- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ് ഹൗസിലെ പശുക്കൾ ഇനി ശുദ്ധസംഗീതം കേട്ടുണരും; മനസ് ശാന്തമാക്കി കൂടുതൽ പാൽ ചുരത്തും; സംഗീതം പൊഴിക്കാൻ ഏറ്റവും പുതിയ മ്യൂസിക് സിസ്റ്റവും വരും; ക്ലിഫ് ഹൗസിലെ പശു പാട്ട് കേൾക്കുമ്പോൾ ബി.ജെപിക്കാർ കയ്യടിക്കുമോ? പിണറായിയുടെ പശുവും തൊഴുത്തും വീണ്ടും ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ബിജെപിക്കാരേ കൊണ്ട് കയ്യടിപ്പിക്കാൻ പറ്റുമോ മുഖ്യമന്ത്രിക്ക് ? പശുവിന് പാട്ട് വെച്ചു കൊടുക്കാൻ പറ്റുമോ മുഖ്യമന്ത്രിക്ക്? രണ്ടും പറ്റും യു.പിയിൽ അല്ല ഇങ്ങ് കേരളത്തിൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പശുവിനെ വളർത്താനുള്ള തീരുമാനം തന്നെ ബിജെപിക്കാരെ കൊണ്ട് കൈയടിപ്പിച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അപ്പോ പിന്നെ അവയ്ക്ക് പാട്ടും കൂടെ വെച്ച്കൊടുത്താലോ.
ക്ലിഫ് ഹൗസിൽ പശുവളർത്താൻ തീരുമാനിച്ചപ്പോൾ തന്ന ഹിന്ദുഐക്യവേദി സംസ്ഥാന നേതാവ് പി.കെ ശശികലയും, വിശ്വഹിന്ദുപരിഷത്തിന്റെ മുൻ നേതാവ് പ്രതീഷ് വിശ്വനാഥും തങ്ങളുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ക്ലിഫ് ഹൗസിൽ പശുത്തൊഴുത്ത് നിർമ്മിക്കാൻ 42 ലക്ഷം രൂപ അനുവദിച്ചത്രെ. പിണറായ് ജി!. വന്ദേ ഗോമാതരം' എന്ന് പോസ്റ്റ് ചെയ്ത ശശികലയുടെയും
മുഖ്യമന്ത്രിയുടെ വസതിയിൽ ഗോശാല തുടങ്ങാനുള്ള തീരുമാനം നല്ലതാണ്... എന്നാൽ ഇതുകൊണ്ടൊന്നും സ്വർണക്കടത്തിൽ നിന്നും രക്ഷപെടാൻ പറ്റും എന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട. മുഖ്യമന്ത്രി ഓഫീസിനെ കൊള്ള സംഘമാക്കി മാറ്റിയതിനു പിണറായി വിചാരണ നേരിട്ടേ മതിയാകൂ...വന്ദേഗോമാതരം'. പ്രതീഷിന്റെയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
എന്നാൽ ആ കയ്യടി പിണറായിക്ക് സുഖിച്ച മട്ടാണ്. ക്ലിഫ്ഹൗസിലെ പശുവിന് പാട്ടു കൂടി വെച്ച് കൊടുക്കാനാണ് പുതിയ തീരുമാനം. പശുക്കളെ സംഗീതം കേൾപ്പിക്കുമ്പോൾ അവ ശാന്തമാവുകയും കൂടുതൽ പാല് ലഭിക്കുകയും ചെയ്യും എന്നാണ് വിദഗ്ദ്ധർ പറയുന്നത്്. ഏറ്റവും പുതിയ മ്യൂസിക്ക് സിസ്റ്റമായിരിക്കും ക്ലിഫ് ഹൗസിലെ പശുക്കൾക്കായി സംഗീതം പൊഴിക്കുക എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പശുവും വോട്ട് ബാങ്കും ഒക്കെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ തുറുപ്പുചീട്ടുകളാണ്. ബീഹാറിൽ ലാലുപ്രസാദ് കൈകാര്യം ചെയ്ത് തുടങ്ങിയ ഈ രാഷ്ട്രീയത്തിന്റെ ചുവട് പറ്റി സംഘപരിവാർ ആരംഭിച്ച പശുരാഷ്ട്രീയമാണ് ഇന്ന് മോദിയുടെ രണ്ടാം വരവിൽ എത്തി നിൽക്കുന്നത്. എന്തായാലും പാട്ട് കെട്ട് ജീവിക്കുന്ന പശുവിന്റെ പാലിന് ഗുണമേറെയാണ് എന്ന് കേരള രാഷ്ട്രീയത്തിലെ ആസ്ഥാന പശുവളർത്തൽ കർഷകനും ഗായകനുമായ മുൻ മന്ത്രി പി.ജെ ജോസഫും പറയുന്നു. പി.ജെ ജോസഫിന്റെ തൊഴുത്തിൽ പത്ത് വർഷത്തിലേറെയായി മ്യൂസിക്ക് സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. നാല് തൊഴുത്തിലും മ്യൂസിക്ക് സിസ്റ്റത്തിലൂടെ സംഗീതമൊഴുകുമ്പോൾ പി.ജെ ജോസഫിന്റെ ഗോശാലയിൽ കറവ ആരംഭിക്കും. രാവിലെ 5 നും ഉച്ചയ്ക്ക് രണ്ടിനും പശുക്കൾക്കായി ഇവിടെ പാട്ട് കേൾപ്പിക്കും. 1970-80 കളിലെ മെലഡികൾ കേട്ടാണ് പി.ജെ. ജോസഫിന്റെ 80 പശുക്കളും 30 കന്ന് കുട്ടികളും ഉണരുന്നത്. ശാസ്ത്രീയ സംഗീതവും പശുക്കൾ നന്നായി ആസ്വദിക്കാറുണ്ടെന്ന് മുന്മന്ത്രിയുടെ സാക്ഷ്യം.
ക്ലിഫ് ഹൗസിൽ പുതിയ ഗോശാല നിർമ്മിക്കുന്നതിനും തകർന്ന ചുറ്റുമതിൽ പുനർ നിർമ്മിക്കുന്നതിനുമായി 42.90 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്്. 800 ചതുരശ്ര അടിയിലാണ് നിർമ്മാണം. ആദ്യം ആറ് പശുക്കൾക്കായുള്ള തൊഴുത്ത്. ജോലിക്കാർക്ക് വിശ്രമിക്കുന്നതിനുള്ള മുറി, കാലിത്തീറ്റയും സാധനങ്ങളും സൂക്ഷിക്കാനുള്ള പ്രത്യേക മുറി എന്നിവയാണ് നിർമ്മിക്കുന്നത്. ഇരുനിലക്കുള്ള ഫൗണ്ടേഷനാണ് തൊഴുത്തിനു നിർമ്മിക്കുക. ഭാവിയിൽ മുകളിലെ നിലയിൽ ക്ലിഫ് ഹൗസിലെ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് ആണ് ഉദ്ദേശിക്കുന്നത്. പഴയ തൊഴുത്തിനടുത്തായിട്ടാണ് പുതിയ ഗോശാല പണിയുന്നത്. ഇപ്പോൾ അഞ്ച് പശുക്കൾ ക്ലിഫ് ഹൗസിലെ തൊഴുത്തിലുണ്ട്