- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമതന്റെ ഫോട്ടോകൾ പകർത്തി; മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർക്ക് സിപിഎമ്മിന്റെ വധഭീഷണി;കയ്യിൽ നിന്നും ക്യാമറ പിടിച്ചുവാങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സജീഷ് ശങ്കർ; കേസെടുത്ത് പൊലീസ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐഎം വിമതന്റെ ഫോട്ടോകൾ എടുത്ത ഫോട്ടോഗ്രാഫർക്ക് നേരെ വധഭീഷണിയുമായി സിപിഐഎം. കോഴിക്കോട് കോർപറേഷനിലെ വിമത സ്ഥാനാർത്ഥിയുടെ പത്രികാ സമർപ്പണം പകർത്തിയ മലയാള മനോരമ പത്രത്തിന്റെ സീനിയർ ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിന് നേരെയാണ് പാർട്ടി പ്രവർത്തകർ വധഭീഷണി മുഴക്കിയത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫോട്ടോയെടുക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ തന്റെ കയ്യിൽനിന്നും ക്യാമറ പിടിച്ചുവാങ്ങിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സജീഷ് പരാതിൽ വ്യക്തമാക്കിയിട്ടുള്ളത്. താൻ എടുത്ത ചിത്രങ്ങൾ ക്യാമറയിൽനിന്നും അവർ നീക്കം ചെയ്തെന്നും സജീഷ് പറഞ്ഞു.
കോർപറേഷൻ 35ാം ഡിവിഷനിൽ സിപിഐഎം കൗൺസിലറായിരുന്ന പിപി ഷഹീദയാണ് വിമത സ്ഥാനാർത്ഥി. 35ാം ഡിവിഷനായ ആഴ്ചവട്ടം സീറ്റ് എൽഡിഎഫ് മുന്നണിയിലേക്ക് തിരിച്ചെത്തിയ എൽജെഡിക്ക് നൽകിയതിൽ നൽകിയതിൽ പ്രതിഷേധിച്ചാണ് ഷഹീദ വിമത നീക്കം നടത്തിയത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച കോർപറേഷൻ ഓഫീസ് ഹാളിൽ സ്ഥാനാർത്ഥികളെ നിരീക്ഷിക്കാനെത്തിയ പാർട്ടി പ്രവർത്തകരാണ് ഷഹീദ പത്രിക നൽകുന്നതിന്റെ ഫോട്ടെയെടുത്ത സജീഷിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്.
മറുനാടന് ഡെസ്ക്