- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിനം 13 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കും; ഇന്ധന വിലകൂട്ടാൻ കൂട്ടായ തീരുമാനവുമായി ഒപെക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് റഷ്യയും; ക്രൂഡ് ഓയിൽ വില ഉയരുന്നു
വിയന്ന : എണ്ണ ഉൽപാദനം കുറയ്ക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ (ഒപെക്) യോഗം തീരുമാനിച്ചു. എണ്ണവില ഉയർത്തുന്നതിനു വേണ്ടിയാണ് നടപടി. പ്രതിദിനം 13 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കും. 2008നു ശേഷം ആദ്യമായാണ് ഉൽപാദനം കുറയ്ക്കുന്നത്. ഇതോടെ രാജ്യാന്തര വിപണിയിൽ ഇന്ധനവില ഉയരും. ഒപെക് ഇതര രാജ്യങ്ങളും ഉൽപാദന നിയന്ത്രണത്തെ സ്വാഗതം ചെയ്തു. റഷ്യയും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ തീരുമാനം വിപണിയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. രണ്ടു മാസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണ. തീരുമാനം വന്നതിനു പിന്നാലെ എണ്ണവില ഉയർന്നു. ക്രൂഡ്ഓയിൽ വില ബാരലിന് 50 ഡോളർ കടന്നു. ഉൽപാദനം കൂടിയതുകാരണം എണ്ണവില താഴേക്ക് പോകുന്നത് ഒപെക് രാജ്യങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒപെക് രാജ്യങ്ങൾ ഏക മനസ്സിലെത്തിയത്.
വിയന്ന : എണ്ണ ഉൽപാദനം കുറയ്ക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ (ഒപെക്) യോഗം തീരുമാനിച്ചു. എണ്ണവില ഉയർത്തുന്നതിനു വേണ്ടിയാണ് നടപടി.
പ്രതിദിനം 13 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കും. 2008നു ശേഷം ആദ്യമായാണ് ഉൽപാദനം കുറയ്ക്കുന്നത്. ഇതോടെ രാജ്യാന്തര വിപണിയിൽ ഇന്ധനവില ഉയരും. ഒപെക് ഇതര രാജ്യങ്ങളും ഉൽപാദന നിയന്ത്രണത്തെ സ്വാഗതം ചെയ്തു. റഷ്യയും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ തീരുമാനം വിപണിയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
രണ്ടു മാസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണ. തീരുമാനം വന്നതിനു പിന്നാലെ എണ്ണവില ഉയർന്നു. ക്രൂഡ്ഓയിൽ വില ബാരലിന് 50 ഡോളർ കടന്നു. ഉൽപാദനം കൂടിയതുകാരണം എണ്ണവില താഴേക്ക് പോകുന്നത് ഒപെക് രാജ്യങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒപെക് രാജ്യങ്ങൾ ഏക മനസ്സിലെത്തിയത്.
Next Story