- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പർ ലോറികൾ തടഞ്ഞിട്ട് കാട്ടിയത് കഴുത്തിലണിഞ്ഞ ആന്റി കറപ്ഷൻ ഓഫ് ഇന്ത്യ ടാഗ്; സെൻട്രൽ വിജിലൻസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തൽ; രേഖകൾ പരിശോധിച്ച ശേഷം വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനായിരം രൂപ കൈമടക്ക്; സംശയം തോന്നിയ ടിപ്പർ ലോറി ഉടമകൾ പരാതിപ്പെട്ടപ്പോൾ രണ്ട്തട്ടിപ്പുകാർ പിടിയിൽ
മലപ്പുറം: മലപ്പുറം മങ്കടയിൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ടു പ്രതികൾ അറസ്റ്റിൽ. സൈദ് മുഹമ്മദ് ഹാദി(52), മുഹമ്മദ് നൗഫൽ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മങ്കട യുകെ പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർലോറികൾ തടഞ്ഞ പ്രതികൾ തങ്ങൾ സെൻട്രൽ വിജിലൻസ് ഉദ്യോഗസ്ഥരാണെന്നും കഴുത്തിൽ ധരിച്ച ആന്റി കറപഷൻ ഓഫ് ഇന്ത്യ എന്ന ടാഗ് കാണിച്ചുകൊടുക്കുകയും ചെയ്തു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് വാഹനവും രേഖകളും പരിശോധിച്ച ശേഷം അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും കല്ല് കടത്തിക്കൊണ്ടു പോവുകയാണെന്നും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് ഭീഷണിപ്പെടുത്തി. വാഹനം കസ്റ്റഡിയിലെടുക്കാതിരിക്കാനും കേസിൽ പ്രതികൾ ആക്കാതിരിക്കാനും പരാതിക്കാരനെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ വാങ്ങിക്കുകയും ചെയ്തു.
പിന്നീട് സംശയം തോന്നിയ പരാതിക്കാരൻ മങ്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ എ.എസ്‌പി ഹേമലതയുടെ നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി എൻ സുകുമാരൻ അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പെരിന്തൽമണ്ണ എ.എസ്‌പി ഹേമലതയുടെ പ്രത്യേക അന്വേഷണസംഘത്തിൽ മങ്കട ഇൻസ്പെക്ടർ സി.എം. സുകുമാരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽസലാം നെല്ലായ, ജയമണി, സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, രാജീവ്,സമീർ പുല്ലോടൻ, ഷമീർ ഹുസൈൻ, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും അനവധി വ്യാജ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഹാജരാക്കി.