- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ മുൻ ഗ്ലാസിൽ മണ്ണ് വാരിയിട്ടും വശങ്ങളിൽ പോറിയും തകരാർ വരുത്തി; കിണറ്റിൽ സോപ്പുപൊടി കലക്കി കുടിവെള്ളം മുടക്കി; കസേരയും വാഷിങ് മെഷീനും തകർത്തു; ശൂരനാട് വീട്ടുകാരില്ലാത്ത സമയത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം
ശൂരനാട്: വീട്ടുകാരില്ലാത്ത സമയത്ത് സമൂഹവിരുദ്ധർ വീടിനുനേരേ അക്രമം നടത്തിയതായി പരാതി. പോരുവഴി ഇടയ്ക്കാട് പടിഞ്ഞാറ് ചൂളപ്പറമ്പിൽ പുത്തൻവീട്ടിൽ ജിൻസൺ ലൂക്കോസിന്റെ വീടിനുനേരേയാണ് ആക്രമണം നടന്നത്.
വീടിനുമുന്നിൽ കിടന്ന കാറിന്റെ മുൻ ഗ്ലാസിൽ മണ്ണ് വാരിയിട്ടും വശങ്ങളിൽ പോറിയും തകരാർ വരുത്തിയിട്ടുണ്ട്. കിണറ്റിൽ സോപ്പുപൊടി വിതറുകയും കസേരയും വാഷിങ് മെഷീനും തകർക്കുകയും ചെയ്തതായി ശൂരനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടുടമസ്ഥൻ ജിൻസൺ വിദേശത്താണ്. ഇയാളുടെ ഭാര്യയും മക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണം നടന്നത്. പോർച്ചിൽ കിടന്ന കാറിന്റെ ഗ്ലാസ് തല്ലിത്തകർക്കുകയും കാറിലാകെ മണ്ണ് വിതറുകയും ചെയ്തു. കാറിൽ ആയുധങ്ങൾ ഉപയോഗിച്ച് അശ്ലീലം എഴുതിവെച്ചിരിക്കുകയാണ്.
ഇതുകൂടാതെ വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നും ഫോൺ ടവർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. ജിൻസൺ ലൂക്കോസുമായി വ്യക്തിവൈരാഗ്യമുള്ളവരുടെ പേരുകൾ പൊലീസിനോട് വീട്ടുകാർ സൂചിപ്പിച്ചെങ്കിലും ഇവർക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.