- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി മാതാവിന് മാത്രമോ? പീഡനക്കേസിൽ ഡി4 ഡാൻസ് ഫെനലിസ്റ്റിന് താൽപ്പര്യമില്ല; ഷാനു മാസ്റ്ററുടെ വിവാഹത്തിനും പെൺകുട്ടി പങ്കെടുത്തു; രണ്ടു പേരും ഒരുമിച്ച് താമസിക്കുന്നത് സമ്മത പ്രകാരം; പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കോറിയോഗ്രാഫർ കുടുങ്ങും
കൊച്ചി: മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയിൽ ഫൈനലിസ്റ്റായ പെൺകുട്ടിയെ ഡാൻസ് മാസ്റ്റർ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം പുതിയ വഴിത്തിരവിൽ. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോകളിൽ പോലും വാഗ്ദാനം ചെയ്താണ് ഷാനുമാസ്റ്റർ എന്നറിയപ്പെടുന്ന സെയ്‌നുലാബിദ് (27) +2 വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡപ്പിച്ചതെന്നായ
കൊച്ചി: മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയിൽ ഫൈനലിസ്റ്റായ പെൺകുട്ടിയെ ഡാൻസ് മാസ്റ്റർ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം പുതിയ വഴിത്തിരവിൽ. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോകളിൽ പോലും വാഗ്ദാനം ചെയ്താണ് ഷാനുമാസ്റ്റർ എന്നറിയപ്പെടുന്ന സെയ്‌നുലാബിദ് (27) +2 വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡപ്പിച്ചതെന്നായിരുന്നു പരാതി. എന്നാൽ പെൺകുട്ടിക്ക് ഷാനുമാസ്റ്ററെ കുറിച്ച് പരാതിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. താൻ പെൺകുട്ടിയെ പീഡിപ്പിച്ചില്ലെന്ന നിലപാടിലാണ് ഷാനു മാസ്റ്ററും. പരസ്പര സമ്മത പ്രകാരമുള്ള ഇടപെടലുകളെ നടന്നിട്ടുള്ളൂവെന്നാണ് ഷാനു മാസ്റ്ററുടെ മൊഴിയിലുള്ളത്. ഇതോടെ പൊലീസുകാർ വെട്ടിലായി.
വടക്കാഞ്ചേരി സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷാനുമാസ്റ്റർ എന്ന കൊറിയോഗ്രാഫറെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തും പിടിയിലായി. പ്രശസ്തി മോഹിച്ചെത്തിയ പെൺകുട്ടിയിൽ സിനിമാ മോഹവും സ്‌റ്റേജ് ഷോമോഹവും നിറച്ചാണ് ഷാനു മാസ്റ്റർ പീഡിപ്പിച്ചതെന്നാണ് പരാതി എറണാകുളം, ചാവക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ കൊണ്ടു പോയി പെൺകുട്ടിയെ പീഡിപ്പിച്ചതായി മാതാപിതാക്കൾ ആരോപിക്കുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി വന്നതെന്നാണ് ഷാനു മാസ്റ്റർ പറയുന്നത്. താനും പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയും സമാനമായി തന്നെയാണ് പ്രതികരിച്ചത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. അതുകൊണ്ട് ഉഭയ സമ്മത പ്രകാരമുള്ള ബന്ധപ്പെടലും കുറ്റകരമാണ്. ഈ സാഹചര്യത്തിൽ പെൺകുട്ടിയുമായുള്ള ബന്ധം തെളിഞ്ഞതിനാൽ ഷാനു മാസ്റ്റർക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല.
കുട്ടിയുടെ രക്ഷിതാക്കൾക്ക് സെയ്‌നുലാബിദുമായുള്ള അടുപ്പം അറിയമായിരുന്നു. വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതു തെറ്റിയപ്പോഴാ്ണ് പരാതി എത്തുന്നത്. എന്നാൽ പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ഷാനു മാസ്റ്റർ കല്ല്യാണം കഴിച്ചത്. ഈ വിവാഹത്തിൽ പെൺകുട്ടിയുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വഞ്ചന നടന്നെന്ന ആരോപണം ശരിയല്ല. കല്ല്യാണത്തിന് ശേഷം ഷാനു മാസ്റ്ററുടെ കുടുംബത്തിനൊപ്പം ഡാൻസർ പെൺകുട്ടിയും താമസിച്ചതിനുള്ള തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രകോപിതരായാണ് മാതാ പിതാക്കൾ പരാതി നൽകിയതെന്നാണ് വിലയിരുത്തൽ. ഇതൊക്കെയാണ് സത്യമെങ്കിലും ഷാനു മാസ്റ്റർ കേസിൽ കുടുങ്ങുമെന്നാണ് സൂചന. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞിരുന്നുകൊണ്ടാണ് പലയിടത്തും ആ കുട്ടിയുമായി കറങ്ങിയത്. ഇത് ശിക്ഷ കിട്ടാൻ പോന്ന കുറ്റമാണെന്നാണ് പൊലീസ് ഭാഷ്യം. അതുകൊണ്ട് തന്നെ പെൺകുട്ടി അനുകൂല മൊഴി നൽകിയാലും ഷാനുവിന് ജയിൽ വാസം ഉറപ്പാണ്.
