- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ സിപിഎമ്മും ആർഎസ്എസിനെ കണ്ടു പഠിക്കുന്നു; സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിൽ എമ്പാടും പ്രചാരകരെ ശമ്പളം കൊടുത്തു നിയമിക്കാൻ ആലോചന; ദൗത്യം സർക്കാറിന്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കുക; സൈബർ പ്രചരണങ്ങൾക്കും ശമ്പളത്തോടെ ആളെ നിയമിക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് സിപിഎം ഒരുങ്ങുന്നത് ഇങ്ങനെ
കണ്ണൂർ: അധികാരത്തിൽ ഇരിക്കുമ്പോൾ പാർട്ടി വളർത്തേണ്ടത് എങ്ങനെയാണെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഇതിന് വേണ്ടി ഏറ്റവും സമർത്ഥമായി ഉപയോഗിക്കുന്നത് സർക്കാർ സംവിധാനങ്ങൾ തന്നെയാണ്. സൈബർ ലോകത്ത് സർക്കാറിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനും ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കാനും വേണ്ടി സർക്കാർ പണം മുടക്കാനുള്ള നീക്കത്തെ കുറിച്ച് നേരത്തെ വാർത്തകൾ വന്നതാണ്. ഇതിന് പിന്നാലെ ഇപ്പോൾ ആർഎസ്എസ് മാതൃക കൂടി കടമെടുക്കുകയാണ് സിപിഎം. ആർഎസ്എസ് പ്രചാരക് മാതൃകയിൽ ജില്ലയ്ക്കു പുറത്തുനിന്നു മുഴുവൻ സമയ വൊളന്റിയർമാരെ നിയോഗിക്കാൻ സിപിഎം ഒരുങ്ങുകയാണ്. ഒരു വർഷത്തേക്ക് വീടും നാടും വിട്ടുനിന്നു പ്രവർത്തിക്കാൻ തയാറുള്ളവരെ കണ്ടെത്താൻ ജില്ലാ കമ്മിറ്റികൾക്കു നിർദ്ദേശം നൽകി. ഏരിയ അടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രവർത്തകർക്കുള്ള വേതനം സംസ്ഥാന കമ്മിറ്റി നൽകും. പാർട്ടിയുടെ ആശയ പ്രചരണത്തോടൊപ്പം സർക്കാറിന്റെ നേട്ടങ്ങൽ പുകഴ്‌ത്തിപ്പാടൽ തന്നെയാണ് ഇവരുടെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോഴേ പ്രചരണം സിപിഎം തുട
കണ്ണൂർ: അധികാരത്തിൽ ഇരിക്കുമ്പോൾ പാർട്ടി വളർത്തേണ്ടത് എങ്ങനെയാണെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഇതിന് വേണ്ടി ഏറ്റവും സമർത്ഥമായി ഉപയോഗിക്കുന്നത് സർക്കാർ സംവിധാനങ്ങൾ തന്നെയാണ്. സൈബർ ലോകത്ത് സർക്കാറിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനും ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കാനും വേണ്ടി സർക്കാർ പണം മുടക്കാനുള്ള നീക്കത്തെ കുറിച്ച് നേരത്തെ വാർത്തകൾ വന്നതാണ്. ഇതിന് പിന്നാലെ ഇപ്പോൾ ആർഎസ്എസ് മാതൃക കൂടി കടമെടുക്കുകയാണ് സിപിഎം. ആർഎസ്എസ് പ്രചാരക് മാതൃകയിൽ ജില്ലയ്ക്കു പുറത്തുനിന്നു മുഴുവൻ സമയ വൊളന്റിയർമാരെ നിയോഗിക്കാൻ സിപിഎം ഒരുങ്ങുകയാണ്.
ഒരു വർഷത്തേക്ക് വീടും നാടും വിട്ടുനിന്നു പ്രവർത്തിക്കാൻ തയാറുള്ളവരെ കണ്ടെത്താൻ ജില്ലാ കമ്മിറ്റികൾക്കു നിർദ്ദേശം നൽകി. ഏരിയ അടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രവർത്തകർക്കുള്ള വേതനം സംസ്ഥാന കമ്മിറ്റി നൽകും. പാർട്ടിയുടെ ആശയ പ്രചരണത്തോടൊപ്പം സർക്കാറിന്റെ നേട്ടങ്ങൽ പുകഴ്‌ത്തിപ്പാടൽ തന്നെയാണ് ഇവരുടെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോഴേ പ്രചരണം സിപിഎം തുടങ്ങുന്നത്. അതിനാണ് ആർഎസ്എസ് പ്രചാരക് മോഡൽ പിന്തുടരുന്നത്.
