- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം ക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ചെന്നും പരാതി; കുട്ടിക്ക് മർദ്ദനമേറ്റത് പുറത്തറിഞ്ഞത് സ്കൂളിലെ കൗൺസിലിംഗിൽ; പറവൂർ ചിറ്റാട്ടുകരയിൽ ആശ വർക്കർ അറസ്റ്റിൽ
കൊച്ചി: പറവൂരിൽ ആറാം ക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കർ രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാട്ടുകര സ്വദേശിയെ രമ്യയെ കസ്റ്റഡിയിലെടുത്തത്..ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസർജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതർ പറയുന്നത്.
കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടക്കം പാടുകൾ കണ്ടെത്തി. സ്കൂളിലെ കൗൺസിലിംഗിലാണ് ഈ വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ വിവരം പിന്നീട് ശിശു ക്ഷേമ സമിതിയെയും പറവൂർ പൊലീസിനെയും അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്കൂളിലെ കൗൺസിലിങിൽ വ്യക്തമായത്. സംഭവം പുറത്ത് പറയാതിരിക്കാനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
രമ്യയെ അറസ്റ്റ് ചെയ്തു. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ് രമ്യ. നിരന്തരം മദ്യപാനിയാണ് അച്ഛൻ. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് അച്ഛൻ പറഞ്ഞ് ഇവരെ വീട്ടിൽ നിർത്തുകയായിരുന്നു. എന്നാൽ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടിക്ക് ചേച്ചി കൂടിയുണ്ട്. ഇവരുടെ നേരെയും ഇത്തരത്തിൽ പീഡനങ്ങൾ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇരുവരേയും ഒന്നിച്ചിരുത്തി ചൈൽഡ് ലൈൻ മൊഴി എടുക്കും.
മറുനാടന് മലയാളി ബ്യൂറോ