- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം വാങ്ങാനായി ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും ജനപ്രവാഹം; 24,000 എങ്കിലും പ്രതീക്ഷിച്ച് ചെന്നവർക്ക് 4000 പോലും കൊടുക്കാനാവാതെ ബാങ്കുകൾ; നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർ; രോഷം ഭയന്ന് ബാങ്ക് മാനേജർമാർ പൊലീസിനെ വിളിക്കുന്നു; മോദി സർക്കാർ മറികടക്കേണ്ടത് ഏറ്റവും വലിയ പരീക്ഷണഘട്ടത്തെ
തിരുവനന്തപുരം : നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ ശമ്പളദിനമായ ഇന്നത്തെ പ്രതിസന്ധി മോദി സർക്കാർ എങ്ങനെ മറികടക്കുമെന്നതാണ് ശ്രദ്ധേയം. വലിയ തോതിൽ ആളുകൾ ഇന്നലെ പണം പിൻവലിക്കാനെത്തിയിരുന്നു. ഇത് ഇന്ന് ഇരട്ടിയാകുന്നതോടെ ബാങ്കുകളുടെ പ്രവർത്തനം താറുമാറാകും. കഴിഞ്ഞ ദിവസം തന്നെ ബാങ്കിലെത്തിയവർക്ക് മുഴുവൻ പണവും നൽകാൻ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. 25,000 രൂപയെടുക്കാനെത്തിയവർക്ക് 4000 രൂപ മാത്രമാണ് കിട്ടിയത്. ഇതോടെ സാധാരണക്കാരന്റെ കാര്യം ഗതികേടിലായി. പാലുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് മാസാദ്യം പണം കൊടുത്തു വാങ്ങുന്ന മലയാളിക്കാണ് ഏറ്റവും വലിയ തിരിച്ചടി. രാജ്യത്തുടനീളം ഈ പ്രതിസന്ധി ദൃശ്യമാണ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനമുണ്ടാക്കിയ പ്രതിസന്ധി ഏതാണ്ട് കേന്ദ്രം പരിഹരിച്ചതായിരുന്നു. അപ്പോഴാണ് ശമ്പള ദിനമെത്തിയത്. ഈ ദിവസങ്ങളിൽ ബഹുഭൂരിപക്ഷം പേരും ശമ്പളം എടുക്കാൻ എടിഎമ്മുകളിലും ബാങ്കുകളിലും എത്തും. ബാങ്കുകളിൽ കറൻസി ക്ഷാമം ഉള്ളതിനാൽ ഇവർക്ക് മുഴുവൻ തുകയും നൽകാനുമാകില്ല. ഇത് പല ബാങ്കുകളിലും
തിരുവനന്തപുരം : നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ ശമ്പളദിനമായ ഇന്നത്തെ പ്രതിസന്ധി മോദി സർക്കാർ എങ്ങനെ മറികടക്കുമെന്നതാണ് ശ്രദ്ധേയം. വലിയ തോതിൽ ആളുകൾ ഇന്നലെ പണം പിൻവലിക്കാനെത്തിയിരുന്നു. ഇത് ഇന്ന് ഇരട്ടിയാകുന്നതോടെ ബാങ്കുകളുടെ പ്രവർത്തനം താറുമാറാകും. കഴിഞ്ഞ ദിവസം തന്നെ ബാങ്കിലെത്തിയവർക്ക് മുഴുവൻ പണവും നൽകാൻ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. 25,000 രൂപയെടുക്കാനെത്തിയവർക്ക് 4000 രൂപ മാത്രമാണ് കിട്ടിയത്. ഇതോടെ സാധാരണക്കാരന്റെ കാര്യം ഗതികേടിലായി. പാലുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് മാസാദ്യം പണം കൊടുത്തു വാങ്ങുന്ന മലയാളിക്കാണ് ഏറ്റവും വലിയ തിരിച്ചടി. രാജ്യത്തുടനീളം ഈ പ്രതിസന്ധി ദൃശ്യമാണ്.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനമുണ്ടാക്കിയ പ്രതിസന്ധി ഏതാണ്ട് കേന്ദ്രം പരിഹരിച്ചതായിരുന്നു. അപ്പോഴാണ് ശമ്പള ദിനമെത്തിയത്. ഈ ദിവസങ്ങളിൽ ബഹുഭൂരിപക്ഷം പേരും ശമ്പളം എടുക്കാൻ എടിഎമ്മുകളിലും ബാങ്കുകളിലും എത്തും. ബാങ്കുകളിൽ കറൻസി ക്ഷാമം ഉള്ളതിനാൽ ഇവർക്ക് മുഴുവൻ തുകയും നൽകാനുമാകില്ല. ഇത് പല ബാങ്കുകളിലും കഴിഞ്ഞ ദിവസം പോലും ദൃശ്യമായിരുന്നു. സംഘർഷങ്ങൾക്കും കാരണമായി. ഇതോടെ പല ബാങ്ക് മാനേജർമാരും പൊലീസിന്റെ സേവനവും തേടി. അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കുമായി റിസർവ് ബാങ്ക് 2000 കോടിരൂപ വിതരണം ചെയ്തു തുടങ്ങി.
