- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യദ്രോഹ കുറ്റം ചുമത്തിയ സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള കാര്യം;ശരിയായ അന്വേഷണം നടന്നാൽ പലരുടെയു നെഞ്ചിടിപ്പ് കൂടും; സന്ദീപ് നായരും ബിജെപി പ്രവർത്തകൻ; നമ്പ്യാരെ തള്ളി പറഞ്ഞതോടെ ബിജെപി എന്തോ ഭയക്കുന്നു; വി മുരളീധരനും സംശയനിഴലിൽ; ആരോപണവുമായി സിപിഎം രംഗത്ത്
തിരുവനന്തപുരം:അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത സംഭനത്തിൽ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വർണ്ണക്കടത്ത് കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴിപകർപ്പുകൾ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി മുരളിധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറാകത്തതും ശ്രദ്ധേയം. പ്രതികൾക്ക് പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകർപ്പുകൾ ചെയ്യുന്നത്.
ശരിയായ അന്വേഷണം നടന്നാൽ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണ്. ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല. ജനം ടി.വിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല.
ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചു വെയ്ക്കാനുണ്ടെന്ന് വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ പുറത്തു വന്ന ബിജെപി ബന്ധത്തിൽ നിലപാട് വ്യക്തമാക്കാൻ ആ പാർട്ടിയുടെ നേതൃത്വം തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്