- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മക്കളുമായി ഇന്ത്യ ചുറ്റിക്കറങ്ങുന്ന കനേഡിയൻ പ്രൈംമിനിസ്റ്റർ രാഷ്ട്രത്തലവനെന്ന് മറന്നോ? ഔദ്യോഗിക ചർച്ചകളേക്കാൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വ്യത്യസ്ത ഇന്ത്യൻ വേഷം ധരിച്ച് നാട് ചുറ്റി മതിമറക്കാൻ; ഇതുവരെ മോദി മൈൻഡ് ചെയ്യാത്തതെന്തെന്ന് മാധ്യമങ്ങൾ
ന്യൂഡൽഹി: ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്നും തിരിച്ച് പോകാൻ ആഗ്രഹമില്ലാത്ത വിധത്തിലാണ് പെരുമാറുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സംസ്‌കാരവുമായി അത്രയധികം ഇഴുകിച്ചേർന്നാണ് ജസ്റ്റിൻ ട്രൂഡ്യൂവും കുടുംബവും മുന്നോട്ട് പോകുന്നത്.ഭാര്യയും മൂന്ന് മക്കളുമായി ഇന്ത്യ ചുറ്റിക്കറങ്ങുന്ന കനേഡിയൻ പ്രൈംമിനിസ്റ്റർ രാഷ്ട്രത്തലവനെന്ന് മറന്നോ....? എന്ന ചോദ്യവും അതിനിടെ ശക്തമാകുന്നുണ്ട്. കാരണം ഔദ്യോഗിക ചർച്ചകളേക്കാൾ അദ്ദേഹം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വ്യത്യസ്ത ഇന്ത്യൻ വേഷം ധരിച്ച് നാട് ചുറ്റി മതിമറക്കാനാണെന്നും വിവിധ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു. അതിനിടെ ഇത്രയൊക്കെ ഇന്ത്യയിൽ വന്ന് പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡ്യൂവിനെ ഇതുവരെ മൈൻഡ് ചെയ്യാത്തതും ആഗോള മാധ്യമങ്ങൾ വൻ പ്രശ്നമായി ഉയർത്തിക്കാട്ടുന്നുമുണ്ട്. ഇന്ത്യൻ സന്ദർശനത്തിന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ തന
ന്യൂഡൽഹി: ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്നും തിരിച്ച് പോകാൻ ആഗ്രഹമില്ലാത്ത വിധത്തിലാണ് പെരുമാറുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സംസ്‌കാരവുമായി അത്രയധികം ഇഴുകിച്ചേർന്നാണ് ജസ്റ്റിൻ ട്രൂഡ്യൂവും കുടുംബവും മുന്നോട്ട് പോകുന്നത്.ഭാര്യയും മൂന്ന് മക്കളുമായി ഇന്ത്യ ചുറ്റിക്കറങ്ങുന്ന കനേഡിയൻ പ്രൈംമിനിസ്റ്റർ രാഷ്ട്രത്തലവനെന്ന് മറന്നോ....? എന്ന ചോദ്യവും അതിനിടെ ശക്തമാകുന്നുണ്ട്.
കാരണം ഔദ്യോഗിക ചർച്ചകളേക്കാൾ അദ്ദേഹം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വ്യത്യസ്ത ഇന്ത്യൻ വേഷം ധരിച്ച് നാട് ചുറ്റി മതിമറക്കാനാണെന്നും വിവിധ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു. അതിനിടെ ഇത്രയൊക്കെ ഇന്ത്യയിൽ വന്ന് പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡ്യൂവിനെ ഇതുവരെ മൈൻഡ് ചെയ്യാത്തതും ആഗോള മാധ്യമങ്ങൾ വൻ പ്രശ്നമായി ഉയർത്തിക്കാട്ടുന്നുമുണ്ട്.
ഇന്ത്യൻ സന്ദർശനത്തിന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ തന്നെ ഇന്ത്യൻ സംസ്‌കാരത്തോട് യോജിക്കുന്ന വ്യത്യസ്തമായ വസ്ത്രങ്ങളാണ് ട്രൂഡ്യൂവും കുടുംബവും വിവിധ ഇടങ്ങൾ സന്ദർശിക്കുമ്പോൾ ധരിച്ചിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാന്ധി ആശ്രമം സന്ദർശിച്ച വേളയിൽ അദ്ദേഹവും കുടുംബവും പരമ്പരാഗത ഇന്ത്യൻവസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. കുങ്കുമം കൊണ്ട് കുറി തൊടാനും ഇപ്രാവശ്യത്തെ ഇന്ത്യൻ സന്ദർശനത്തിൽ അദ്ദേഹം തയ്യാറായിരുന്നു. ഇന്ത്യയിലെത്തിയ ട്രൂഡ്യൂ ഇത്തരത്തിൽ പെരുമാറിയിട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
കാരണം കാനഡയിൽ ആയിരിക്കുമ്പോൾ തന്നെഇന്ത്യയിലെ വിവിധ ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് അതിനനുസൃതമായ വസ്ത്രങ്ങൾ ധരിക്കാൻ ട്രൂഡ്യൂ ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് ഇതിന് മുമ്പത്തെ നിരവധി അവസരങ്ങൾ വെളിപ്പെടുത്തുന്നു.ഇന്ത്യൻ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി സൽമാൻ റഷ്ദി രചിച്ച മിഡ്നൈറ്റ് ചിൽഡ്രൻ എന്ന പുസ്തകത്തെ അവലംബിച്ച് നിർമ്മിച്ച ചിത്രത്തിന്റെ പ്രീമിയർ ഷോ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്നപ്പോൾ ട്രൂഡ്യൂ വെളുത്ത ഷെർവാണി അണിഞ്ഞിട്ടായിരുന്നു. അന്ന് ചടങ്ങിനെത്തിയ ഏക പാർലിമെന്റ് മെമ്പറായിരുന്നു ട്രൂഡ്യൂ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന് കുർത്ത അണിഞ്ഞായിരുന്നു ട്രൂഡ്യു പ്രത്യക്ഷപ്പെട്ടിരുന്നത്. തുടർന്ന് ഒക്ടോബറിൽ ദീപാവലിക്ക് കറുത്ത ഷെർവാണി അണിഞ്ഞായിരുന്നു ട്രൂഡ്യൂ ശ്രദ്ധ നേടിയത്. ഈ വർഷം ജനുവരിയിൽ തൈ പൊങ്കലിന് അദ്ദേഹം ഇന്ത്യൻവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. 2013ൽ വാൻകൂവറിലെ തെരുവുകളിൽ ട്രൂഡ്യൂ എമറാൽഡ് ഗ്രീൻ ജാക്കറ്റും സിഖുകാരുടെ തലപ്പാവുമണിഞ്ഞ് അദ്ദേഹത്തെ കണ്ടിരുന്നു. 2013 റമദാൻ കാലത്ത് മോസ്‌കുകൾ സന്ദർശിക്കുമ്പോൾ ട്രൂഡ്യൂ മുസ്ലിം വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.