- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന രോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ; കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രി വിട്ടത് 87,472 പേർ; 11 ദിവസമായി പ്രതിദിനം രോഗമുക്തരാകുന്നത് 70,000-ത്തിലധികംപേർ; ഉയർന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗമുക്തിയിലും മുന്നിൽ
ന്യൂഡൽഹി: പ്രതിദിനരോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,472 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 70,000-ത്തിലധികംപേരാണ് രോഗമുക്തരാകുന്നത്. കോവിഡ് രോഗമുക്തിനിരക്ക് 78.86 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം ഭേദമായത് 41,12,551 പേർക്കാണ്. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 4.04 ഇരട്ടിയാണ്. ചികിത്സയിലുള്ളവരേക്കാൾ 30,94,797 കൂടുതലാണ് രോഗമുക്തർ.
ഉയർന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങളാണ് രോഗമുക്തിയിലും മുന്നിലുള്ളത്. രാജ്യത്തെ 59.8% കോവിഡ് രോഗബാധിതരും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടകം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. രോഗമുക്തരുടെ 59.3 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.പുതുതായി രോഗമുക്തരായവരിൽ 90 ശതമാനവും 16 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നാണ്.
രോഗമുക്തരിൽ 22.31 ശതമാനം മഹാരാഷ്ട്ര(19,522)യിലാണ്. ആന്ധ്രാപ്രദേശ് (12.24%), കർണാടകം (8.3%), തമിഴ്‌നാട് (6.31%), ഛത്തീസ്‌ഗഢ് (6.0%) എന്നിവിടങ്ങളിലാണ് പുതുതായി രോഗമുക്തരായവരുടെ 32.8%. ഈ സംസ്ഥാനങ്ങളിലാണ് പുതുതായി രോഗമുക്തരായവരുടെ 55.1%.
കേന്ദ്ര ആരോഗ്യ മന്ത്രാലയം എയിംസുമായി സഹകരിച്ച് 'കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഇ-ഐസിയു' പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്കായി/കേന്ദ്രഭരണപ്രദേശങ്ങൾക്കായി ആഴ്ചയിൽ രണ്ടുതവണ നടത്തുന്ന പരിപാടി രാജ്യത്തെ രോഗമുക്തി നിരക്കു വർധിപ്പിക്കുന്നതിലും മരണനിരക്കു കുറയ്ക്കുന്നതിലും സഹായിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 249 ആശുപത്രികളിലായി ഇത്തരത്തിൽ 19 തവണ ഇ-ഐസിയു പരിപാടി നടത്തിയിട്ടുണ്ട്.
റെംഡെസെവിർ, രോഗം ഭേദമായവരുടെ പ്ലാസ്മ, ടോസിലിസുമാബ് തുടങ്ങിയ 'ഇൻവെസ്റ്റിഗേഷൻ തെറാപ്പികളുടെ' യുക്തിസഹമായ ഉപയോഗത്തിനും രാജ്യം അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ കോവിഡ് മരണനിരക്ക് (സിഎഫ്ആർ) 1.62 ശതമാനമാണ്.
മറുനാടന് മലയാളി ബ്യൂറോ