- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്കൻഡ് ഷോ കഴിഞ്ഞ് പുറത്തിറങ്ങുന്നത് കാത്തു നിന്നു; മുളകുപൊടി വിതറി ബൈക്കിൽനിന്നു താഴെ വീഴ്ത്തി കൈയും കാലും വെട്ടിമാറ്റി; മലപ്പുറത്ത് സിപിഐ(എം) പ്രവർത്തകനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചത് ഇങ്ങനെ
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി, ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണം തുടർക്കഥയാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആർ.എസ്.എസ് ആക്രമണങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് മലപ്പുറത്ത് വിവിധ ഭാഗങ്ങളിൽ സിപിഐ-എം പ്രവർത്തകർക്കു നേരെ ആക്രമണങ്ങളുണ്ടായത്. കഴിഞ്ഞ രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആർ.എസ്.എസുകാരുടെ നരനായാട്ട് നടന്നത്. മുളകു പൊടി വിതറിയായിരുന്നു ആർ.എസ്.എസുകാരായ ഒരു സംഘം സിപിഐ(എം) പ്രവർത്തകന്റെ കയ്യും കാലും വെട്ടിമാറ്റിയത്. ബൈക്കിൽ പോകുകയായിരുന്ന സിപിഐ(എം) പ്രവർത്തകനായ മലപ്പുറം വെട്ടം ഇല്ലത്തപ്പടി സ്വദേശി നെടിയാരമ്പത്ത് മുരളിയുടെ മകൻ സുബിൻലാലി (22)നെയാണണ് ആർ.എസ്.എസുകാർ വെട്ടി നുറുക്കിയത്. സുബിൻ ലാലിന്റെ ഇടത് കൈക്കും കാലിനുമാണ് വെട്ടേറ്റത്. മുളക് പൊടി വിതറി ബൈക്കിൽ നിന്നും താഴെ വീഴ്‌ത്തിയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സുബിൻ ലാൽ സുഹൃത്തുക്കളായ സുഭാഷ്, ഫിറോസ്, എന്നിവരുമൊത്ത് തിരൂരിൽ നിന്നും സിനിമ കഴിഞ്ഞ് മടങ്ങുന്നതിനിടെ രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ട
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി, ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണം തുടർക്കഥയാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആർ.എസ്.എസ് ആക്രമണങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് മലപ്പുറത്ത് വിവിധ ഭാഗങ്ങളിൽ സിപിഐ-എം പ്രവർത്തകർക്കു നേരെ ആക്രമണങ്ങളുണ്ടായത്. കഴിഞ്ഞ രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആർ.എസ്.എസുകാരുടെ നരനായാട്ട് നടന്നത്. മുളകു പൊടി വിതറിയായിരുന്നു ആർ.എസ്.എസുകാരായ ഒരു സംഘം സിപിഐ(എം) പ്രവർത്തകന്റെ കയ്യും കാലും വെട്ടിമാറ്റിയത്.
ബൈക്കിൽ പോകുകയായിരുന്ന സിപിഐ(എം) പ്രവർത്തകനായ മലപ്പുറം വെട്ടം ഇല്ലത്തപ്പടി സ്വദേശി നെടിയാരമ്പത്ത് മുരളിയുടെ മകൻ സുബിൻലാലി (22)നെയാണണ് ആർ.എസ്.എസുകാർ വെട്ടി നുറുക്കിയത്. സുബിൻ ലാലിന്റെ ഇടത് കൈക്കും കാലിനുമാണ് വെട്ടേറ്റത്. മുളക് പൊടി വിതറി ബൈക്കിൽ നിന്നും താഴെ വീഴ്‌ത്തിയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സുബിൻ ലാൽ സുഹൃത്തുക്കളായ സുഭാഷ്, ഫിറോസ്, എന്നിവരുമൊത്ത് തിരൂരിൽ നിന്നും സിനിമ കഴിഞ്ഞ് മടങ്ങുന്നതിനിടെ രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെക്കൻ അന്നാര എൽപി സ്‌കൂളിനു സമീപത്ത് നേരത്തെ ബൈക്കിലെത്തി തമ്പടിച്ച ആർ.എസ്.എസ് സംഘമാണ് സുബിൻലാലിനെ വെട്ടിയത്.
ബൈക്കിൽ എത്തിയ ആറ് ആർ.എസ്.എസ് സംഘമാണ് മുളക് പൊടിയെറിഞ്ഞ് ആക്രമിച്ചതെന്നും ഇവർ പലതവണ വെട്ടിയതായും സുബിൻലാലിന്റെ സുഹൃത്തുക്കൾ പൊലീസിൽ മൊഴിനൽകി. ഇടത് കൈയും കാലും മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സുബിൻലാലിനെ തിരൂർ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈകാലുകൾ കൂട്ടിച്ചേർത്തത്.
സിനിമ കഴിഞ്ഞു വരുന്ന വിവരം സംഘത്തെ അറിയിച്ചതും ആർ.എസ്.എസുകാരാണെന്നും സംഭവം ആസൂത്രിതമാണെന്നും സിപിഐ(എം) പരാതിയിൽ പറയുന്നു. വട്ടപ്പറമ്പിൽ ഷമൽ പ്രസാദ്, വേമണ്ണ സുധീഷ്, ധനീഷ്, കാനൂർ പ്രവീൺ, കരിയത്തിൽ സന്ദീപ്, തൈവളപ്പിൽ അനീഷ് എന്നിവരാണ് സിനിമ കഴിഞ്ഞു വരുന്ന വിവരം അറിയിച്ചതെന്നും സംഘത്തിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങൾ പൊലീസിനു കൈമാറിയതായും സിപിഐ(എം) അറിയിച്ചു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് സൂചന. പ്രദേശത്ത് സിപിഐ(എം) പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഇവിടെ സിപിഐ(എം) പ്രവർത്തകനു നേരെ ആർ.എസ്.എസ്, ബിജെപി ആക്രമണം ഉണ്ടായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന, കേന്ദ്ര സേനകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.