- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ബൈക്ക് മോഷ്ടാക്കൾ പന്തളം പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു: പൊലീസിനെ വെട്ടിച്ചു മുങ്ങിയത് ആഡംബര ബൈക്കുകൾ എവിടെ കണ്ടാലും ഞൊടിയിടയിൽ മോഷ്ടിക്കുന്ന കള്ളന്മാർ; മൂത്രം ഒഴിക്കാനെന്നു പറഞ്ഞ കള്ളന്മാരെ രക്ഷപ്പെടാൻ അനുവദിച്ചതിൽ ദുരൂഹത
പത്തനംതിട്ട: ബൈക്ക് മോഷണക്കേസിൽ തെളിവെടുപ്പിനായി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ റിമാൻഡ് പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പന്തളം പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞിയിൽ കിഴക്കേതിൽ സുരേഷ് കുമാർ (മക്കു, 20), മലയാലപ്പുഴ താഴത്ത് താമസിക്കുന്ന കോയിപ്രം പൂവത്തൂർ കാവിക്കൊട്ടിൽ ഷിജു രാജൻ(അച്ചു,19) എന്നിവരാണ് രക്ഷപ്പെട്ടത്. നേരത്തെ മറ്റൊരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുമ്പോഴും ജയിൽ ചാടാൻ ശ്രമിച്ചയാളാണ് സുരേഷ്. മൂത്രമൊഴിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോൾ സെല്ലിൽ നിന്ന് പുറത്തിറക്കി. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നെന്നാണ് ഇതു സംബന്ധിച്ച് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ, പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് രഹസ്യന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി കാലങ്ങളിൽ സ്റ്റേഷന്റെ മുൻവശത്തെ ഗ്രിൽ അടയ്ക്കമെന്നാണ് നിർദ്ദേശം. പന്തളം സ്റ്റേഷനിൽ ഇതു പാലിക്കാറില്ല. ചൊവ്വാഴ്ചയാണ് പ്രതികളെ അടൂർ കോടതി പൊല
പത്തനംതിട്ട: ബൈക്ക് മോഷണക്കേസിൽ തെളിവെടുപ്പിനായി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ റിമാൻഡ് പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പന്തളം പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞിയിൽ കിഴക്കേതിൽ സുരേഷ് കുമാർ (മക്കു, 20), മലയാലപ്പുഴ താഴത്ത് താമസിക്കുന്ന കോയിപ്രം പൂവത്തൂർ കാവിക്കൊട്ടിൽ ഷിജു രാജൻ(അച്ചു,19) എന്നിവരാണ് രക്ഷപ്പെട്ടത്. നേരത്തെ മറ്റൊരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുമ്പോഴും ജയിൽ ചാടാൻ ശ്രമിച്ചയാളാണ് സുരേഷ്.
മൂത്രമൊഴിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോൾ സെല്ലിൽ നിന്ന് പുറത്തിറക്കി. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നെന്നാണ് ഇതു സംബന്ധിച്ച് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ, പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് രഹസ്യന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാത്രി കാലങ്ങളിൽ സ്റ്റേഷന്റെ മുൻവശത്തെ ഗ്രിൽ അടയ്ക്കമെന്നാണ് നിർദ്ദേശം. പന്തളം സ്റ്റേഷനിൽ ഇതു പാലിക്കാറില്ല. ചൊവ്വാഴ്ചയാണ് പ്രതികളെ അടൂർ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തമിഴ്‌നാട്ടിലും കേരളത്തിലും നിന്ന് 21 ആഡംബര ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. ഇതിൽ കുറേ കേസുകൾ പന്തളം സ്റ്റേഷൻ പരിധിയിലായതിനാലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് കഴിഞ്ഞ് നാളെ കോടതിയിൽ ഹാജരാക്കാനിരിക്കേയാണ് പ്രതികൾ രക്ഷപ്പെട്ടത്.
പന്തളം സിഐ ആർ. സുരേഷിനെ ഇന്നലെ ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സംഭവം. അടൂർ ഡിവൈ എസ്‌പി അവധിയിൽ ആയതിനാൽ അഡ്‌മിനിസ്ട്രേറ്റീവ് ഡിവൈഎസ്‌പി എസ്. റഫീഖിനാണ് അന്വേഷണ ചുമതല.
ജില്ലയിൽ ആഡംബര ഇരുചക്രവാഹന മോഷണം വ്യാപകമായതിനെ തുടർന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്പോർട്സ് ബൈക്ക് ഷോറൂമുകളിലും സ്പെയർ പാർട്സ് കടകളിലും പഴയ സ്പോർട്സ് ബൈക്ക് വിൽപന കേന്ദ്രങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ കേരളം, തമിഴ്‌നാട്
സംസ്ഥാനങ്ങളിൽ നിന്ന് 21 ആഡംബര ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്.
