- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവ ഊട്ടുപുരയിലെ പച്ചക്കറികൂട്ടത്തിലേക്ക് വിദ്യാഭ്യാസമന്ത്രി കാലെടുത്തു വച്ചത് ചെരുപ്പുധരിച്ച്; ചിത്രങ്ങൾ പുറത്തുവന്നതോടെ മന്ത്രിയ്ക്കെതിരെ വിമർശനം
തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദിയിൽ എല്ലാക്കാലവും വാർത്തയിൽ നിറയുന്നതിൽ ഊട്ടുപുരയും ഉണ്ടാകാറുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക മാഹാത്മ്യം വാർത്തകളിൽ നിറയുന്നത് ഈ പാചകപുരയിൽ നിന്നാണ്. എന്തായാലും ഇത്തവണയും പഴയിടം കലോത്സവ വേദിയിൽ എത്തിയിട്ടുണ്ട്. അതിനിടെ ഊട്ടുപുരയായ തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ എത്തിയ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദിയിൽ എല്ലാക്കാലവും വാർത്തയിൽ നിറയുന്നതിൽ ഊട്ടുപുരയും ഉണ്ടാകാറുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക മാഹാത്മ്യം വാർത്തകളിൽ നിറയുന്നത് ഈ പാചകപുരയിൽ നിന്നാണ്. എന്തായാലും ഇത്തവണയും പഴയിടം കലോത്സവ വേദിയിൽ എത്തിയിട്ടുണ്ട്. അതിനിടെ ഊട്ടുപുരയായ തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ എത്തിയ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഇന്നലെ വിവാദത്തിൽ ചാടി. പച്ചക്കറികൾ നിരത്തിയിട്ടിരിക്കുന്നിടത്ത് മന്ത്രി ചെരുപ്പിട്ട് കയറുന്ന ചിത്രങ്ങൾ ഇന്ന് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ മന്ത്രിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഏത് മന്ത്രിയായാലും ഭക്ഷ്യവസ്തുക്കളോട് സമാന്യ മര്യാദ കാണിക്കണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരം വിമർശനം കടുത്തത്. ചെരുപ്പിട്ടുകൊണ്ട് മന്ത്രിയും പരിപാവറങ്ങലും ഊട്ടുപുരയിൽ പച്ചക്കറി വച്ചിടത്ത് എത്തുകയും. പച്ചക്കറിയെ കവച്ച് വച്ച് മുന്നോട്ടു നീങ്ങുന്നതുമായ ചിത്രമാണ് ഇന്ന് മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.
ഈ സംഭവത്തെ കുറിച്ച് ഫേസ്‌ബുക്കിൽ ടി സി രാജേഷ് എന്നയാൾ എഴുതിയത് ഇങ്ങനെയാണ്: ഊട്ടുപുരയിൽ കയറുമ്പോൾ സാമാന്യമര്യാദ കാണിക്കാം, മന്ത്രിയായാലും മേയറായാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണറായാലും. ഇന്നലെ കലോൽസവത്തിന്റെ പാചകപ്പുരയിൽ സന്ദർശനത്തിനെത്തിയ ഇവരെല്ലാം കാലിൽ ചെരുപ്പിട്ടാണ് അകത്തുകയറിയതെന്ന് ഇന്ന് പത്രങ്ങളിൽ വന്ന ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മന്ത്രിയാകട്ടെ, ഒരുപടികൂടി കടന്ന് പച്ചക്കറിക്കിടയിലൂടെ ചെരുപ്പിട്ടകാലുകൊണ്ടൊരു കവച്ചുകടത്തവും.
ഈ പച്ചക്കറിയൊക്കെ ചന്തയിൽ മണ്ണും പൊടിയുമേറ്റല്ലേ കിടന്നിരുന്നതെന്നും ഇവയ്ക്കിടയിലൂടെ നടന്നവരൊക്കെ ചെരുപ്പിട്ടിരുന്നില്ലേയെന്നും ചെരുപ്പിട്ടവരല്ലേ ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്നും ചോദിക്കാനായുന്നവർക്ക് മുൻകൂട്ടി നല്ല നമസ്‌കാരം.
ഈ ഫേസ്‌ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ചിലർ പാചകപ്പുരയിൽ എത്തുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന കാര്യമാണ് കമന്റ് രൂപത്തിൽ രേഖപ്പെടുത്തിയത്. അതേസമയം മന്ത്രിയെ വിമർശിക്കുന്നത് ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന വിമർശനമാണെന്ന അഭിപ്രായവും നിരവധി പേർ രേഖപ്പെടുത്തി. മന്ത്രിയുടെ പാചകപ്പുരയിലേക്കുള്ള പ്രവേശനം വിവാദത്തിലായിട്ടുണ്ട്.
ഊട്ടുപുരയിൽ കയറുമ്പോൾ സാമാന്യമര്യാദ കാണിക്കാം, മന്ത്രിയായാലും മേയറായാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണറായാലും. ഇന്നലെ കലോല്...
Posted by TC Rajesh Sindhu on Monday, January 18, 2016