- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റണിൽ പി കശ്യപിന് സ്വർണം; ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി
ഗ്ലാസ്‌ഗോ: പ്രകാശ് പദുക്കോണിനുശേഷം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് പി കശ്യപിന്. സിംഗപ്പൂരിന്റെ ഡെറിക് വോങ്ങിനെ തോൽപ്പിച്ചാണ് കശ്യപ് സ്വർണനേട്ടത്തിലെത്തിയത്. 63 മിനിറ്റ് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടുസെറ്റിനാണ് കശ്യപ് ജയിച്ചത്. സ്‌കോർ: 21-14, 11-21, 21-19. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേ
ഗ്ലാസ്‌ഗോ: പ്രകാശ് പദുക്കോണിനുശേഷം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് പി കശ്യപിന്. സിംഗപ്പൂരിന്റെ ഡെറിക് വോങ്ങിനെ തോൽപ്പിച്ചാണ് കശ്യപ് സ്വർണനേട്ടത്തിലെത്തിയത്. 63 മിനിറ്റ് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടുസെറ്റിനാണ് കശ്യപ് ജയിച്ചത്. സ്‌കോർ: 21-14, 11-21, 21-19. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 15 ആയി. ബാഡ്മിന്റൺ വനിത ഡബിൾസിൽ ഇന്ത്യൻ സഖ്യം വെള്ളി നേടി. ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യമാണ് മെഡൽ നേടിയത്.
അതേസമയം പുരുഷ വിഭാഗം ഹോക്കിയിൽ ഇക്കുറിയും ഇന്ത്യക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഓസ്‌ട്രേലിയക്കാണ് സ്വർണം. ഏകപക്ഷീയമായ നാല് ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നാലുവർഷം മുമ്പ് ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ ഓസ്‌ട്രേലിയയോട് ഫൈനലിൽ തോറ്റിരുന്നു. അന്ന് എട്ടുഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ഗെയിംസ് ഇന്ന് സമാപിക്കാനിരിക്കെ ഇംഗ്ലണ്ടാണ് മെഡൽ പട്ടികയിൽ ഒന്നാമത്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.