സ്വകാര്യ സ്ഥാപനങ്ങളിൽ പലരും കഴിഞ്ഞ ദിവസം ശമ്പളം ഇട്ടിരുന്നു. ബാങ്ക് അക്കൗണ്ടിൽ ശമ്പളം എത്തിയതോടെ അതെടുക്കാൻ ജീവനക്കാർ കൂട്ടതോടെ എത്തി. ഇതാണ് പ്രതിസന്ധി ബാങ്കുകളിൽ രൂക്ഷമാക്കിയത്. ബാങ്കിലുള്ള കാശ് എല്ലാവർക്കും ആവശ്യത്തിന് കൊടുക്കാൻ ഇല്ലായിരുന്നു. ഇതോടെ 25000 രൂപ ചോദിച്ചാൽ 4000 കിട്ടുന്ന അവസ്ഥയുമെത്തി. ഇന്ന് സർക്കാർ ജീവനക്കാർക്കും ശമ്പളം കിട്ടി തുടങ്ങും. ഇതോടെ കൂടതൽ പേർ കാശെടുക്കാനെത്തും. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നതാണ് ഉയരുന്ന ചോദ്യം. രാജ്യത്തുടനീളം ഈ പ്രശ്‌നങ്ങൾ സജീവമാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.
മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണിത്. ഈ മാസം അഞ്ചാം തീയതി വരെ ശമ്പളം പിൻവലിക്കാനെത്തുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായാൽ നോട്ട് അസാധുവാക്കൽ പ്രതിസന്ധിയെ മറികടന്നുവെന്ന് വിലയിരുത്താം. അല്ലാത്ത പക്ഷം ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും മോദിക്ക് നേരിടേണ്ടിയും വരും.
ഇന്നലെ എടിഎമ്മുകളും പ്രവർത്തിച്ചില്ല
സംസ്ഥാനത്തു നോട്ടു ക്ഷാമം കാരണം പകുതിയോളം എടിഎമ്മുകൾ ഇന്നലെയും പ്രവർത്തിച്ചില്ല. എന്നാൽ, റിസർവ് ബാങ്ക് പണം എത്തിച്ചതിനാൽ ഇന്ന് എടിഎമ്മുകൾ പ്രവർത്തനസജ്ജമാകുമെന്നാണ് ബാങ്കുകളുടെ അറിയിപ്പ്. 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് എടിഎമ്മിൽ നിന്ന് ലഭ്യമാകുക.
പല ജില്ലകളിലും ബാങ്കുകളോടു ചേർന്നുള്ള എടിഎമ്മുകൾ മാത്രമാണു പ്രവർത്തിച്ചത്. അവിടെയും ലഭ്യമായത് 2000 നോട്ടുകൾ മാത്രം. ഗ്രാമീണ മേഖലയിൽ പല ബാങ്കുകളിലും ഉച്ചയോടെ പണം തീർന്നു. ചില ഉൾപ്രദേശങ്ങളിൽ രാവിലെ മുതൽ പണമില്ലാത്ത സ്ഥിതിയായിരുന്നു. 24,000 രൂപ എടുക്കാനെത്തിയവർക്ക് അതിൽ കുറച്ച് തുക മാത്രമാണ് പലയിടത്തും നൽകാൻ സാധിച്ചത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചില ബാങ്കുകളിൽ സംഘർഷമുണ്ടായി. കൊയിലാണ്ടിയിൽ പൊലീസ് ലാത്തിവീശി. ഒരാൾക്കു പരുക്കേറ്റു.
