തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് സ്ഥിതി രൂക്ഷം. 8126 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 113 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,40,13,857 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4856 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 238 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1219, കോഴിക്കോട് 1033, തിരുവനന്തപുരം 587, കോട്ടയം 713, മലപ്പുറം 693, തൃശൂർ 691, കണ്ണൂർ 529, പാലക്കാട് 209, കൊല്ലം 385, പത്തനംതിട്ട 334, ആലപ്പുഴ 340, ഇടുക്കി 193, വയനാട് 157, കാസർഗോഡ് 143 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 7, പാലക്കാട് 3, പത്തനംതിട്ട, എറണാകുളം, തൃശൂർ, കാസർഗോഡ് 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2700 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 512, കൊല്ലം 103, പത്തനംതിട്ട 61, ആലപ്പുഴ 177, കോട്ടയം 253, ഇടുക്കി 40, എറണാകുളം 337, തൃശൂർ 234, പാലക്കാട് 99, മലപ്പുറം 264, കോഴിക്കോട് 410, വയനാട് 30, കണ്ണൂർ 119, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,28,475 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,808 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,85,893 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8915 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 426 ഹോട്ട് സ്പോട്ടുകളാണുള്ളത്.

രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ വർധിപ്പിക്കുമെന്ന ചീഫ സെക്രട്ടറി വി.പി ജോയ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേർക്ക ടെസ്റ്റിങ് നടത്തും. ഹൈ റിസ്‌ക വിഭാഗത്തിൽ പെടുന്നവരേയായിരിക്കും പരിശോധനക്ക വിധേയമാക്കുക. വാക്‌സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കും. 50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്‌സിൻ നൽകിയിട്ടുണ്ട്. ഏഴ ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്‌സിൻ ബാക്കിയിട്ടുണ്ടെന്ന അദ്ദേഹം പറഞ്ഞു. ടെസ്റ്റിങ് വാക്‌സിനേഷൻ കാമ്പയിനൊപ്പം എൻഫോഴസമെന്റ് കാമ്പയിനും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന പൊതു പരിപാടികളിൽ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളിൽ 150 പേരെയും പ?ങ്കെടുപ്പിക്കാമെന്നും ചീഫ സെക്രട്ടറി അറിയിച്ചു. വിദ്യാർത്ഥികൾക്ക പരീക്ഷക്കെത്താൻ കൂടുതൽ സൗകര്യമൊരുക്കും. കടകൾ ഓൺലൈൻ ഡെലിവറി കൂട്ടണം. ട്യൂഷൻ ക്ലാസുകളിൽ കോവിഡ മാനദണ്ഡം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ ചടങ്ങൾക്ക മുൻകൂർ അനുമതി വേണ്ട. പക്ഷേ ചടങ്ങ നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കണം. തൃശൂർ പൂരം മുൻ നിശചയിച്ച പ്രകാരം നിയന്ത്രണങ്ങളോടെ നടക്കുമെന്നും ചീഫ സെക്രട്ടറി അറിയിച്ചു.

ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഒമ്പത മണിക്ക ശേഷം സ്ഥാപനങ്ങൾ അടക്കണമെന്ന ഉത്തരവ തിയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കുന്നത ഒഴിവാക്കണം. സംസ്ഥാനത്ത നിലവിൽ ലോകഡൗണിന്റെ സാഹചര്യമില്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയാൽ രണ്ടാഴ്ച കൊണ്ട കോവിഡ നിയന്ത്രിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.