- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പശുവിനെ കശാപ്പ് ചെയ്താൽ ഭൂകമ്പം ഉണ്ടാവും; നാടൻ പശുക്കളുടെ പാലിൽ സ്വർണ്ണാംശമുണ്ട്; നാടൻ പശുക്കൾ മിടുക്കരാണ്, അവ വൃത്തിഹീന സ്ഥലങ്ങളിൽ ഇരിക്കില്ല; വിദേശിയായ ജഴ്‌സി പശുക്കൾ മടിയന്മാർ'; വിവരക്കേടിന്റെ ആഘോഷമായി ദേശീയ പശുശാസ്ത്ര പരീക്ഷാ സിലബസ്
ന്യൂഡൽഹി: പശുവിനെക്കുറിച്ച് ദേശീയതലത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യുത്തോടെ കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ രാഷ്ട്രീയ കാമധേനു ആയോഗ് നടത്തുന്ന ദേശീയ പശുശാസ്ത്ര ( കൗ സയൻസ്) പരീക്ഷ നേരത്തെ വിവാദമായിരുന്നു. എന്നാൽ അതിന്റെ സിലബസ് പറത്തിറങ്ങിയതോടെ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ പരിഹാസ കഥാപാത്രമാവുമെന്ന് ഉറപ്പായിട്ടുണ്ട്. അത്രക്ക് വിവരക്കേടും അശാസ്ത്രീയതയും നിറഞ്ഞ ആശയങ്ങളാണ് ഇതിൽ ഉള്ളത്.
നാടൻ പശുക്കളുടെ പാലിൽ സ്വർണ്ണാംശമുണ്ടെന്ന ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത വിവരമാണ് സിലബസിൽ പറയുന്നത്.നാടൻ പശുക്കൾ മിടുക്കരാണ്. അവ വൃത്തിഹീനമായ സ്ഥലങ്ങളിൽ ഇരിക്കില്ല. എന്നാൽ വിദേശിയായ ജഴ്‌സി പശുക്കൾ മടിയന്മാരാണെന്നും സിലബസിൽ പറയുന്നു. ഭൂകമ്പങ്ങൾക്കു കാരണം ഭൂമിക്കടിയിലെ പ്ലേറ്റ്‌ലറ്റുകൾ തെന്നിമാറുന്നത് ആണെന്നാണ് ഇതുവരെയുള്ള അറിവ്. എന്നാൽ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് ഭൂകമ്പങ്ങൾക്ക് കാരണമെന്ന പുതിയ വിവരവും രാഷ്ട്രീയ കാമധേനു ആയോഗിലെ വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കുവെക്കുന്നു. ഭോപ്പാലിൽ യൂനിയൻ കാർബൈഡ് കമ്പനിയുടെ വാതക ദുരന്തമുണ്ടായപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവർ ചാണകത്തിന്റെ ആവരണമുള്ള ചുമരുള്ള വീടുകളിൽ താമസിച്ചിരുന്നവരാണെന്ന കണ്ടെത്തലും പരിക്ഷക്കു പഠിക്കാനായി നൽകിയിട്ടുണ്ട്.
പശുശാസ്ത്രത്തിൽ രാജ്യവ്യാപകമായി ഓൺലൈൻ പരീക്ഷ നടത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഫെബ്രുവരി 25നാണ് പരീക്ഷ. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്നും മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കാത്തിരിയ പറഞ്ഞിരുന്നു
മറുനാടന് മലയാളി ബ്യൂറോ