- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷൻ കരുത്തിൽ ആശുപത്രി രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു; പ്രതിദിന രോഗ നിരക്കും താഴ്ന്നു; കോവിഡ് അതിതീവ്രവ്യാപന ഭീതിയിൽ നിന്നു ഇന്ത്യ ആശ്വാസ തീരത്തേക്ക്; നാലാം തരംഗ ഭീഷണി അതിശക്തം; മാസ്കില്ലാ കാലം ഉടനെത്തുമോ? ജൂൺ-ജൂലൈ മാസം നിർണ്ണായകം
ന്യൂഡൽഹി: കോവിഡ് അതിതീവ്രവ്യാപന ഭീതിയിൽ നിന്നു ഇന്ത്യ ആശ്വാസ തീരത്തേക്ക്. പ്രതിദിന കോവിഡ് എണ്ണം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിലയിൽ. 2020 മെയ് 12നുശേഷം ഏറ്റവും കുറവ് കോവിഡ് റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. 3614 ആണ് ഇന്നലത്തെ പ്രതിദിന സ്ഥിരീകരണനിരക്ക് (ടിപിആർ) 0.44%. 2020 മെയ് 12 ന് റിപ്പോർട്ട് ചെയ്തത് 3,604 കേസുകളായിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. നിലവിൽ ചികിത്സയിൽ 40,559 മാത്രം. ആകെ മരണം 5,15,803.
എന്നാൽ കരുതലുകൾ തുടരേണ്ടതുണ്ട്. കോവിഡിന്റെ നാലാം തരംഗം ഭീകരമാകുമെന്നാണ് റിപ്പോർട്ട്. കോവിഡ് നാലാം തരംഗം ജൂൺ-ജൂലൈ മാസത്തിൽ എത്തുമെന്നു മുന്നറിയിപ്പുണ്ട്. നിലവിൽ കേരളത്തിലും കേസുകൾ കുത്തനെ കുറയുകയാണ്, ജനുവരി അവസാനം കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയായതോടെ സംസ്ഥാനം വീണ്ടും അടച്ചിടലിലേക്കു നീങ്ങുകയാണെന്നു ഭീതിയുണ്ടായിരുന്നെങ്കിലും എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആശങ്ക ഒഴിവായി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും എണ്ണം കുറഞ്ഞു. മരണവും കുറഞ്ഞു.
കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 4.33% ആയി. ഇത് ഒന്നിൽ താഴെയായാൽ നിയന്ത്രണം പൂർണ്ണമായും നീക്കും. മാസ്‌കും വേണ്ടെന്ന് വച്ചേക്കും. മാസ്‌കിലും സാനിറ്ററൈസിലും മാത്രമൊതുങ്ങുന്ന കോവിഡ് പ്രോട്ടോക്കോളാണ് ഇപ്പോൾ. പൊതുപരിപാടികൾക്ക് 1500 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നതു മാത്രമാണ് ഇപ്പോഴുള്ള പ്രധാന നിയന്ത്രണം. ഇനിയൊരു തരംഗം ഉടൻ ഉണ്ടായില്ലെങ്കിൽ എല്ലാ പ്രതിസന്ധിയും അകലും.
നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളിൽ 82 എണ്ണത്തിൽ താഴെയും. ജനുവരി 25 ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70 ആയിരുന്നത് ഈ മാസം 11ന് 2 പേരായി കുറഞ്ഞു. എന്നാൽ നാലാം തരംഗം വരുമെന്ന റിപ്പോർട്ടിനെ ഗൗരവത്തോടെ തന്നെ കാണും.
ഇതു നിസ്സാരമായി കാണേണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് സംസഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തു മൊത്തം ഇപ്പോൾ പതിനായിത്തോളം പേരേ കോവിഡ് ചികിത്സയിലുള്ളൂ. കോവിഡ് നാലാം തരംഗത്തിൽ രോഗവ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ലെന്നാണ് വിലയിരുത്ത്ൽ. മരണസാധ്യതയും കുറവായിരിക്കും.
എന്നാൽ ജാഗ്രത തുടരണം. മാസ്‌ക് ഉപയോഗിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്‌ക് ഒരു പോക്കറ്റ് വാക്‌സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളിൽ റിസ്‌ക് ഗ്രൂപ്പിലുള്ളവർ ചില സന്ദർഭങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് വളരെ ഉചിതമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. വാക്‌സിനേഷനും രോഗത്തെ ചെറുക്കാൻ നിർണ്ണായകമായി.
കേരളത്തിൽ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,69,19,881), 87 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,32,02,668) നൽകി. ന്മ 15 മുതൽ 17 വയസുവരെയുള്ള 78 ശതമാനം (11,99,269) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 43 ശതമാനം (6,56,071) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,83,261)
മാർച്ച് 5 മുതൽ 11 വരെയുള്ള കാലയളവിൽ, ശരാശരി 12,705 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2.1 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1.8 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
മറുനാടന് മലയാളി ബ്യൂറോ