ഡ്യൂക്ക് ബൈക്കിന്റെ 20000 രൂപ വിലയുള്ള മോദിഫിക്കേഷൻ സൈലൻസർ 3500 രൂപയ്ക്ക് വില്ക്കാനുണ്ടെന്നറിഞ്ഞ നിഴൽ പൊലീസ് ഷിജു രാജനുമായി ബന്ധപ്പെട്ടു. കച്ചവടം ഉറപ്പിച്ച ശേഷം തൊണ്ടി മുതലുമായി എത്തിയ ഷിജുവിനെ പിടികൂടി. ഷിജുവിനെ കൊണ്ട് ബൈക്ക് വാങ്ങാൻ ആളുണ്ടെന്ന് പറഞ്ഞ് സുരേഷിനെ വിളിച്ചുവരത്തി 12000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ബൈക്കുമായി എത്തിയ സുരേഷിനെയും പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട സ്വദേശി പ്രവീണിന്റെ ബൈക്കാണെന്നും പന്തളം പൂഴിക്കാട് ചുറമുടിയിൽ നിന്നാണ് മോഷണം പോയതെന്നും കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് 30 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്.
മോഷണ കുറ്റത്തിന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ പൊലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയാണ് സുരേഷ്. പത്തനംതിട്ട ബസ് സ്റ്റാൻഡിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഷിജു രാജൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ
പരിധിയിൽ 12 ബൈക്ക് മോഷണ കേസുകളിലെ പ്രതിയായ സുരേഷിനെ പരിചയപ്പെട്ടതും പത്തനംതിട്ടയിലും സമീപ ജില്ലകളിലും മോഷണം വ്യാപിപ്പിച്ചതും.
ഇവർ നടത്തിയ ബൈക്ക് മോഷണങ്ങൾ...
മാർച്ച് 26 : കുളനട പാണ്ടിശ്ശേരി ഷിബു ദാനിയേലിന്റെ ബജാജ് പൾസർ 180 മോഷ്ടിച്ച് രണ്ട് ദിവസം പത്തനംതിട്ട, ഓമല്ലൂർ,പന്തളം എന്നിവിടങ്ങളിൽ കറങ്ങി നടന്ന് പെട്രോൾ തീർന്നപ്പോൾ ഉപേക്ഷിച്ചു.
ഏപ്രിൽ ഒന്ന് : കുരമ്പാല ഗീത ഭവനത്തിൽ രതീഷിന്റെ ബജാജ് പൾസർ 180. ഏപ്രിൽ 18 : കുമ്പഴ കളീക്കൽ പടിയിൽ ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിൽ നിന്ന് പൾസർ 180, മലയാലപ്പുഴ താഴം ഭാഗത്തുള്ള വീട്ടിൽ നിന്നും ഹോണ്ടാ സി.ബി.ആർ.
ഏപ്രിൽ 24 : പത്തനംതിട്ട താഴേ വെട്ടിപ്പുറത്തുനനിന്നും സുസുക്കി ജിക്സർ. ഏപ്രിൽ 27: ആറന്മുള പരമു?റ്റംപടി പാണംപറമ്പിൽ പയസ് പീറ്ററിന്റെ ഭാര്യ സാലിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ 220. മെയ് 16 : പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രത്തിന് സമീപം പുഷ്പ ഭവനിൽ സഞ്ജീവിന്റെ യമഹ എഫ്സി.
ജൂൺ : 12 മുളക്കുഴ പെരിങ്ങാല വിളപ്പുരയിടത്തിൽ മുരളി ഭാര്യ രാധാമണിയുടെ ഉടമസ്ഥതയിലുള്ള യമഹ എഫ്സി. ജൂൺ 13 : പറന്തൽ കണ്ഠാളൻ ക്ഷേത്ര പൂജാരിയുടെ ബജാജ് അവഞ്ചർ, ജൂലൈ 9 : അടൂർ ഗവ.ആശുപത്രിയിൽ നിന്നും പൾസർ 180, കുളനട മെഡിക്കൽ ട്രസ്?റ്റ് ആശുപത്രിയുടെ എതിർവശത്തുള്ള വീടിന്റെ പോർച്ചിലിരുന്ന തൃക്കൊടിത്താനം സ്വദേശി ടോണിയുടെ യമഹാ എഫ്സി,
പന്തളം തോന്നല്ലൂർ കാത്താടിയിൽ വിപിന്റെ ബജാജ് 220 പൾസർ, തെക്കേമല സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് വെച്ചിരുന്ന കോയിപ്രം പുല്ലാട് മരുതോലിക്കൽ അലൻ ലെജിയുടെ യമഹ ആർ.15. ജൂലൈ 10 : പന്തളം പൂഴിക്കാട് വീട്ടിൽ വന്ന പത്തനംതിട്ട കുമ്പഴ കൊക്കോട്ടു പ്രവീണിന്റെ യമഹ എഫ്സി, പന്തളം കടയ്ക്കാട് പാട്ടുകാരൻ തറയിൽ മുബാറകിന്റെ യമഹ എഫ്സി, കുളനട ഞെട്ടുർ ആശാരി പറമ്പിൽ രാജേഷിന്റെ യമഹ എഫ്സി, ചെങ്ങന്നൂർ കാരക്കാട് സന്തോഷ്ഭ വനത്തിൽ സന്തോഷിന്റെ ഡ്യൂക്ക്, വള്ളിക്കോട് കൊച്ചുമണ്ണിൽ പടിഞ്ഞാറ്റതിൽ വിനീഷ് കുമാറിന്റെ ബജാജ് 220 പൾസർ.
ഇതിനിടെയിൽ തമിഴ്‌നാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇവർ മോഷണവും മോഷണമുതൽ എത്തിക്കലും നടത്തി.