സൈബർ പൊലീസിൽ പരാതി കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? ഇല്ലെന്നാണ് ഈ യുവതിയുടെ വിശദീകരണം കേട്ടാൽ മനസ്സിലാവുക. പരാതി കൊടുത്താൽ മാനം വേണമെങ്കിൽ ഒടുവിലത് പിൻവലിക്കേണ്ടി വരും. കേസ് എടുക്കാനോ പ്രതിയെ പിടിക്കാനോ ഒന്നും സൈബർ പൊലീസിനെ കൊണ്ട് കഴിയില്ല. ഏറെ കെട്ടിഘോഷിച്ച സൈബർ പൊലീസ് സ്‌റ്റേഷൻ ലക്ഷ്യം കാണാതെ പോവുകയാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പ്രതികൾക്ക് അനുകൂലമായി സൈബർ പൊലീസ് മാറുന്നുവോ എന്ന സംശയമാണ് ഇതിലൂടെ തെളിയുന്നത്.

മാർച്ച് അഞ്ചാംതീയതിയാണ് യുവതിക്ക് ഫെയ്‌സ് ബുക്കിൽ കേസിനാധാരമായ മെസേജ് കിട്ടുന്നത്. ഉച്ചതിരിഞ്ഞ് കൃത്യം1.53നു ഒരു ഫേസ് ബുക്ക്‌മെസേജ് ബിബിൻ തോമസ് എന്ന വെക്തിയുടെ പ്രൊഫൈലിൽ നിന്നും ലഭിച്ചു. ആ മെസേജ് വ്യക്തിപരമായും സ്ത്രീയെന്ന നിലയിലും അപമാനിക്കുന്നതും അവഹേളിക്കുന്നതുമായിരുന്നു. അതിൽ കേട്ടാൽ അറക്കുന്നതും, വ്യക്തിഹത്യക്ക് സമാനവും, മാനസികമായി എന്നേ പീഡിപ്പിക്കാൻ മനപ്പൂർവം അയച്ചതും ആണ്. ഇത് അയച്ചതിന് ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതെല്ലാം കാട്ടിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. മെസേജ് അയച്ച വ്യക്തിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു അത്.

ഓൺലൈൻ മൂലം അപമാനം ഉണ്ടായത് പരസ്യമായി ഷെയർ ചെയ്തു, പലരും ഉപദേശിച്ചു സൈബർ സെല്ലിൽ കേസ് കൊടുക്കാൻ, ഭർത്താവിനെ വിവരം അറിയിച്ചു, അന്വേഷണത്തിൽ പ്രതി വിദേശത്ത് ആണെന്നും മനസ്സിലായി. അവിടെ ഇരുന്നാണ് പെൺകുട്ടിയാണ് എന്ന് കരുതുന്ന പ്രൊഫൈലിൽ കേട്ടാൽ അറക്കുന്ന വൃത്തികേടുകൾ പ്രൈവറ്റ് മെസ്സേജ് ആയി അയക്കുന്നത്. മെസേജ് അയച്ചയാളുടെ അച്ഛനെ ഇക്കാര്യം അറിയിച്ചപ്പോൾ 'ഇവിടുത്തെ നിയമം ഒന്നും അവനെ ബാധിക്കില്ല അവൻ ഗൾഫിൽ ആണ്' എന്നായിരുന്നു മറുപടി. തന്റെ ഭർത്താവ് മെസേജ് അയച്ചയാളിനേയും വിളിച്ചു. ഒടുവിൽ പരാതി സൈബർ സെല്ലിന് നൽകാൻ തീരുമാനിച്ചു. ധാരാളം പേർ ഇത്തരം ഗുണ്ടകളുടെ വൃത്തികേടുകൾ സഹിച്ചു ജീവിക്കുന്നു അതിനു ഒരു അറുതി വരുത്താൻ ഒരാൾ എങ്കിലും പ്രതികരിക്കാൻ തയ്യാർ ആകണമെന്ന ഭൂരിപക്ഷ അഭിപ്രായം കൊണ്ടാണ് സൈബർ സെല്ലിലും ഹൈ ടെക് സെല്ലിലും ഓരോ പരാതി കൊടുത്തതെന്നും അവർ മറുനാടനോട് പറഞ്ഞു.

