കീവ്: യുക്രൈനിൽ നിന്നും മലയാളി വിദ്യാർത്ഥികൾ ഏതുവിധേനയും രക്ഷപെടാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്. അതിനിടെയും മലയാളികളെ പറയിപ്പിക്കാനായി ചിട പടപ്പുകൾ എവിടെയും കാണും. അത്തരമൊരു പടപ്പാണ് യുക്രൈനിൽ കുടുങ്ങിപ്പോയ ഔസാഫ് എന്ന മെഡിക്കൽ വിദ്യാർത്ഥിയും. നേരത്തെ ബങ്കറിൽ അഭയം തേടിയപ്പോൾ ശബ്ദം കുറച്ച് സംസാരിക്കാൻ പറഞ്ഞ യുക്രൈൻ സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫ് എന്ന വിദ്യാർത്ഥിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നതോട വിമർശനമാണ് ഔസാഫ് സൈബർ ഇടത്തിൽ നേരിടുന്നത്.

ഷവർമ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ പട്ടാളക്കാരുടെ കയ്യിൽ അകപ്പെട്ട കാര്യം വിവരിച്ചു കൊണ്ടാണ് ഔസാഫ് രംഗത്തുവന്നത്. പട്ടാളക്കാരെ ഷൂട്ട് ചെയ്തപ്പോൾ അത് അവർ നിർബന്ധിച്ചു ഡിലീറ്റു ചെയ്ത കാര്യവും ഔസാഫ് വിവരിക്കുന്നുണ്ട്. ശരിക്കും വീഡിയോ ഷൂട്ട് ചെയത്ിരുന്നു. ഇനിയും ഷൂട്ട് ചെയ്യുമെന്നും ഔസാഫ് പറയുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് ഔസാഫിനെതിരെ വിമർശനം ഉയരുന്നത്. നേരത്തെ ബങ്കറിലെ വീഡിയോയുടെ പേരിലും വിമർശനം കേട്ടിരുന്നു ഔസാഫ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുന്ന വീഡിയോയിൽ ഹംസയുടെ വാക്കുകൾ ഇങ്ങനെ:

'' ഷവർമ കഴിക്കാൻ വേണ്ടി പുറത്തുവന്നതായിരുന്നേ.. പിന്നെ എനിക്ക് വേറൊരു സ്ഥലത്ത് പോകാനുണ്ടായിരുന്നു.. ഒരു ഡോക്യൂമെന്റെ എടുക്കാന്.. പക്ഷേ വരുമ്പോൾ പട്ടാളക്കാര് പിടിച്ചു. ഫുള്ള് ചീത്ത പറയല്. കാരണം ഞാൻ ഫോൺ ഉപയോഗിച്ചിരുന്നു. അവര് വിചാരിച്ചു അവരുടെ വീഡിയോ എടുക്കുന്നതാന്ന്... ശരിക്കും ഞാൻ വീഡിയോ എടുത്തത് തന്ന്യാ.. എന്നിട്ട് അവര് എന്നെക്കൊണ്ട് ഡിലീറ്റും ചെയ്യിച്ചു.. ഞാൻ വിചാരിച്ചു ഞാൻ വെടി കൊണ്ടു മെരിച്ചു.. വെടികൊണ്ട് ശഹീദ് ആയീന്ന്...അതും പട്ടാളക്കാരില്ലേ.. അങ്ങനെത്തെ വണ്ടീലാണ് വരുന്നത്. സാധാരണ സിവിലിയൻസ് യൂസ് ചെയ്യുന്ന കാറിലേ്... അതില് പട്ടാളക്കാര്.. എന്റെ മോനേ.. ബ്ലിയാച്ച്, ബ്ലിയാച്ച്... ഫുൾ തെറി... തെറി വിളിച്ചിട്ട് പറയാ.. അത് ഡീലീറ്റ് ചെയ്യാന്...

ഞാൻ വിചാരിച്ച് ഞാൻ കൊണ്ട് മരിച്ച് തീർന്ന്ന്ന്.. ഹൊ... ഞാൻ ഒടുവില് കാല് പിടിക്കുന്നത് പോലെയാക്കി... ഓച്ചിൻ ഇസവിനീത്തേന്ന് പറഞ്ഞ് കാല് പിടിക്കുന്നത് പോലെയാക്കീട്ടാണ്...അവരെന്നിട്ട് പറഞ്ഞു റീസന്റ്‌ലി ഡിലീറ്റ് എന്ന്...ഐഫോൺ റീസന്റില്ി ഡിലീറ്റ് എന്ന്... ഇവർക്ക് ഇംഗ്ലീഷ് അങ്ങനെ അറിയില്ലാലോ.. മോനേ ഞാൻ ഇനി ഞാൻ പുറത്തേക്കില്ല... എന്നാളും ഞാൻ വീഡിയോ എടുക്കും. ഏത് നിങ്ങള് മനസ്സിലാക്കണം നമ്മള് കഷ്ടപ്പെടുന്ന കഷ്ടപ്പെടല്. ഇന്ത്യൻ എംബസീനെ ആരെങ്കിലും വിളിക്ക്വേ.. ഞാൻ ഇങ്ങനെ വെറുതേ... ഇടുന്നേ.. എന്ത് ചർച്ചയാണ് അവര് നത്തുന്നേ....'' ഇങ്ങനെയാണ് ഹംസയുടെ വീഡിയോ പോകുന്നത്.

ഈ വീഡിയോ സൈബറിടത്തിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കടുത്ത വിമർശനങ്ങളോടെയാണ് മലയാളികൾ ഈ വീഡിയോയോടും പ്രതികരിക്കുന്നത്. മലയാളികളെ പറയിപ്പിക്കാനായിട്ട് ഇങ്ങനെ കുറേ എണ്ണം ഉണ്ടാകും എന്നു പറഞ്ഞുള്ള വഡിയോയാണ് പ്രചരിക്കുന്നത്.