ഉപ്പള: ഉപ്പള എസ് എസ് ഗോൾഡ് റിപ്പയറിങ് സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തമിഴ്‌നാട് നാമക്കൽ ജില്ലയിലെ സെല്ലമുത്തവിന്റെ മകൻ വേലായുധൻ എന്ന എസ് മുരുകേശൻ ( 46 ) കോയമ്പത്തൂർ പൊത്തന്നൂർ സ്വേദശി മുഹമ്മദിന്റെ മകൻ കെ എം .അലി (59 ), സുബ്രമണിയുടെ മകൻ രാജൻ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡി വൈ എസ പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള ആന്റി ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

2020 നവംബർ ആറാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാത്രി മൂന്നര മണിയോട് കൂടി ഉപ്പളയിൽ പ്രവർത്തിക്കുന്ന എസ് എസ് ഗോൾഡ് റിപ്പയറിങ് കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്നു ഉരുക്കുന്നതിനായി വെച്ചിരുന്ന ഏകദേശം 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവുമാണ് കവർന്നത്. അറസ്റ്റ് ചെയ്ത പ്രതികൾ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ പെട്ടവരാണന്ന് ഡി വൈ എസ് പി വ്യക്തമാക്കി .

കഴിഞ്ഞ വർഷം നടന്ന കവർച്ചയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ വ്യക്തത കുറവ് കാരണം പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ സമാന രീതിയിലുള്ള കവർച്ച കർണാടകത്തിൽ പുത്തൂർ സ്റ്റേഷന് പരിധിയിൽ നടന്നതായി ഡി വൈ എസ് പിക്ക് വിവരം ലഭിച്ചു. നേരത്തെ സി സി ടി വി യിൽ പതിഞ്ഞ കവർച്ച സംഘത്തിൽ പെട്ടവർ തന്നയാണ് പുത്തൂറിലെയും കവർച്ചക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിക്കുകയും ചെയ്തു.

ഇതിൽ തമിഴ്‌നാട് സ്വദശിയും കാസർകോട് താമസക്കാരനുമായ അലിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇതോടെ പൊലീസ് അലിയെ ഉപയോഗിച്ച് മറ്റു പ്രതികളെ കേരളത്തിൽ എത്തിക്കാൻ തന്ത്രം ആസൂത്രണം ചെയ്തു. ഒരു കടയിൽ നിന്ന് ഒരു കിലോയാളോം സ്വർണം മോഷ്ടിക്കാനുള്ള സാഹചര്യം ഒത്തു വന്നിട്ടുണ്ടെന്നും ഉടനെ കാസർകോട് എത്തണമെന്ന് പൊലീസിന്റെ നിർദേശ പ്രകാരം അലി ഫോണിലൂടെ മറ്റു പ്രതികളെ അറിയിക്കുന്നു. ഇത് കേട്ടതോടെ മറ്റു പ്രതികൾ കാസർകോട് എത്തുകയും പൊലീസിന്റെ കൈകളിൽ അകപ്പെടുകയും ചെയ്തു .

പിടിയിലായ പ്രതികൾക്ക് കേരളത്തിൽ ഹെമാംബിക നഗർ , അയ്യന്തോൾ . കടുത്തുരുത്തി .മുക്കം , തിരുവമ്പാടി എന്നി സ്റ്റേഷനുകളിലും കർണാടകത്തിൽ പുത്തൂർ സ്റ്റേഷനിലും തമിഴ്‌നാടിൽ മുത്തുപ്പേട്ട തിരിച്ചംകോഡ് എന്നിവടങ്ങളിലും കേസുകൾ ഉണ്ട്. ഡി വൈ എസ പി യുടെ സ്‌ക്വാഡിൽ മഞ്ചേശ്വർ എസ് ഐ രാഘവൻ, എസ് ഐ ബാലകൃഷ്ണൻ സി കെ . എസ ഐ നാരായണൻ നായർ. എ എസ് ഐ ലക്ഷ്മി നാരായണൻ.സീനിയർ സിവിൽ പൊലീസ് ഓഫിസർ ശിവകുമാർ. സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ് , സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവരും ഉണ്ടായിരുന്നു.