പരാതിയുടെ കോപ്പി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വച്ചിരുന്നു, ഉടൻ മറുപടിയും വന്നു 'ഇത് നിങ്ങളുടെ ജില്ലയിലേക്ക് അയക്കുന്നു, കൂടുതൽ വിവരങ്ങൾക്ക് അവിടെ ബന്ധപെട്ടാൽ മതി കോണ്ടാക്റ്റ് നമ്പർ ....?'.. ഒരു അനക്കവും പിന്നെ ഇല്ല. വീണ്ടും പരാതി കൊടുത്തു ഇതിനു എന്ത് നടപടിയാണ് എടുത്ത് എന്ന് ആരാഞ്ഞുകൊണ്ട് ഒരു എഴുത്ത് കൂടി, അതിനും ഉത്തരം മുകളിൽ കൊടുത്തത് തന്നെ. കേസ് കൊടുത്തതും ലോകം മുഴുവൻ അറിഞ്ഞു എന്നാൽ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ എന്ന് കരുതി, വീണ്ടും അയച്ചു ഒരു പരാതി കൂടി. ഇതിനു മറുപടി ആയി ഒരു കാൾ പൊലീസ് ഭാഗത്തുനിന്നും എത്തി 'നിങ്ങൾ പരാതിയിൽ ഉറച്ചു നില്ക്കുന്നോ?, ഇവിടെ വരേണ്ടി വരും, അങ്ങനെ ഇങ്ങനെ ഒരുപാട് ഒഴിവുകഴിവുകൾ പറഞ്ഞു നല്കിയ പരാതി പിൻവലിപ്പിക്കാൻ നോക്കുകയാണ് ചെയ്തതെന്ന് യുവതി വിശദീകരിക്കുന്നു.

പ്രതിയുടെ അഡ്രസ്, ഫോൺ, മറ്റു കാര്യങ്ങൾ തിരക്കാനും അത് വാങ്ങാനും കാണിച്ച ശുഷ്‌കാന്തി പിന്നീടുള്ള കാര്യത്തിനില്ലാതെ വന്നു എന്ന് മനസിലായതുകൊണ്ട് നേരിട്ട് പൊലീസ് ആസ്ഥാനത്ത് എത്തി കാര്യങ്ങൾ അനേഷിച്ചു. മൊഴി നല്കി, മൊഴി രേഖപെടുത്തുമ്പോൾ അറിഞ്ഞുകൊണ്ട് ആണോ എന്നറിയില്ല എന്റെ അഡ്രസ് എഴുതേണ്ട സ്ഥലത്ത് അവിടെ ഭർത്താവിന്റെ പേരാണ് എഴുതിരിക്കുന്നത്, തുടർന്ന് പ്രതിയുടെ പിതാവിനെ എസ് .ഐ വിളിച്ചു 'മൂന്നു ദിവസത്തിനകം ഇവിടെ വരണം, അല്ലങ്കിൽ അവിടെ വരുമെന്നോ? എംബസിയിൽ അറിയിച്ചു പ്രതിയെ പോക്കുമെന്നോ ഒക്കെ പറഞ്ഞു ഭീഷണി പെടുതിയുള്ള സംഭാഷണം'. പിന്നെ മലബാറിൽ ജോലി ചെയ്യുന്ന ഭർത്താവിനെ അന്ന് മോഴിയെടുക്കാതെ വീണ്ടും വരുത്തി മൊഴിയെടുത്തു. അങ്ങനേയും സൈബർ പൊലീസുകാർ കഷ്ടപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.

എല്ലാം ഭംഗിയായി എന്ന് കരുതുമ്പോൾ ആണ് 'ഇത്രയും കഷ്ടപെട്ടു പരാതി കൊടുത്ത്, മൂന്ന് പ്രാവശ്യം പൊലീസ് അസ്ഥാനത്ത് എത്തി മൊഴിയും എല്ലാം കൊടുത്തിട്ടും, എല്ലാ തെളിവും ഓൺലൈൻ ആയി നല്കിയിട്ടും , പൊലീസ് വിളിച്ചിട്ട് പുല്ലുവില നല്കാത്ത പ്രതിക്ക് , പൊലീസ് ചാർജ് ഷീറ്റിൽ സൈബർ കേസിൽ സൈബർ നിയമം ചേർക്കാതെ കേസ് എടുത്തു. ' വെറും ഒരു മാപ്പ് പറഞ്ഞാൽ തീരുന്ന വകുപ്പുകളാണ് ചുമത്തിയത്, ഇവിടെ സെബർ പൊലീസ് ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് ?, ആരാണ് ഈ കേസ് അട്ടിമറിച്ചത് ?-യുവതി ചോദിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് കേസ് പിൻവലിക്കാനും തീരുമാനിച്ചു. സൈബർ പൊലീസ് ചാർജ്ജ് ചെയ്യുന്ന കേസിൽ സൈബർ ക്രൈമുകൾ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് സാരം.

