- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ മൊഴിക്ക് പിന്നിൽ മുഖ്യമന്ത്രിയും സംഘവും; സ്വപ്ന സുരേഷും പി.സി. ജോർജും ഓഫീസിൽ വന്നിട്ടില്ല; ഇരുവരുമായുള്ള അഭിമുഖം ചോദിച്ചിരുന്നു; അഭിഭാഷകനുമായി സംസാരിച്ച ശേഷം സ്വപ്ന പറഞ്ഞത് അഭിമുഖം നൽകാനാവില്ലെന്ന്; ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്ന് ക്രൈം നന്ദകുമാർ
കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ സരിത നായരുടെ മൊഴിക്കു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമാണെന്ന് ആരോപിച്ചു ക്രൈം നന്ദകുമാർ. കൊച്ചിയിൽ വാർത്താസമ്മേളനത്തിനായി ക്രൈം നന്ദകുമാർ ഈ ആരോപണം ഉന്നയിച്ചത്. പി സി ജോർജ്ജിനെയും സ്വപ്നസുരേഷിനെയും സമീപിച്ചത് തൊഴിൽപരമായി അഭിമുഖം എടുക്കുന്നതിനുള്ള സാധ്യത തേടിയാണെന്നും നന്ദകുമാർ പറഞ്ഞു.
സ്വപ്ന സുരേഷും പി.സി. ജോർജും ഓഫീസിൽ വന്നിട്ടില്ല. ഇരുവരുമായുള്ള അഭിമുഖം ചോദിച്ചിരുന്നു. അഭിമുഖം നൽകാനാവില്ലെന്നാണ് അഭിഭാഷകനുമായി സംസാരിച്ചശേഷം സ്വപ്ന അറിയിച്ചത്. ജോലിയുടെ ഭാഗമായി പി.സി. ജോർജിനെ എറണാകുളം ഗസ്റ്റ് ഹൗസിൽ പോയി കണ്ടിരുന്നു. ഗൂഢാലോചനയിൽ തനിക്കു പങ്കില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.
എഡിജിപി എം.ആർ. അജിത്കുമാർ, ഷാജ് കിരൺ, സരിതാ നായർ, പിണറായി വിജയൻ എന്നിവർ ചേർന്നാണ് മൊഴി നൽകാനുള്ള ഗൂഢാലോചന നടത്തിയത്. സരിതയും എഡിജിപിയും നേരത്തെ പരിചയമുള്ളവരാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ബിജെപിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ടി.പി. നന്ദകുമാർ ആരോപിച്ചു.
അതേസമയം മുൻ മന്ത്രി കെ ടി ജലീലിനെതിരെ കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്തെത്തി. കൊച്ചിയിൽ വെച്ച് തന്റെ അഭിഭാഷകുരമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സ്വപ്ന നിലപാട് വ്യക്തമാക്കിയത്. ജലീലിനെതിരെ കോടതിയിൽ നല്കിയ രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും. കേരളാ പൊലീസ് തനിക്കെതിരെ എടുത്ത ഗൂഢാലോചനാ കേസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. താൻ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് സർക്കാറും കെ ടി ജലീലുമാണെന്നും സ്വപ്ന ആരോപിച്ചു.
സ്വപ്ന പറഞ്ഞത് ഇങ്ങനെ: ''തനിക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാർത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിർഭാഗത്താണ്. ഷാജ് കിരൺ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീർപ്പിലോട്ട് കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരിൽ ഒരു ഗൂഢാലോചനയും ഞാൻ നടത്തിയിട്ടില്ല. കെ.ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. തനിക്കെതിരെ കേസ് കൊടുത്ത്, അവർ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗൂഢാലോചന നടത്തിയത്.
കെടി ജലീലിനെക്കുറിച്ച് 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ എന്റടുത്തേക്ക് അയക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന്. ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരൺ? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു''
അതേസമയം അതേസമയം കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി താൻ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ടെന്നും കേരളാ പൊലീസിന്റെ സഹായം വേണ്ടെന്നും സ്വപ്ന പറഞ്ഞു. തന്റെ വീടിന്റെ പരിസങ്ങളിലും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തിരിച്ചു വിളിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