- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരോഗമനാശയങ്ങൾ പ്രചരിപ്പിച്ചവരെ കൈവിട്ടുള്ള കളിക്ക് {{സിപിഎം}} ഇല്ല; രാഷ്ട്രീയ-സാംസ്കാരിക ബിംബങ്ങളെ മറ്റുള്ളവർ തട്ടിയെടുക്കുന്നതു തടയാൻ പാർട്ടി ഒരുങ്ങുന്നു; 125-ാം ജന്മവാർഷികം ആചരിച്ച് അംബേദ്കറെയും സ്വന്തം കൈയിലാക്കാൻ പട്ടികജാതി ക്ഷേമ സഭയിലൂടെ {{സിപിഎം}} തന്ത്രം
കൊച്ചി: സിപിഐ(എം) എപ്പോഴും അങ്ങിനെയാണ് ഏതെങ്കിലും ബിംബങ്ങളെ മറ്റാരെങ്കിലും സ്ഥിരമായി എടുത്ത് ഉപയോഗിച്ചാൽ അവർക്കത് തീരെ സഹിക്കില്ല. ശ്രീനാരായണ ഗുരു മുതൽ മലാല യൂസഫ് സായി വരെഒട്ടേറെ രാഷ്ട്രീയ വിഗ്രഹങ്ങൾ. ഇവരെയെല്ലാം മറ്റുള്ളവർ കാര്യമായി ഉപയോഗിച്ചാൽ പാർട്ടി അവർക്കെല്ലാം പുരോഗമന ആശയത്തിന്റെ മൂടുപടം നല്കി സ്വന്തമാക്കും. എസ്എൻഡിപി
കൊച്ചി: സിപിഐ(എം) എപ്പോഴും അങ്ങിനെയാണ് ഏതെങ്കിലും ബിംബങ്ങളെ മറ്റാരെങ്കിലും സ്ഥിരമായി എടുത്ത് ഉപയോഗിച്ചാൽ അവർക്കത് തീരെ സഹിക്കില്ല. ശ്രീനാരായണ ഗുരു മുതൽ മലാല യൂസഫ് സായി വരെഒട്ടേറെ രാഷ്ട്രീയ വിഗ്രഹങ്ങൾ. ഇവരെയെല്ലാം മറ്റുള്ളവർ കാര്യമായി ഉപയോഗിച്ചാൽ പാർട്ടി അവർക്കെല്ലാം പുരോഗമന ആശയത്തിന്റെ മൂടുപടം നല്കി സ്വന്തമാക്കും.
എസ്എൻഡിപി യോഗം ഗുരുവിന്റെ പേരിൽ രാഷ്ട്രീയ പ്രചരണം നടത്താൻ തുടങ്ങിയപ്പോഴാണ് പാർട്ടി നയത്തിൽ യുവജനസംഘടനയിലൂടെ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കിയത്. ഇന്ന് ശ്രീനാരായണീയർ എന്ന് സ്വയം അവകാശപ്പെടുന്നവരെക്കാൾ കൂടുതൽ സിപിഐ(എം)-ഡിവൈഎഫ്‌ഐ പരിപാടികളിൽ ഗുരുവിന്റെ ചിത്രം ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇപ്പോൾ സി പി എം ഏറ്റെടുക്കാനൊരുങ്ങിയിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ശില്പി സാക്ഷാൽ ഡോക്ടർ ബി ആർ അംബേദ്കറെ തന്നെയാണ്.
രാജ്യത്താകമാനം പിന്നാക്ക സ്വത്വ രാഷ്ട്രീയം പറയുന്ന സാമുദായിക സംഘടനകൾ ഉയർത്തുന്ന രാഷ്ട്രീയ വിഗ്രഹമായ അംബേദ്കറെ പാർട്ടി പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സഭയെ കൊണ്ടാണ് ഏറ്റെടുപ്പിക്കുന്നത്. ഭരണഘടന ശില്പിയുടെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മ വാർഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാർ നടത്താനാണ് പികെഎസ് തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പിന്നാക്ക ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതപൂർവമായ ജീവിതത്തെ വരച്ചിടുന്ന വിഷയങ്ങളിൽ ആയിരിക്കും സെമിനാർ നടക്കുകയെന്ന് പട്ടികജാതി ക്ഷേമ സമിതി നേതാക്കൾ പറയുന്നു.
കീഴാളന് വേണ്ടി ശബ്ദിച്ച നേതാവായ അംബേദ്കറെ കേവല സ്വത്വരാഷ്ട്രീയത്തിന്റെ വക്താവ് മാത്രമായി ചുരുക്കിക്കെട്ടാനുള്ള നീക്കത്തെ ചെറുക്കുകയാണ് പികെഎസിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിൽ പ്രധാനമായും സാധുജന ധർമ്മപരിപാലന വേദി, കെപിഎംഎസ്, ആദിവാസി ഗോത്രമഹാസഭ, തീവ്ര ദളിത് സംഘടനയെന്ന് അവകാശപ്പെടുന്ന ഡിഎച്ച്ആർഎം തുടങ്ങി എസ്ഡിപിഐ വരെ സ്ഥിരമായി നടത്താറുള്ള പരിപാടിയാണ് സിപിഐ(എം) ഇത്തവണ ഏറ്റെടുത്തിരിക്കുന്നത്. ദളിതന്റെ പിതൃത്വം മൊത്തമായി ആരും ഏറ്റെടുക്കേണ്ട എന്ന സന്ദേശം കൂടിയാണ് അവർ ഇതിലൂടെ നല്കുന്നത്.
ഇതിന് മുൻപ് അയ്യങ്കാളിയുടെ ജന്മവാർഷികവും പികെഎസ് ആചരിച്ചിരുന്നു. ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് അംബേദ്കർ അനുകൂലിയായ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയും ഈയിടെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിരുന്നു.
ഗാന്ധി രക്തസാക്ഷി ദിനത്തിൽ സന്ദേശ റാലികളും ഡിവൈഎഫ്‌ഐ സ്ഥിരമായി നടത്താറുണ്ട്. ഗാന്ധി അനുസ്മരണ പരിപാടികൾ നടത്തുന്നതിൽ നിന്നും കോൺഗ്രസ്സുകാർ പിന്നാക്കം പോയപ്പോഴായിരുന്നു യുവജന പ്രസ്ഥാനത്തിന്റെ തന്ത്രപരമായ ഇടപെടൽ. ഇപ്പോൾ വർഷം തോറും സ്വാതന്ത്ര്യ ദിന പരിപാടികളും വ്യത്യസ്തമായി നടത്തുന്നതും ഡിവൈഎഫ്‌ഐ ആണ്. സ്വത്വ രാഷ്ട്രീയത്തിന്റെ നേരവകാശികൾ ചമഞ്ഞ് നടക്കുന്നവരിൽ നിന്നും പിന്നാക്കക്കാരെ അടർത്തിയെടുക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് ഇത് പോലുള്ള പരിപാടികൾ കൊണ്ട് സിപിഐ(എം) ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.