- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാദ്രി കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത് പുഷ്പം പോലെ; 19 പ്രതികളിൽ 15 പേരും ജാമ്യത്തിൽ പുറത്തിറങ്ങി; മേൽകോടതിയെ സമീപിക്കാൻ വാദിഭാഗം
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഉത്തർപ്രദേശിലെ ദാദ്രി കൊലക്കേസിൽ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങുന്നു. ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളിൽ 15 പേരും ഇതിനകം ജാമ്യത്തിൽ പുറത്തിറങ്ങിക്കഴിഞ്ഞു. പുനിത് എന്ന പ്രതിയാണ് ഒടുവിൽ പുറത്തിറങ്ങിയത്. പ്രധാന പ്രതിയും ബിജെപി നേതാവിന്റെ മകനുമായ വിശാൽ റാണയും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. വാദം കേൾക്കൽ ഈ മാസം 9 ന്് നടക്കാനിരിക്കെയാണ് അലഹബാദ് ഹൈക്കോടതി വിശാലിന് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ വിശാലിന് മാത്രം നിഷേധിക്കുന്നതിൽ ന്യായമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ച നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ്് വാദിഭാഗത്തിന്റെ നീക്കം. കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഗോമാംസ വിഷയത്തിൽ മുഹമ്മദ് അഖ്ലാഖിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത്. ഇപ്പോൾ ശ്രീ ഓം, രൂപേന്ദ്ര വിവേക് എന്നീ പ്രതികളാണ് ജയിലിലുള്ളത്.
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഉത്തർപ്രദേശിലെ ദാദ്രി കൊലക്കേസിൽ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങുന്നു. ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളിൽ 15 പേരും ഇതിനകം ജാമ്യത്തിൽ പുറത്തിറങ്ങിക്കഴിഞ്ഞു. പുനിത് എന്ന പ്രതിയാണ് ഒടുവിൽ പുറത്തിറങ്ങിയത്. പ്രധാന പ്രതിയും ബിജെപി നേതാവിന്റെ മകനുമായ വിശാൽ റാണയും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
വാദം കേൾക്കൽ ഈ മാസം 9 ന്് നടക്കാനിരിക്കെയാണ് അലഹബാദ് ഹൈക്കോടതി വിശാലിന് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ വിശാലിന് മാത്രം നിഷേധിക്കുന്നതിൽ ന്യായമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ച നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ്് വാദിഭാഗത്തിന്റെ നീക്കം.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഗോമാംസ വിഷയത്തിൽ മുഹമ്മദ് അഖ്ലാഖിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത്. ഇപ്പോൾ ശ്രീ ഓം, രൂപേന്ദ്ര വിവേക് എന്നീ പ്രതികളാണ് ജയിലിലുള്ളത്.