- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കൊലപാതകത്തിൽ സിപിഎമ്മിനുള്ള മുൻകൈ ഇല്ലാതാക്കാൻ കർശന നിർദ്ദേശം കൊടുത്ത് അമിത് ഷാ; ജില്ലാ നേതാക്കളെ മാത്രമല്ല സംസ്ഥാന നേതാക്കളെയും സിബിഐ ചോദ്യം ചെയ്യും; ഷുഹൈബ് വധക്കേസിൽ സിബിഐ ഇടപെടൽ കണ്ണൂർ രാഷ്ട്രീയത്തിലെ സൂത്രവാക്യങ്ങൾ ആകെ പൊളിച്ചെഴുതും; ആവേശത്തോടെ സംഘപരിവാർ
തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം രാഷ്ട്രീയമായി ഏറ്റവും അധികം പ്രതിരോധത്തിലാക്കുന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായ കണ്ണൂരിൽ പ്രധാനമായും പോരടിക്കുന്നത് ബിജെപിയും സിപിഎമ്മും തമ്മിലാണ്. പരസ്പ്പരം മേധാവിത്വത്തിന് വേണ്ടി രണ്ട് പാർട്ടികളും ശ്രമിക്കുമ്പോൾ മരിച്ചു വീണത് സാധാരണക്കാരായ അണകളാണ്. കാലങ്ങളായി നടക്കുന്ന ഈ പോരടിക്കലിന് പിന്നാലെ അടുത്തിടെ കണ്ണൂർ അക്രമ രാഷ്ട്രീയത്തിൽ ഉൾപ്പെടെത്ത കോൺഗ്രസിന്റെ ഒരു പ്രവർത്തകൻ കൊല്ലപ്പെടുന്നു. കെ സുധാകരന്റെ വിശ്വസ്തനായ അനുയായിയുടെ കൊലപാതകം കോൺഗ്രസ് രാഷ്ട്രീയമായി സിപിഎമ്മിനെതിരായ ആയുധമാക്കി. ഒടുവിൽ ഇപ്പോൾ സിബിഐ അന്വേഷണം വരുമ്പോൾ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസിനൊപ്പം ബിജെപിയുമുണ്ട്. ടി പി ചന്ദ്രശേഖരൻ വധത്തിന് ശേഷം കേരളത്തിൽ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു കൊലപാതകം ഉണ്ടായിട്ടില്ല. സിപിഎം പങ്ക് പകൽപോലെ വ്യക്തമാണ് ഈ കൊലപാതകത്തിൽ. പി ജയരാജന്റെ അനുയായി ആണ് കൊലയാളി സംഘത്തി
തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം രാഷ്ട്രീയമായി ഏറ്റവും അധികം പ്രതിരോധത്തിലാക്കുന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായ കണ്ണൂരിൽ പ്രധാനമായും പോരടിക്കുന്നത് ബിജെപിയും സിപിഎമ്മും തമ്മിലാണ്. പരസ്പ്പരം മേധാവിത്വത്തിന് വേണ്ടി രണ്ട് പാർട്ടികളും ശ്രമിക്കുമ്പോൾ മരിച്ചു വീണത് സാധാരണക്കാരായ അണകളാണ്. കാലങ്ങളായി നടക്കുന്ന ഈ പോരടിക്കലിന് പിന്നാലെ അടുത്തിടെ കണ്ണൂർ അക്രമ രാഷ്ട്രീയത്തിൽ ഉൾപ്പെടെത്ത കോൺഗ്രസിന്റെ ഒരു പ്രവർത്തകൻ കൊല്ലപ്പെടുന്നു. കെ സുധാകരന്റെ വിശ്വസ്തനായ അനുയായിയുടെ കൊലപാതകം കോൺഗ്രസ് രാഷ്ട്രീയമായി സിപിഎമ്മിനെതിരായ ആയുധമാക്കി. ഒടുവിൽ ഇപ്പോൾ സിബിഐ അന്വേഷണം വരുമ്പോൾ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ കോൺഗ്രസിനൊപ്പം ബിജെപിയുമുണ്ട്.
