- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും കുറ്റം പറയുന്ന മനോരമയ്ക്ക് നല്ലത് പറയാൻ സിപിഐ(എം) വാരിക്കോരി പരസ്യം കൊടുത്തു; ലക്ഷങ്ങൾ നൽകിയതിന്റെ പ്രധാന നിബന്ധന പത്ത് മോശം വാർത്ത വരുമ്പോൾ ഒരു നല്ലതെങ്കിലും നൽകണമെന്ന്
തിരുവനന്തപുരം: മനോരമയുടെ ടിവിയിലും ഓൺലൈനിലുമെല്ലാം ഇടതുമയാണ്. എല്ലാം പരസ്യത്തിന്റെ രൂപത്തിലാണെന്ന് മാത്രം. തങ്ങളെ പറ്റി നല്ലത് മാത്രം പറയാനാണ് പരസ്യങ്ങളുടെ പേരിൽ മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് പണം ഒഴുക്കുന്നത്. എന്നാൽ എന്തുവന്നാലും ഇടതുപക്ഷ വിരുദ്ധത മാത്രമേ മനോരമ പറയൂവെന്ന് സിപിഎമ്മിന് അറിയാം. അപ്പോഴും പരസ്യം ഒഴുക്കുകയാണ് മനോരമയിലേക്ക് സിപിഐ(എം). പത്രത്തിൽ ആർക്കും പരസ്യം കൊടുക്കാം. ഇതിന്റെ സാധ്യത എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്നുണ്ട്. അതിൽ ഒരുപടി മുന്നിലാണ് സിപിഐ(എം). എന്നും സിപിഐ(എം) വിരുദ്ധ വാർത്തകൾ മാത്രമാണ് മനോരമ നൽകാറുള്ളത്. സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ച് കോൺഗ്രസിന്റെ തുടർഭരണം ഉണ്ടാക്കുകയാണ് മനോരമയുടെ ലക്ഷ്യമെന്ന് സിപിഎമ്മിനും അറിയാം. എന്നിട്ടും മനോരമയ്ക്ക് കോടികൾ നൽകി പരസ്യം നൽകുന്നു. ഏജൻസി വഴിയാണ് ഇത്. അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വം മനോരമയുമായി നേരിട്ട് ചർച്ച നടത്തുന്നില്ല. എന്നാൽ ഏജൻസികൾ കൃത്യമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. പത്ത് മോശം വാർ
തിരുവനന്തപുരം: മനോരമയുടെ ടിവിയിലും ഓൺലൈനിലുമെല്ലാം ഇടതുമയാണ്. എല്ലാം പരസ്യത്തിന്റെ രൂപത്തിലാണെന്ന് മാത്രം. തങ്ങളെ പറ്റി നല്ലത് മാത്രം പറയാനാണ് പരസ്യങ്ങളുടെ പേരിൽ മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് പണം ഒഴുക്കുന്നത്. എന്നാൽ എന്തുവന്നാലും ഇടതുപക്ഷ വിരുദ്ധത മാത്രമേ മനോരമ പറയൂവെന്ന് സിപിഎമ്മിന് അറിയാം. അപ്പോഴും പരസ്യം ഒഴുക്കുകയാണ് മനോരമയിലേക്ക് സിപിഐ(എം). പത്രത്തിൽ ആർക്കും പരസ്യം കൊടുക്കാം. ഇതിന്റെ സാധ്യത എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്നുണ്ട്. അതിൽ ഒരുപടി മുന്നിലാണ് സിപിഐ(എം).