പെൺകുട്ടി നൃത്തം പരിശീലിക്കാൻ എത്തിയത് മുതലാണ് ഇരുവരും പ്രണയത്തിലായി. പരിശീലകൻ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി. ഇതിനിടയിലാണ് മഴവിൽ മനോരമയിൽ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. പെൺകുട്ടി ഷാനിന്റെ സഹായത്താൽ കൊച്ചിയിലേക്ക് ഓഡിഷനിൽ പങ്കെടുക്കാൻ പോയി. ഡി ഫോർ ഡാൻസിന്റെ ഫൈനലിൽ വരെ പെൺകുട്ടി എത്തി. എന്നാൽ ഷോയിലെ അവസാന റൗണ്ടിൽ പെൺകുട്ടി പുറത്തായി. അതിന് ശേഷവും അവർ തമ്മിലെ ബന്ധം തുടർന്നു. ഇതിനിടയിൽ ആബിദ് ഗുരുവായൂർ സ്വദേശിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിലും പെൺകുട്ടി സജീവമായി പങ്കെടുത്തു. അതിന് ശേഷവും ബന്ധം തുടർന്നെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. എന്നാൽ വീട്ടുകാർ ഇതിനെ അനുകൂലിച്ചില്ല. തുടർന്നാണ് ഇക്കഴിഞ്ഞ ഏപ്രിൽ 16 നാണ് പെൺകുട്ടിയുടെ ഉമ്മ കമ്മീഷണർക്ക് പരാതി നൽകിയത്. മകൾക്ക് പ്രായ പൂർത്തിയായില്ലെന്ന പരാമർശവും പരാതിയിലുണ്ട്.
മഴവിൽ മനോരമയുടെ പരിപാടിയിൽ പെൺകുട്ടി പങ്കെടുക്കുമ്പോൾ പ്രായമുൾപ്പെടെയുള്ളവ പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ അറിയാതെയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി കറങ്ങിയതെന്ന് ഡാൻസ് പരിശീലകന് പറയാനുമാകില്ല. ഈ സാഹചര്യത്തിൽ കേസ് കടുക്കുമെന്നാണ് പൊലീസിന്റെ നിലപാട്. അതിനിടെ പെൺകുട്ടി നിലപാട് മാറ്റി ഷാനു മാസ്റ്ററെ തള്ളിപ്പറഞ്ഞാൽ കേസ് കൂടുതൽ രൂക്ഷവുമാകും. ഏതായാലും ഷാനു മാസ്റ്ററിന്റെ ബന്ധങ്ങളെ കുറിച്ച് പൊലീസ് സജീവമായി അന്വേഷിക്കുന്നുണ്ട്. പരാതി കിട്ടി ഒരു മാസം കഴിഞ്ഞാണ് ഷാനു മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്. മനോരമയുടെ പേരിനെ കുറിച്ച് ഓർത്തായിരുന്നു അത്. എന്നാൽ കേസുമായി സഹകരിക്കുകയാണ് മനോരമ ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. ഷാനുവിനായി ആരും സമ്മർദ്ദം ചെലുത്തിയില്ലെന്നതും അവർ സമ്മതിക്കുന്നുണ്ട്.
താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോകൾക്ക് ഉൾപ്പെടെ കോറിയോഗ്രഫി ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്‌നുലാബിദ് എന്ന് പൊലീസ് പറഞ്ഞു. കേസിൽ പരമാർശിക്കുന്ന +2 വിദ്യാർത്ഥിനി ഉമ്മയുമായി ഏതാണ്ട് ഒരു കൊല്ലം മുൻപ് തന്നെയാണ് തൃശൂരിലെ നൃത്തപഠന കേന്ദ്രത്തിലെത്തുന്നത്. മകളെ ബ്രേക്ക് ഡാൻസ് ഉൾപ്പെടെ പരിശീലിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നിരവധി സ്റ്റേജ് ഷോകൾക്കും റിയാലിറ്റി ഷോകൾക്കും കോറിയോഗ്രഫി ചെയ്തിട്ടുള്ള സൈനുൽ ആബിദ് (ഷാനു മാസ്റ്റർ )തന്നെയായിരുന്നു ഇവിടുത്തെ പ്രധാന പരിശീലകൻ. ചിട്ടയായ പരിശീലനവും ഷാനുവിന്റെ ചാനൽ ബന്ധങ്ങളുമാണ് ഡി ഫോർ ഡാൻസ് എന്ന പ്രമുഖ റിയാലിറ്റി ഷോയിലേക്ക് പെൺക്കുട്ടിക്ക് പ്രവേശനം നേടിക്കൊടുത്തത്. ഇതെല്ലാം പെൺകുട്ടിക്കും ഉമ്മക്കും കോറിയോഗ്രാഫറോടുള്ള വിശ്വാസവും കൂടി.
ഇതിനിടെ ഷാനുവും ശിഷ്യയും തമ്മിൽ പ്രണയത്തിലാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫൈനൽ റൗണ്ട് വരെ മികച്ച പ്രകടനം നടത്തിയ പെൺകുട്ടി ചെറിയ ചില പാകപ്പിഴകളുടെ പേരിലാണ് ഫൈനൽ റൗണ്ടിൽ പുറത്തായത്. മികച്ച പ്രകടനം നടത്തിയ നാലു പേരിൽ മറ്റൊരാളും ഷാനുവിന്റെ ഈ ശിഷ്യ തന്നെയായിരുന്നു.