തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകൾക്കും ക്ഷാമം വരും. ഇപ്പോൾ തന്നെ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധലഭിക്കണം. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുത്. ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നിരുന്നു. മരണസംഖ്യയും ഉയരുകയാണ്. സെപ്റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

12 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. 3402 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 3120 പേർക്കും സ്മ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.