ട്രഷറിയിൽ എല്ലാം ഭദ്രം
500 രൂപ നോട്ടുകളാണ് ഇന്നലെയും ഇന്നുമായി ബാങ്കുകളിലെത്തിക്കുന്നത്. കടുത്ത നോട്ടുക്ഷാമം കാരണം ഇന്നു പാതിവഴിക്ക് ഇടപാടു നിർത്തിവയ്‌ക്കേണ്ട അവസ്ഥയിലായിരുന്ന ബാങ്കുകൾക്കു താൽക്കാലിക ആശ്വാസമായി. ഇതുവരെ എടിഎം വഴി മാത്രം വിതരണം ചെയ്തിരുന്ന 500 രൂപയുടെ പുതിയ നോട്ടുകൾ ഇന്നു മുതൽ ബാങ്കുകളിലും ലഭ്യമാകും.
ഒരാഴ്ചയിൽ പരമാവധി പിൻവലിക്കാവുന്ന തുകയായ 24,000 രൂപ എടുക്കുന്നതിനു ജീവനക്കാർക്കും പെൻഷൻകാർക്കും തടസ്സം നേരിടാത്ത തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. ാരോ ആഴ്ചയും പരമാവധി പിൻവലിക്കാവുന്ന തുക 24,000 രൂപയെന്ന നിബന്ധന ശമ്പളത്തിനും പെൻഷനും ബാധകമാണ്. ഓരോ വകുപ്പിനും നിശ്ചയിച്ചിട്ടുള്ള ശമ്പള ദിവസങ്ങളിൽ തന്നെയാകും പതിവു പോലെ അതതു വകുപ്പിന്റെ ശമ്പള ബില്ലുകൾ മാറുക.. ഇതോടെ എല്ലാം സുതാര്യമാകുമെന്നാണ് പ്രതീക്ഷ.
ട്രഷറിക്ക് 2000 കോടി നൽകും
ശമ്പളദിന പ്രതിസന്ധി മറികടക്കാൻ കേരളത്തിനു റിസർവ് ബാങ്ക് കൈമാറുന്ന 2000 കോടി രൂപയിൽ ആയിരം കോടി രൂപ ഇന്ന് എത്തിക്കുമെന്നു റിസർവ് ബാങ്ക് മേഖലാ ഡയറക്ടർ എസ്.എം.നരസിംഹസ്വാമി അറിയിച്ചു. ട്രഷറിയിൽ നിന്നു നേരിട്ടു ശമ്പളവും പെൻഷനും വാങ്ങുന്നവർക്കു കൈമാറാൻ 1200 കോടി രൂപ നേരിട്ടു വേണമെന്നും അക്കൗണ്ട് വഴി ശമ്പളം കൈപ്പറ്റുന്നവർക്കായി 1200 കോടിരൂപ ബാങ്കുകളിൽ എത്തിക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ, ഒറ്റദിവസത്തേക്ക് ഇത്രയധികം തുക നൽകാനാവില്ലെന്നും പകരം ഇന്നത്തേക്കു ബാങ്കുകൾക്കും ട്രഷറിക്കും 500 കോടി രൂപ വീതം എത്തിക്കാമെന്നും ആർബിഐ മേഖലാ ഡയറക്ടർ മറുപടി നൽകി.
ഒരാൾക്ക് 24,000 മാത്രമേ പിൻവലിക്കാൻ കഴിയൂ എന്നിരിക്കേ ഒരു ദിവസത്തേക്ക് 1200 കോടി രൂപ വേണ്ടിവരില്ലെന്നും ഈ തുക ഒരാഴ്ച കൊണ്ടു ലഭ്യമാക്കിയാൽ മതിയാകുമെന്നുമുള്ള ആർബിഐയുടെ വാദം സർക്കാർ അംഗീകരിച്ചു. ഇന്നലെ കൂടുതൽ നോട്ടുകൾ ആർബിഐ എത്തിച്ചതു രൂക്ഷമായ നോട്ടുക്ഷാമം നേരിടുന്ന മലബാർ മേഖലയിലാണ്. എസ്‌ബിറ്റിക്കു 450 കോടിയും എസ്‌ബിഐയ്ക്ക് 300 കോടിയും നൽകി. ബാക്കി തുക ഇന്നു രാവിലെ 11നു മുൻപു ബാങ്കുകളിൽ എത്തും. ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളിൽ നിന്നാവും ഓരോ ട്രഷറികളിലും പണമെത്തിക്കുക.