- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹുസൈൻ ചെയ്തത് പശുവുമായി നടന്നുപോയ യുവാവിന്റെ പിന്നാലെ നടന്നുപോയെന്ന കുറ്റം മാത്രം; ഗോ രക്ഷകർ മർദിച്ച് അവശനാക്കി ഓടയിലെറിഞ്ഞ വയോധികന് സ്വന്തമായി പശുപോലുമില്ല: പശുസ്നേഹം മനുഷ്യ സ്നേഹത്തെ മറികടക്കുമ്പോൾ ശിക്ഷിക്കപ്പെടുന്നവരിൽ നിരപരാധികളും
ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ മനുഷ്യനെക്കാളേറെ സ്‌നേഹം പശുക്കളോടാണ് പലർക്കും. പശുവുമായി നടന്നുപോയ യുവാവിന് പിന്നാലെ നടന്നതിന് 70-കാരനായ വയോധികനെ ജമ്മുവിലെ രജൗറി ജില്ലയിൽ ഗോരക്ഷകർ മർദിച്ച് അവശനാക്കി ഓടയിലെറിഞ്ഞു. അബോധാവസ്ഥയിൽ ഒരുമണിക്കൂറോളം ഓടയിൽ കിടന്ന ഹുസൈനെ നാട്ടുകാരിൽ ചിലർ കണ്ടതാണ് രക്ഷയായത്. തനിക്ക് സ്വന്തമായി പശുവില്ലെന്ന് ഹുസൈൻ പറയുന്നു. രണ്ട് കാളകൾ മാത്രമാണുള്ളത്. ഏതാനും ആടുകളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ചമുമ്പ് ഒന്നരലക്ഷം രൂപയ്ക്ക് എല്ലാത്തിനെയും വിറ്റു. ബക്കോഡിയിലെ ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ശാഖയിലേക്ക് പോകുമ്പോഴാണ് ശനിയാഴ്ച അദ്ദേഹം ഗോ രക്ഷകരുടെ മർദനത്തിന് ഇരയായത്. ആടുകളെ വിറ്റുകിട്ടിയ ഒന്നരലക്ഷം രൂപ ബാങ്കിലിടുന്നതിനാണ് ഹുസൈൻ പോയത്. ഗോ രക്ഷകരായെത്തിയ അക്രമികൾ, പണവും സെൽഫോണും ഹുസൈന്റെ തോളത്തുകിടന്ന ഷാളും എടുത്തുകൊണ്ടുപോയി. പശുവുമായി പോയ യുവാവിന്റെ പിന്നാലെ നടന്ന ഹുസൈനെ, പശുവിനെ കൊല്ലാൻ കൊണ്ടുപോവുകയാണെന്ന് കരുതിയാണ് അക്രമികൾ മർദിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ഫാറൂഖ്
ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ മനുഷ്യനെക്കാളേറെ സ്‌നേഹം പശുക്കളോടാണ് പലർക്കും. പശുവുമായി നടന്നുപോയ യുവാവിന് പിന്നാലെ നടന്നതിന് 70-കാരനായ വയോധികനെ ജമ്മുവിലെ രജൗറി ജില്ലയിൽ ഗോരക്ഷകർ മർദിച്ച് അവശനാക്കി ഓടയിലെറിഞ്ഞു. അബോധാവസ്ഥയിൽ ഒരുമണിക്കൂറോളം ഓടയിൽ കിടന്ന ഹുസൈനെ നാട്ടുകാരിൽ ചിലർ കണ്ടതാണ് രക്ഷയായത്.
തനിക്ക് സ്വന്തമായി പശുവില്ലെന്ന് ഹുസൈൻ പറയുന്നു. രണ്ട് കാളകൾ മാത്രമാണുള്ളത്. ഏതാനും ആടുകളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ചമുമ്പ് ഒന്നരലക്ഷം രൂപയ്ക്ക് എല്ലാത്തിനെയും വിറ്റു. ബക്കോഡിയിലെ ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ശാഖയിലേക്ക് പോകുമ്പോഴാണ് ശനിയാഴ്ച അദ്ദേഹം ഗോ രക്ഷകരുടെ മർദനത്തിന് ഇരയായത്.
ആടുകളെ വിറ്റുകിട്ടിയ ഒന്നരലക്ഷം രൂപ ബാങ്കിലിടുന്നതിനാണ് ഹുസൈൻ പോയത്. ഗോ രക്ഷകരായെത്തിയ അക്രമികൾ, പണവും സെൽഫോണും ഹുസൈന്റെ തോളത്തുകിടന്ന ഷാളും എടുത്തുകൊണ്ടുപോയി. പശുവുമായി പോയ യുവാവിന്റെ പിന്നാലെ നടന്ന ഹുസൈനെ, പശുവിനെ കൊല്ലാൻ കൊണ്ടുപോവുകയാണെന്ന് കരുതിയാണ് അക്രമികൾ മർദിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. രജൗറിയിലെ സർക്കാർ ആശുപത്രിയിലാണ് ഹുസൈനിപ്പോൾ. തലയ്ക്കും കൈകാലുകൾക്കും നല്ല പരിക്കുണ്ട്.
ഗുന്ധ ഗ്രാമത്തിലെ വീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിക്കാണ് ഹുസൈൻ പുറപ്പെട്ടത്. ബക്കോഡിയിലേക്കുള്ള 60 കിലോമീറ്ററിൽ 20 കിലോമീറ്റർ കാൽനടയായി നടക്കണം. 20 കിലോമീറ്റർ നടന്നാലേ ബസ് കിട്ടൂ. ഏതാണ്ട് എട്ടുകിലോമീറ്ററോളം നടന്നുകഴിഞ്ഞപ്പോൾ ഒരു യുവാവ് പശുവുമായി പോകുന്നതുകണ്ടു. അയാൾക്കൊപ്പമെത്തി സംസാരിച്ച് നടക്കുന്നതിനായാണ് ഹുസൈൻ ശ്രമിച്ചത്. പൊടുന്നനെ ഏതാനും പേർ സംഘമായെത്തി തന്നെ അക്രമിക്കുകയായിരുന്നുവെന്ന് ഹുസൈൻ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗുന്ധ ഗ്രാമക്കാരനായ കുൽദീപ് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിലുൾപ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബുധാൽ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ജഹാംഗീർ പറഞ്ഞു. ആദ്യം സുന്ദർബനിയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് ജമ്മുവിലെ മെഡിക്കൽ കോളേജിലേക്കും കൊണ്ടുവന്ന ഹുസൈൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.