- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചലിൽ സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മരണമടഞ്ഞത് കാർത്തിക ബസ് ഉടമ ഉല്ലാസ്; സമീപത്ത് മൊബൈലും വാച്ചും തീകത്താത്ത നിലയിൽ; സ്ഥലത്ത് തീകത്തിയതിന്റെ പാടുകളില്ല; മരണത്തിൽ ദുരൂഹത
കൊല്ലം: അഞ്ചലിൽ സ്വകാര്യബസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അഗസ്ത്യക്കോട് കാർത്തികയിൽ കാർത്തിക ബസിന്റെ ഉടമ ഉല്ലാസാണു മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സ്വകാര്യബസ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപാസ് റോഡിൽ പുലർച്ചെ നടക്കാൻ ഇറങ്ങിയവർ ആണ് യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കത്തി കരിഞ്ഞ് മലർന്നാണ് മൃതദേഹം കിടന്നത്. സമീപത്ത് മൊബൈൽഫോണും വാച്ചും തീകത്താത്ത നിലയിൽ ഉണ്ടായിരുന്നു. മൊബൈൽ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അവിവാഹിതനായ ഉല്ലാസ് അഞ്ചൽ കോമളത്ത് സൂഹൃത്തുക്കളുമായി ചേർന്ന് പാട്ടത്തിന് എടുത്ത സ്ഥലത്ത് പശുവളർത്തൽ ഫാമും കൃഷിയും നടത്തുന്നുണ്ട് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ചെന്നിരുന്നില്ല. മൃതദേഹം കണ്ടസ്ഥലത്ത് തീകത്തിയതിന്റെ പാടുകളില്ല എന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. മറ്റെവിടെയോ കത്തിച്ച മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന സംശയം ശക്തമാണ്.
പോസ്റ്റുമോർട്ടത്തിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നു വ്യക്തമാകൂ. ലോക്ഡൗണിന്റേതായ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. കൊല്ലത്ത് നിന്ന് വിരലടയാള വിദഗ്ദ്ധർ എത്തി മൃതദേഹം പരിശോധിച്ചു.
സംഭവസ്ഥലത്തുകൊല്ലം റൂറൽ എസ് പി കെ ബി രവി, പുനലൂർ ഡിവൈഎസ് പി എസ് സന്തോഷ് എന്നിവർ എത്തി. പരിശോധന നടത്തി അഞ്ചൽ സി ഐ ബി സൈജുനാഥ് നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി വിരലടയാള വിദഗധർ, ഡോഗ് സ്‌ക്കാഡ് എന്നിവ എത്തി വിശദമായ പരിശോധന നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റി.പിതാവ് പരേതനായ രവീന്ദ്രൻ, മാതാവ് ലൈല സഹോദരങ്ങൾ ഉന്മേഷ്,രോഹിത്ത്.
മറുനാടന് മലയാളി ബ്യൂറോ