- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ സ്റ്റോക്ക് രണ്ടുദിവസത്തേക്ക് കൂടി മാത്രം; കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടു; രണ്ടുദിവസത്തിനകം വാക്സിൻ എത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാമ്പയിൻ പ്രതിസന്ധിയിലാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
കണ്ണൂർ: കേരളത്തിൽ വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ രണ്ട് ദിവസത്തിനുള്ളിൽ എത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാമ്പയിൻ പ്രതിസന്ധിയിലാവുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഓരോ ജില്ലകൾ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ കർവ് ക്രഷ് ചെയ്യാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഏത് പ്രദേശത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടൽ നടത്തും. ക്വാറന്റൈൻ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് തല പ്രതിരോധം ശക്തമാക്കും. വാർഡ് തലത്തിലുള്ള കോവിഡ് പ്രതിരോധസമിതികളും ശക്തമാക്കും.
രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. ഗുരുതര പ്രശ്‌നങ്ങളുള്ള രോഗികൾ ഉണ്ടെങ്കിൽ അവർക്ക് ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള കോവിഡ് ആശുപത്രിയിൽ എത്തിക്കണം.
പരിശോധന കുറഞ്ഞ സ്ഥലങ്ങളിൽ അവ വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെ രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിൽ കോവിഡ്-19 കേസുകൾ കുത്തനെ ഉയരുകയാണ്. കേരളത്തിൽ ഇന്നലെ 6986 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