ടി പി ചന്ദ്രശേഖരൻ വധത്തിന് ശേഷം കേരളത്തിൽ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു കൊലപാതകം ഉണ്ടായിട്ടില്ല. സിപിഎം പങ്ക് പകൽപോലെ വ്യക്തമാണ് ഈ കൊലപാതകത്തിൽ. പി ജയരാജന്റെ അനുയായി ആണ് കൊലയാളി സംഘത്തിലെ ഒരാൾ അതുകൊണ്ട് സിബിഐ അന്വേഷണം വരുമ്പോൾ സിപിഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കി ഈ വിഷയത്തെ മാറ്റാൻ ബിജെപിയും ഉറപ്പിച്ചു തന്നെയാണ്. കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മേൽകൈ അവസാനിപ്പിക്കാൻ കർശനം നിർദ്ദേശം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകി കഴിഞ്ഞു.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന നേതാക്കൾക്കെതിരായ ഏറ്റവും മികച്ച രാഷ്ട്രീയ ആയുധമായി ഈ കേസ് മാറും. ജില്ലാ നേതാക്കളെയും സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യാൻ പോലും സിബിഐ ഒരുങ്ങുമെന്നത് ഉറപ്പാണ്. കൊലയാളി സംഘത്തിന് നേരിട്ടുള്ള ബന്ധം ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. ഈ കേസിലെ സിബിഐ ഇടപെടൽ കണ്ണൂർ രാഷ്ട്രീയത്തിലെ സൂത്രവാക്യങ്ങളെയും മാറ്റിയെഴുതും.
കൊല്ലപ്പെട്ടത് കോൺഗ്രസുകാരനാണെങ്കിലും ത്രിപുര പിടിച്ച ശേഷം അടുത്തതായി കേരളത്തിലേക്ക് ഉന്നം വെച്ച് ബിജെപിക്കാണ് സിബിഐ അന്വേഷണം ഉത്തരവ് ആവേശം പകരുന്നത്. കിട്ടിയ അവസരത്തിൽ സിപിഎമ്മിനെ മെരുക്കാൻ തന്നയാകും ബിജെപിയും ഒരുങ്ങുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎമ്മിന്റെ പ്രതിച്ഛായ കെടുത്തുന്നു എന്ന ആരോപണം സംസ്ഥാന സമ്മേളനതതിൽ ഉയർന്നിരുന്നു. ഇത് പി ജയരാജനെ ഉന്നമിട്ടു കൊണ്ടായിരുന്നു.
ഷുഹൈബിന്റെ സിപിഎം. കണ്ണൂർ നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തി ഉണ്ടായിരുന്നു. കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് തന്ത്രപൂർവ്വം കരുക്കൾ നീക്കി അന്വേഷണത്തിന് സിബിഐയെ എത്തിച്ചു. അന്ന് ഇതിനെ സിപിഎം എതിർത്തു. പ്രാദേശിക രാഷ്ട്രീയ കൊല സിബിഐയെ അന്വേഷിക്കുന്നത് സിപിഎം നേതാക്കളെ കുടുക്കാനാണെന്ന വാദമുയർത്തി. ഈ ആശങ്ക സംഭവിക്കുകയും ചെയ്തു. സിബിഐ അന്വേഷിച്ച കൊലയിലെല്ലാം ജയരാജൻ പ്രതിയായി. ഈ കേസിന്റെ പോക്കും സമാനമായ അവസ്ഥയിലാണ്.
സംഘർഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 14-ന് സർവകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരുവർഷം തികയുന്നതിന്റെ തൊട്ടുതലേന്നായിരുന്നുണ്ടായ ഷുഹൈബ് വധം പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പേരിൽ നേരത്തേതന്നെ ബിജെപി. ദേശീയനേതൃത്വം സംസ്ഥാനത്തിനെതിരേ ശക്തമായി രംഗത്തുണ്ടായിരുന്നു. ദേശീയ തലത്തിൽ പോലും ഷുഹൈബ് വധം ചർച്ചയായി. ത്രിപുരയിൽ പോലും വിഷയം പ്രചരിപ്പിക്കാൻ അമിത് ഷാക്കും കൂട്ടർക്കുമായി. ഷുഹൈബ് വധം സിബിഐയിലേക്ക് പോകുമ്പോൾ സിപിഎമ്മിന് ആശങ്കപ്പെടാനും കാര്യങ്ങൾ ഏറെയാണ്.
ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവർ സിപിഎം പ്രവർത്തകരാണെന്നത് ജയരാജനും കുരുക്കായി. കേസിൽ നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം (യു.എ.പി.എ.) ചുമത്താൻ നിലവിൽ കാരണങ്ങളൊന്നുമില്ലെന്നാണ് സർക്കാറും പൊലീസും വാദിച്ചതും. ഇതിനെല്ലാമേറ്റ പ്രഹരമാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി.