- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി നായത്തോട് സംഭവത്തിൽ വില്ലനായത് മദ്യം; മകൻ അമ്മയോട് വാക്കുതർക്കത്തിന് മുതിർന്നത് മദ്യലഹരിയിൽ; കിരണിന്റെ ആഴത്തിലുള്ള കുത്തിൽ മേരിയുടെ കുടൽമാല വരെ പുറത്തുവന്നു; 14 ദിവസം മരണത്തോട് മല്ലിട്ട് മേരി കീഴടങ്ങിയപ്പോൾ കിരണിനെതിരെ കൊലക്കുറ്റം
കൊച്ചി: മദ്യം അടക്കമുള്ള ലഹരിയാണ് പലപ്പോഴും കുടുംബങ്ങളുടെ താളം തെറ്റിക്കുന്നത്. ചിലപ്പോൾ അത് വലിയ ദുരന്തത്തിൽ തന്നെ കലാശിക്കുന്നു. എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അമ്മ മേരി(51) യാണ് ഒടുവിലത്തെ ഇര. മകന്റെ ആഴത്തിലുള്ള കുത്തേറ്റ് കുടൽമാല വരെ പുറത്തുവന്നിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയതുകൊണ്ട മേരി രക്ഷപ്പെടുമെന്ന് പലരും കരുതിയെങ്കിലും, 14 നാൾ മരണത്തോട് പൊരുതി നിന്ന ശേഷം അവർ കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഇന്ന് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ കിരണിന്റെ കുത്തേറ്റത്.
വീട്ടിൽ വെച്ച് മേരിയും മകൻ കിരണും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് മേരിയെ മകനായ കിരൺ(27) കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയായ കിരണിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജെയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നായത്തോട് സൗത്തിൽ ഐ എൻ ടി യു സി ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു 27കാരനായ കിരൺ. അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ് ഇയാൾ. മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ആദ്യം അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ കിരൺ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയിൽ ആരംഭിച്ച വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് വിവരം.
ഈ മാസം ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരൺ ബന്ധു വീടുകളിലും അയൽ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