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കോപ്പി വച്ച് പരാതി നൽകിയ കേസിനാണ് ഈ അവസ്ഥ. സ്വാധീനത്തിന്റെ ഫലമാകാം ഇതൊക്കെ സംഭവിച്ചതെന്നാണ് ആക്ഷേപം.

അവസാനം കേസ് പിൻവലിക്കാൻ കൊടുത്ത അപേഷ ഇങ്ങനെ ആണ് ..

Subject : സൈബർ കേസിൽ സൈബർ നിയമം ചേർക്കാതെ കേസ് അട്ടിമറിച്ചു എന്ന് മനസിലാക്കി നല്കിയ കേസ് പിൻവലിക്കാൻ താൽപര്യപെടുന്നു.
Reff:
കേരള സൈബർ പൊലീസ്
No.79/EF/CCPS/2015
ഹൈ ടെക് സെൽ
No.436/HTCEC/PHQ/2015
ഏറ്റുമാനൂർ പൊലീസ്
Cr. 760/15
(ഇന്ത്യൻ ശിക്ഷാ നിയമം 509, കെ പി ആക്ട് 119 ബി)

ബഹുമാനപെട്ട സാർ,

5/03/2015 തിയതി ഉച്ചതിരിഞ്ഞ് ഒരു ഫേസ് ബുക്ക് മെസേജ് ബിബിൻ തോമസ് എനിക്ക് അയച്ചു. ആ മെസേജ് സമൂഹത്തിൽ കേട്ടാൽ അറക്കുന്നതും, വെക്തിഹത്യക്ക് സമാനവും, അപമാനിക്കുന്നതും, സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്നതും ആണ്.

കുടുംബവും, കുട്ടികളുമായി ജീവിക്കുന്നവരെ തെരഞ്ഞു പിടിച്ചു മനപ്പൂർവം കേട്ടാൽ അറക്കുന്ന ഇത്തരം ചീത്ത വിളിക്കുന്ന വെക്തികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാതെ പ്രതിക്ക് വേണ്ടി എന്റ കേസ് പൊലീസ് ദുർബലപ്പെടുത്തി. ശക്തമായ നിയമം ഇല്ലഞ്ഞിട്ടാണോ (ഇന്ത്യൻ ശിക്ഷാ നിയമം 354, സൈബർ ആക്ട് 167) ഇത്തരത്തിൽ ദുർബല വകുപ്പനുസരിച്ചു കേസ് എടുത്തത്?, സ്രീ സുരക്ഷയുടെ പ്രാധാന്യം ഇന്ത്യ മുഴുവൻ വ്യാപിക്കുമ്പോൾ ഇവിടെ ആരുടെ സംരക്ഷണത്തിനാണ് ഏറ്റുമാനൂർ പൊലീസ് ശ്രെമിക്കുന്നത്?,

ഇത്തരം ഹീനമായ സൈബർ ആക്രമണം നേരിടുന്ന ഒരുപാട് പെണ്കുട്ടികളിൽ /സ്രീകളിൽ ഒരാൾ എന്ന നിലയിൽ നീതി ലഭിക്കും എന്ന് എനിക്ക് ഉറപില്ല. സൈബർ കേസുകൾ വർദ്ധിച്ചു എന്ന് ഒരു അഭ്യന്തര മന്ത്രിക് പറയേണ്ടി വരുന്നത് ഇവിടെ ശിക്ഷ ലഭിക്കുന്നത് പരാതി കൊടുക്കുന്നവർക്കും, പരാതിക്ക് മുതിരുന്നവർക്കും ആണ്,

സൈബർ ക്രിമിനലുകൾക്ക് കീഴ്‌പെട്ടു ജീവിക്കുന്ന ബഹുഭുരിപക്ഷം സ്രീകൾകൊപ്പം ഞാനും ചേരുന്നു, ഞാൻ നല്കിയ പരാതി പിൻവലിക്കാൻ അനുവദിക്കണമെന്ന് അപേഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ

ആദ്യ പരാതിയിൽ നടപടിയുണ്ടാകാതെ വന്നപ്പോൾ വീണ്ടും നൽകിയ പരാതി

സർ,

കഴിഞ്ഞ മാർച്ച് മാസം (5/03/2015) അഞ്ചാം തിയതി ഉച്ചതിരിഞ്ഞ് കൃത്യം1.53നു ഒരു ഫേസ് ബുക്ക്‌മെസേജ് ബിബിൻ തോമസ് എന്ന വെക്തിയുടെ പ്രൊഫൈലിൽ നിന്നും എനിക്ക് ലഭിച്ചു.
ആ മെസേജ് എന്നേ വ്യക്തിപരമായും സ്രീയെന്ന നിലയിലും അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണ്. അത്സമൂഹത്തിൽ കേട്ടാൽ അറക്കുന്നതും, വെക്തിഹത്യക്ക് സമാനവും, മാനസികമായി എന്നേപീഡിപ്പിക്കാൻ മനപ്പൂർവം അയച്ചതും ആണ്. ഇത് അയച്ചതിന് ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയുംചെയ്തു.

