- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ കുത്തും കൊടിയെല്ലാം ഞങ്ങൾ തന്നെ ഊരും പൈങ്കിളിയേ... നിലം നികത്തലിനെതിരെ ഒരു കൊടിക്കീഴിൽ നിന്നു; പടി വന്നപ്പോൾ കൊടിയൂരി {{സിപിഎം}} തലയൂരി
പത്തനംതിട്ട: ഞങ്ങൾ കുത്തും കൊടിയെല്ലാം ഞങ്ങൾ തന്നെ ഊരുംപൈങ്കിളിയേ... എന്ന പാട്ടാണ് തിരുവല്ലയിലെ സിപിഎമ്മുകാർ ഇപ്പോൾ പാടി നടക്കുന്നത്. എവിടെ നിലം നികത്തലുണ്ടോ അവിടെ ചെങ്കൊടി നാട്ടും. എപ്പോൾ പടി വരുന്നോ അപ്പോൾ കൊടിയൂരും. സിപിഎമ്മിന്റെ ധാർമികരോഷത്തിൽ പങ്കുചേർന്ന് ഇതു പോലൊരു നിലംനികത്തൽ സ്ഥലത്ത് കൂട്ടുചേർന്ന് സിപിഐ കൂടി കൊടികുത്തി
പത്തനംതിട്ട: ഞങ്ങൾ കുത്തും കൊടിയെല്ലാം ഞങ്ങൾ തന്നെ ഊരുംപൈങ്കിളിയേ... എന്ന പാട്ടാണ് തിരുവല്ലയിലെ സിപിഎമ്മുകാർ ഇപ്പോൾ പാടി നടക്കുന്നത്. എവിടെ നിലം നികത്തലുണ്ടോ അവിടെ ചെങ്കൊടി നാട്ടും. എപ്പോൾ പടി വരുന്നോ അപ്പോൾ കൊടിയൂരും.
സിപിഎമ്മിന്റെ ധാർമികരോഷത്തിൽ പങ്കുചേർന്ന് ഇതു പോലൊരു നിലംനികത്തൽ സ്ഥലത്ത് കൂട്ടുചേർന്ന് സിപിഐ കൂടി കൊടികുത്തി. പക്ഷേ, നിലംനികത്തലിനെതിരേ ഉയർന്ന ഇടതുപക്ഷ ഐക്യം പടി കൈയിൽ വന്നപ്പോൾ തകർന്നു. നികത്തലിനെതിരേ കുത്തിയ കൊടിയും ഊരി സിപിഐ(എം) സ്ഥലംവിട്ടപ്പോൾ പകച്ചു പോയതു സിപിഐ.
കടപ്ര പഞ്ചായത്തിൽ നിരണത്താണ് സംഭവം. ഇവിടെ വിവാദമായ നിലംനികത്തലിനെതിരേ സിപിഎമ്മും സിപിഐയും സഹകരിച്ചാണ് സമരം തുടങ്ങിയത്. ഇരുകൂട്ടരും തങ്ങളുടെ കൊടികൾ നാട്ടുകയും ചെയ്തു. പിന്നീട് കൊടി ഊരി മാറ്റി സിപിഐ(എം) കാലുവാരിയെന്നാണ് സിപിഐയുടെ ആരോപണം.
മുണ്ടനാരി ഗവൺമെന്റ് ആശുപത്രിക്ക് സമീപം വ്യക്തി നടത്തിയ അനധികൃത നിലംനികത്തലാണ് ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. 40 സെന്റോളം വരുന്ന സ്ഥലം മണ്ണിട്ടു നികത്താൻ വ്യക്തി കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രമം ആരംഭിച്ചതോടെയാണ് സിപിഐ(എം) ഇതിനെതിരെ കൊടിനാട്ടിയത്. തൊട്ടുപിന്നാലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐയും കൊടികുത്തി. സിപിഐ(എം) നാട്ടിയ കൊടി ഏതാനും ആഴ്ച മുമ്പ് ഊരിമാറ്റിയതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
സ്ഥലമുടമയുടെ സ്വാധീനത്തിനു വഴങ്ങിയാണ് സിപിഐ(എം) കൊടി മാറ്റിയത് എന്നാണ് സിപിഐയുടെ പ്രധാന ആരോപണം. വിവാദഭൂമി സംബന്ധിച്ച് വില്ലേജിലെ ഡേറ്റാബാങ്കിൽ നിലമെന്നു രേഖപ്പെടുത്തിയ ഭാഗം വെട്ടിത്തിരുത്തി പുരയിടമെന്ന് എഴുതിച്ചേർത്തതായും സിപിഐക്കാർ പറയുന്നു. റവന്യൂ അധികൃതരുടെ ഒത്താശയോടെ തിരുത്തൽ വരുത്തിയ വില്ലേജ് രേഖകളുമായാണ് ഉടമ കോടതിയെ സമീപിച്ചത്. സിപിഐ ലോക്കൽ കമ്മറ്റി അംഗം ടിറ്റി കളക്കുടി കക്ഷി ചേർന്നതോടെ പരാജയ ഭീതിയിലായ സ്ഥലം ഉടമ കേസ് പിൻവലിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സിപിഐ(എം) വിവാദഭൂമിയിൽ നാട്ടിയ കൊടിയും പറിച്ച് സമരത്തിൽ നിന്നും മുങ്ങിയത്. സമരത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഇരുപാർട്ടികളും രണ്ടു കൊടി വീതമാണ് നാട്ടിയിരുന്നത്. ഇതിൽ സിപിഐ(എം) കുത്തിയ രണ്ടു കൊടികളാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.
കൊടി ഊരിമാറ്റാനോ സമരത്തിൽനിന്ന് പിന്മാറാനോ സിപിഐ(എം) ലോക്കൽ കമ്മറ്റി തീരുമാനിച്ചിട്ടില്ലെന്നും കൊടി അപ്രത്യക്ഷമായത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് നിരണത്തെ മുതിർന്ന സിപിഐ(എം) നേതാവ് പ്രതികരിച്ചത്.