- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്നാഴ്ച കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടും; തീവ്രരോഗവ്യാപനം തടയാൻ പ്രത്യേക കർമ്മപദ്ധതി; പ്രതിരോധം ഊർജ്ജിതമാക്കിയാൽ രോഗവ്യാപനം കുറയ്ക്കാമെന്ന് സാധിക്കുമെന്ന് ജില്ലാ കളക്ടർ; തലസ്ഥാനത്തെ 95 ശതമാനം കേസുകളും സമ്പർക്കം മൂലം; ജില്ലയെ അഞ്ചുസോണുകളായി തിരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനും തീരുമാനം
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് കളക്ടർ നവജ്യോത് ഖോസ. അടുത്ത മൂന്നാഴ്ച കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിക്കും. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അവർ അറിയിച്ചു.
തീവ്ര രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക കർമ്മ പദ്ധതി തയാറാക്കിയതായും കളക്ടർ വിശദീകരിച്ചു. ജനങ്ങൾ സ്വയം മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ജില്ലാ ഭരണകൂടവുമായി സഹകരിക്കുകയും ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
പ്രതിരോധം ഊർജിതമാക്കിയാൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയെ അഞ്ച് സോണുകളായി വിഭജിച്ചാകും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുക. കോവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവർത്തനങ്ങളെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തലസ്ഥാനത്തെ രോഗവ്യാപനം തടയാൻ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തലസ്ഥാനത്തെ 95 ശതമാനം കോവിഡ് കേസുകളും സമ്പർക്കം മൂലമാണ്. ആകെയുള്ള 29 ക്ലസ്റ്ററുകളിൽ 14 എണ്ണത്തിൽ നൂറിലധികം കേസുകളുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് സേനയിലും രോഗവ്യാപനം വർധിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 12 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജാജി നഗറിൽ ആന്റിജൻ പരിശോധന നടത്തിയ 50 പേരിൽ ആറ് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 12,873 പേർക്കാണ് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5370 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 63 പേർ ഇതുവരെ മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