ടി വെക്തിയുമായോ, വെക്തിയുടെ ബന്ധുക്കളുമായോ, യാതൊരുവിധ മുൻ പരിചയവും ഇല്ലാതിരിക്കെ എന്തിനാണ് ഇത്തരം നിക്രിഷ്ടാമായ വാക്കുകളിലൂടെ എന്നേ ആക്രമിച്ചത് എന്ന്എനിക്കറിയില്ല. ഇതു വായിക്കുന്ന ഏതൊരാൾക്കും, ഒരു സ്രീയോടുള്ള ലൈഗീകപരമായ അതിക്രമംആണ് ടി വെക്തി നടത്തിയെതെന്നു മനസിലാക്കാം, അതിനു വേണ്ട നിയമപരമായ നടപടികൾഎടുക്കുവാൻ പോകുന്നു എന്ന വിവരം പി സി തോമസ് എന്ന പിതാവിനെ എന്റെ ഭർത്താവ് വിളിച്ചുഅറിയിച്ചു.

ടി വെക്തി തിരിച്ചു വിളിക്കുകയോ, എന്താണ് നടന്നതെന്ന് തിരക്കുക പോലും ചെയ്തില്ല,മകൻ ഇങ്ങനെ ചെയ്യുന്ന വിവരം അറിയുന്നതുകൊണ്ട് ആണോ മൗനം പാലിച്ചത് എന്ന്‌സംശയികേണ്ടിയിരിക്കുന്നു. അദ്ദേഹത്തിനും, ബന്ധുക്കൾക്കും ഈ കാര്യം അയച്ചുകൊടുതത്തിനുശേഷമാണ് ഈ പരാതി ഇവിടെ ബോധിപ്പിക്കുന്നത്. പിന്നീട് ഭീഷണി പെടുത്തുകയും ചെയ്തു,

കുടുംബവും കുട്ടികളുമായി ജീവിക്കുന്നവരെ തെരഞ്ഞു പിടിച്ചു മനപ്പൂർവം ചീത്ത വിളിക്കുന്ന ഇത്തരംവെക്തികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും അതുവഴി ഇത്തരം ഹീനമായ ആക്രമണംനേരിടുന്ന ഒരുപാട് പെണ്കുട്ടികളിൽ / സ്രീകളിൽ ഒരാൾ എന്ന നിലയിൽ എനിക്കും നീതി ലഭിക്കും എന്ന്വിശ്വസിക്കുന്നു. ഇതിൻ പ്രകാരം കേരള സൈബർ പൊലീസിലും(No.79/EF/CCPS/2015), ഹൈ ടെക് സെല്ലിലും (No.436/HTCEC/PHQ/2015) ഒരു പരാതി കൊടുത്തിരുന്നു,

അതിന്റെ കോപ്പി കേരള മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി എന്നിവർക്കും നല്കിയിരുന്നു, ടി പരാതിക്ക് ഓരോനമ്പർ തന്നതല്ലതെയ് തുടർ നടപടികളെ ക്കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ല, വീണ്ടും ഒരു പാരാതികൊടുത്തു എങ്കിലും അത് കോട്ടയം ജില്ല പൊലീസിനു കൈമാറി എന്ന സ്ഥിരം മറുപടി തരുന്നതല്ലാതെഎടുത്ത നടപടികളെ കുറിച് ഒരു അറിയിപ്പോ, ഇതേ കാര്യം ഉന്നയിച്ചു (8/4/2015) കോട്ടയം ജില്ലപൊലീസിനു ലെറ്റർ കൊടുത്തിട്ടും ഫോണ്/ ഇമെയിൽ എല്ലാം നല്കിയിട്ടും ഒരു മറുപടിയും നാളിതുവരെനല്കിട്ടില്ല, ഇത്തരം ഗുരുതരമായ ഒരു പരാതിക്ക് എന്തു നടപടിയാണ് എടുത്തത് എന്നറിയാനും, കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റു ജില്ല പൊലീസ് സംവിധാനത്തിന് കൈമാറി –ടിവെക്തിക്കെതിരെയ് നിയമനടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