വിദ്യാർത്ഥിയുവജന സംഘടനാരംഗത്തു പ്രവർത്തിക്കുന്നവരെ ഇതിനായി റിക്രൂട്ട് ചെയ്യാനാണു നിർദ്ദേശം. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പാർട്ടി നിർദേശിക്കുന്ന പ്രദേശങ്ങളിലേക്കു നിയോഗിക്കും. അതേസമയം, പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുകയല്ല ഇവരുടെ ചുമതലയെന്നു നേതൃത്വം വ്യക്തമാക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണപരിപാടികൾ ജനങ്ങളിലെത്തിക്കാൻ സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണു നിർദ്ദേശം. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകളുമായി ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം സമാഹരിച്ച് എല്ലാ ആഴ്ചയും ഏരിയ കമ്മിറ്റിക്ക് റിപ്പോർട്ടു സമർപ്പിക്കണം.
താഴെത്തട്ടിൽ പാർട്ടിപ്രവർത്തകർ തമ്മിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇക്കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും നിർദേശമുണ്ട്. മറ്റു പാർട്ടികളിൽ നിന്നു ആളുകളെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളും നടത്തണം. പുറത്തുനിന്നുള്ള പ്രവർത്തകരുടെ സാന്നിധ്യം ബുദ്ധിമുട്ടായി കാണരുതെന്നും അവർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും പ്രാദേശിക ഘടകങ്ങൾക്കു നിർദ്ദേശം നൽകാനും ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ എല്ലാ ലോക്കൽ കമ്മിറ്റികളിലും അതതു മേഖലകളിൽ നിന്നുള്ള മുഴുവൻസമയ പ്രവർത്തകരുണ്ട്. ഇവരുടെ വേതനം 7500 രൂപയാക്കി വർധിപ്പിക്കാൻ സംസ്ഥാന സമിതി തീരുമാനമെടുത്തിട്ടുണ്ട്. ഇതിനു പുറമെയാണ് അതതു ജില്ലകൾക്കു പുറത്തുനിന്നുള്ള പ്രവർത്തകരെ ഒരു വർഷത്തേക്ക് മുഴുവൻ സമയ വൊളന്റിയർമാരായി നിയമിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്താണ് സിപിഎമ്മിലെ മുഴുവൻ സമയ പ്രവർത്തകർത്ത് ശമ്പളം അനുവദിക്കാൻ തീരുമാനിച്ചത്.
ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വാർഡുകളിലെ മുഴുസമയ പ്രവർത്തകർക്ക് പ്രതിമാസ ശമ്പളം നൽകാൻ സിപിഎം തീരുമാനിച്ചിരുന്നു. പ്രതിമാസം മൂവായിരം രൂപ ശമ്പളത്തോടെയായിരുന്നു പ്രവർത്തനം. ഈ പണമാണ് ഇപ്പോൾ 7500 ആക്കി വർദ്ധിപ്പിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകർക്ക് പണം നൽകാൻ വേണ്ടി വ്യാപകമായി ഫണ്ട് ശേഖരണവും സിപിഎം നടത്തിയിട്ടുണ്ട്.
വാർഡ് തലത്തിൽ നല്ല ബന്ധമുള്ള നിസ്വാർത്ഥരായ പ്രവർത്തകരെയാണ് മുഴുസമയ പ്രവർത്തകരായി നിയോഗിച്ചിട്ടുള്ളത്. മുഴുസമയ പ്രവർത്തകരെ നിരീക്ഷിക്കാൻ ലോക്കൽ സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളുമുണ്ടാകും. മുഴുസമയ പ്രവർത്തകരിൽ ഭൂരിഭാഗവും ജോലിയില്ലാത്ത ബ്രാഞ്ച് സെക്രട്ടറിമാരാണ്. വാർഡിലെ വികസന പ്രശ്നങ്ങൾ നടക്കാതെ പോയവയെക്കുറിച്ച് ജനങ്ങളോട് സംവദിക്കുക, അവശരായും മറ്റും വീടുകളിൽ കഴിയുന്നവരെ കണ്ടെത്തി സഹായം നൽകാൻ പാർട്ടി കമ്മിറ്റിയെ വിവരമറിയിക്കുക, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എവിടെയെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ശ്രമിക്കുകയും മേൽക്കമ്മിറ്റിയെ ഇടപെടുവിക്കുകയും ചെയ്യുക എന്നീ ജോലികളാണ് ഇവർ ഏറ്റെടുക്കുന്നത്. വാർഡുകളിലേക്ക് മുഴുവൻസമയ പ്രവർത്തകർ ഇറങ്ങിയതോടെ സിപിഐ.(എം). നേതൃത്വം ശുഭപ്രതീക്ഷയിലാണ്.
അതേസമയം സിപിഎം സൈബർ ലോകത്തും വലിയ തോതിൽ ആളെ നിയമിച്ച് പ്രചരണം കൊഴിപ്പിക്കാനുള്ള നീക്കത്തിലാണ്. പിണറായി സർക്കാറിർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വ്യാപകമായി സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് പ്രചരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇങ്ങനെ സൈബർ ലോകത്ത് പ്രചരിപ്പിക്കുന്നവർക്ക് ശമ്പളം കൊടുക്കാനും പാർട്ടി തീരുമാനമുണ്ട്.