എന്നും സിപിഐ(എം) വിരുദ്ധ വാർത്തകൾ മാത്രമാണ് മനോരമ നൽകാറുള്ളത്. സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ച് കോൺഗ്രസിന്റെ തുടർഭരണം ഉണ്ടാക്കുകയാണ് മനോരമയുടെ ലക്ഷ്യമെന്ന് സിപിഎമ്മിനും അറിയാം. എന്നിട്ടും മനോരമയ്ക്ക് കോടികൾ നൽകി പരസ്യം നൽകുന്നു. ഏജൻസി വഴിയാണ് ഇത്. അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വം മനോരമയുമായി നേരിട്ട് ചർച്ച നടത്തുന്നില്ല. എന്നാൽ ഏജൻസികൾ കൃത്യമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. പത്ത് മോശം വാർത്തകൾ സിപിഎമ്മിന് എതിരെ നൽകുമ്പോൾ ഒരണ്ണം അനുകൂലിച്ച് കൊടുക്കണം. ഇതാണ് മനോരമയ്ക്ക് പരസ്യങ്ങൾ നൽകുന്നതിലെ വ്യവസ്ഥ. അതുകൊണ്ട് തന്നെ മനോരമ കാശിന് വേണ്ടി പരസ്യം പിടിക്കുകയും ചെയ്തു.
എന്നും സിപിഐ(എം) വിരുദ്ധതയാണ് മനോരമ പങ്കുവയ്ക്കുന്നതെന്ന് പൊതു മലയാളി സമൂഹത്തിന് അറിയാം. അതുകൊണ്ട് തന്നെ അതിലെ സിപിഐ(എം) വിരുദ്ധ വാർത്തകളെ സാധാരണ മലയാളികൾ വേറിട്ടൊരു കണ്ണിലേ കാണൂ. എന്നാൽ കോൺഗ്രസുകാർക്ക് ഇവ ആവേശമാകും. കോൺഗ്രസിനായുള്ള അജണ്ടകൾ ഒളിപ്പിച്ചു വച്ചാകും മനോരമയുടെ പ്രധാന വാർത്തകളെല്ലാം. ഇതിനിടെയിൽ സിപിഎമ്മിനെ അനുകൂലിച്ച് നല്ലൊരു വാർത്ത എത്തിയാലോ? അത് ജനം ഗൗരവത്തോടെ എടുക്കും. ഈ മാർക്കറ്റിങ് തന്ത്രമാണ് സിപിഐ(എം) പരീക്ഷിക്കുന്നത്.
പത്ത് മോശം വാർത്തകൾക്കിടയിലെ ഒരു നല്ല വാർത്തയ്ക്ക് സ്വീകാര്യത കിട്ടും. അതു മനസ്സിലാക്കി തന്നെയാണ് സിപിഐ(എം) മനോരമയിലേക്ക് കോടികൾ നൽകുന്നത്. ഇടതുപക്ഷ ആശയങ്ങൾ മാത്രം പങ്കുവയ്ക്കുന്ന ദേശാഭിമാനിയിലെ വാർത്തകളെക്കാൾ സ്വീകാര്യത ഈ അജണ്ടയിലൂടെ നേടിയെടുക്കാനാണ് സിപിഐ(എം) നീക്കം. ഇത് ഫലം കാണുന്നുവെന്നാണ് സിപിഐ(എം) പരസ്യങ്ങൾ നിയന്ത്രിക്കുന്ന ഏജൻസിയുടേയും വിലയിരുത്തൽ. എല്ലാ ചാനലുകൡും ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യമയമാണ്. എൽഡിഎഫ് വരും എല്ലാ ശരിയാകും എന്ന വാചകം വോട്ടർമാരിൽ എത്തിക്കാനാണ് സിപിഐ(എം) ശ്രമം. ഇടതുപക്ഷത്തിന്റെ പേരിലാണ് പരസ്യമെങ്കിലും സിപിഐ(എം) നേരിട്ടാണ് ചെലവെല്ലാം വഹിക്കുന്നത്.
കോൺഗ്രസും ബിജെപിയും സജീവമായി തന്നെ ചാനലുകളിൽ പരസ്യവുമായുണ്ട്. മാതൃഭൂമിയും മനോരമയിലും ഏത് സമയവും വോട്ട് അഭ്യർത്ഥനയുമായി പരസ്യങ്ങൾ തന്നെയാണ്. അങ്ങനെ തെരഞ്ഞെടുപ്പ് കാലത്ത് പത്രങ്ങൾക്ക് പ്രധാന വരുമാന മാർഗ്ഗമാവുകാണ് രാഷ്ട്രീയ പാർട്ടികൾ.