- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ സംബന്ധമായ ചികിൽസകൾക്കും ശസ്ത്രക്രിയകൾക്കും മുന്നോടിയായുള്ള കോവിഡ് പരിശോധന സർക്കാർ ആശുപത്രികൾക്ക് പുറത്തേക്ക് വിടാൻ നിർദ്ദേശം; എൻ95 മാസക്കിനും ക്ഷാമം; കോവിഡിൽ വമ്പൻ പ്രതിസന്ധി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ എൻ95 മാസ്കിന് കടുത്ത ക്ഷാമം എന്ന് റിപ്പോർട്ട്. വിപണയിൽ കിട്ടാനില്ലെന്നാണ് സൂചന. എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല.
കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികൾ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് കാരുണ്യയിൽ നിന്നടക്കം മാസ്കുകൾക്ക് ഒർഡർ നൽകി. എന്നാൽ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും കിട്ടുന്നില്ല. 15 ദിവസം മുമ്പ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകൾ മാത്രം. വിപണിയിൽ ക്ഷാമമുണ്ടെന്നാണ് ഇതിന് കിട്ടിയ വിശദീകരണം.
മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എൻ95 മാസ്കുകൾ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിന് മതിയാകില്ലെന്നുറപ്പ്. കൂടുതൽ ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിതരാകുന്നത് ചികിൽസയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മാസ്ക് നിർണ്ണായക ഘടകമാണ്. കൂടുതൽ രോഗ വ്യാപനത്തിന് സാധ്യത കൂടും.
രോഗലക്ഷണങ്ങൾ ഉള്ളവർ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയിൽ കയറുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന , കിടത്തി ചികിൽസ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന നിർദേശവും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കോവിഡ് ബാധിതരായി കണക്കാക്കണമെന്ന നിർദേശവുമുണ്ട്.
ജില്ലാ സർവൈലൻസ് ഓഫിസർമാർ വഴിയാണ് ഈ നിർദ്ദേശം ആശുപത്രികൾക്ക് നൽകിയത്.സർക്കാർ സ്വകാര്യ മേഖലയിൽ കോവിഡ് പരിശോധന നടത്താൻ എത്തുന്നവരുടെ എണ്ണം കൂടിയെന്നും ഇത്രയധികം പരിശോധന നടത്താനുള്ള മാനവ വിഭവശേഷിയും ഭാതിക സാഹചര്യങ്ങളും കുറവാണെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. 24 മണിക്കൂറിനകം ആർ ടി പി സി ആർ പരിശോധന ഫലം നൽകണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും 2 ദിവസം വരെ ഫലത്തിന് കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.
പ്രസവ സംബന്ധമായ ചികിൽസകൾക്കും ശസ്ത്രക്രിയകൾക്കും മുന്നോടിയായുള്ള കോവിഡ് പരിശോധന സർക്കാർ ആശുപത്രികൾക്ക് പുറത്തേക്ക് വിടാനാണ് നിർദ്ദേശം. സ്വകാര്യ മേഖലയിലേക്ക് വിടണം. യാത്ര ആവശ്യങ്ങൾക്കും സ്വയമേവയുള്ള പരിശോധനക്കും എതുന്നവർക്ക് പരിശോധനക്കായി കുറിപ്പ് നൽകരുതെന്നും നിർേദശിച്ചിട്ടുണ്ട്. സർക്കാർ മേഖലയിലെ ലാബുകളിൽ ഇപ്പോൾ തന്നെ കേസുകൾ കൂടുതാണെന്നാണ് വിശദീകരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