്രതരായ വ്യക്തിത്വമില്ലാത്ത സ്ത്രീകളെ മാത്രമാണ് ഇവർ കണ്ടിട്ടുള്ളത്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട് തിരുത്തി യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരണം അതല്ലെങ്കിൽ പൊതുജനമധ്യത്തിൽ പരിഹസിക്കപ്പെടാൻ താരജീവിതം ഇനിയും ബാക്കിയാകുമെന്ന മുന്നറിയിപ്പ് നൽകിയാണ് കവർസ്റ്റോറി അവസാനിക്കുന്നത്.